XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

ഈ വര്‍ഷം വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണങ്ങളില്‍ ഒന്നായിരുന്നു Mahindra -യില്‍ നിന്നുള്ള XUV700. പോയ വര്‍ഷം മുതല്‍ തന്നെ വാഹനത്തിന്റെ അവതരണം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

എന്നാല്‍ 2021 ഓഗസ്റ്റ് 14 -ന് Mahindra പുതിയ XUV700 അവതരിപ്പിച്ചു. അടിസ്ഥാന വേരിയന്റിന് 11.99 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

എന്നാല്‍ ചില ഡീലര്‍ഷിപ്പിക്കുകള്‍ എസ്‌യുവിക്കായിട്ടുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായിട്ടാണ് സൂചന. 25,000 രൂപയ്ക്കാണ് ചില ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിംഗ് നടത്തുന്നത്.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍മാതാക്കളായ Mahindra ഔദ്യോഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരുവിലെ Mahindra ഡീലറില്‍ നടത്തിയ XUV700 ബുക്കിംഗിന്റെ രസീത് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വാഹനത്തിന്റെ അനൗദ്യോഗി ബുക്കിംഗ് ആരംഭിച്ചുവെന്ന് വ്യക്തമായത്. അതുപോലെ, പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള മിക്കവാറും എല്ലാ Mahindra ഡീലര്‍മാരും ബുക്കിംഗ് സ്വീകരിക്കാന്‍ തുടങ്ങിട്ടുണ്ട്.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

ഉത്സവ സീസണില്‍ യഥാര്‍ത്ഥ ബുക്കിംഗ് ആരംഭിക്കുമ്പോള്‍, ഈ അനൗദ്യോഗിക ബുക്കിംഗുകള്‍ ആദ്യം സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തും. അങ്ങനെ അത്തരം ഉപഭോക്താക്കള്‍ക്ക് ഒരു നേട്ടം ലഭിക്കുകയും നേരത്തെ ഡെലിവെറി നേടാന്‍ സാധിക്കുകയും ചെയ്യും.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

വില പ്രഖ്യാപിച്ചതിനാല്‍ ചില ഡീലര്‍മാര്‍ക്ക് പ്രതിദിനം 10-15 ബുക്കിംഗുകളാണ് ലഭിക്കുന്നത്. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യകത കൂടുതലായിരിക്കുമെന്നതിനാല്‍ വലിയ കാത്തിരിപ്പ് കാലയളവുകളും വാഹനത്തിന് ലഭിച്ചേക്കാമെന്നും സൂചനയുണ്ട്.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

Mahindra XUV700-യ്ക്ക് പ്രധാനമായും നാല് വ്യത്യസ്ത ട്രിം ലെവലുകളാണ് ലഭിക്കുന്നത്. എന്‍ട്രി ലെവല്‍ ട്രിമിനെ MX സീരീസ് എന്ന് വിളിക്കും, മറ്റ് 3 ട്രിമ്മുകള്‍ AdrenoX സീരീസിന്റെ ഭാഗമായിരിക്കും.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

അഡ്രിനോക്‌സ് Mahindra XUV700- ന്റെ നൂതന ഉപയോക്തൃ ഇന്റര്‍ഫേസ് സംവിധാനമാണ്. അതില്‍ കണക്റ്റുചെയ്ത കാര്‍ സവിശേഷതകളും ഉള്‍പ്പെടും. അഡ്രിനോക്‌സ് സീരീസില്‍ AX3, AX5, AX7 എന്നിങ്ങനെ 3 ട്രിമ്മുകള്‍ ഉണ്ടാകും.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഡേ-നൈറ്റ് ഐആര്‍വിഎം, 17 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പവര്‍ അഡ്ജസ്റ്റ് ഒആര്‍വിഎമ്മുകള്‍ എന്നിവയെക്കുറിച്ച് MX സീരീസിന് ലഭിക്കുന്ന ഫീച്ചറുകള്‍.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

അതേസമയം എന്‍ട്രി ലെവല്‍ AdrenoX സീരീസ്, AX3 പതിപ്പില്‍ ഒരു ഡ്യുവല്‍ HD 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് (8 യൂണിറ്റ് മാറ്റിസ്ഥാപിക്കല്‍), 10.25' ഡിജിറ്റല്‍ ക്ലസ്റ്റര്‍, ബില്‍റ്റ്-ഇന്‍ ആമസോണ്‍ അലക്‌സ, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ അനുയോജ്യത, AdrenoX കണക്റ്റ് 60-ല്‍ അധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, 6 സ്പീക്കറുകള്‍, R17- സ്റ്റീല്‍ വീല്‍ കവറുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, എല്‍ഇഡി ക്ലിയര്‍-വ്യൂ ഹെഡ്‌ലാമ്പുകള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്‌കൈറൂഫ് (വിഭാഗത്തിലെ ഏറ്റവും വലിയ സണ്‍റൂഫ്) എന്നിവ AX5 ട്രിമില്‍ കമ്പനി വാഗ്ദാനം ചെയ്യും.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

ഡ്രൈവര്‍ മയക്കം അലേര്‍ട്ട് സിസ്റ്റം, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, സ്മാര്‍ട്ട് ക്ലീന്‍ സോണ്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, സൈഡ് എയര്‍ബാഗുകള്‍ കൂടാതെ മെമ്മറി പ്രവര്‍ത്തനത്തോടുകൂടിയ 6-വേ പവര്‍ സീറ്റുകളും ഉയര്‍ന്ന വേരിയന്റുകളിലെ മറ്റ് സവിശേഷതകളാകും.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

വാഹനത്തിനായി ചില അധിക ഓപ്ഷണല്‍ പാക്കുകള്‍ പുറത്തിറക്കുമെന്നും Mahindra വ്യക്തമാക്കിയിട്ടുണ്ട്. അത് 360 സറൗണ്ട് വ്യൂ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ്, 3D സൗണ്ട് ബൈ സോണി, ഇലക്ട്രിക്കലായി വിന്യസിച്ച സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും പിന്നീട് ലഭ്യമാക്കുക.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ mStallion പെട്രോള്‍ അല്ലെങ്കില്‍ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ mHawk ഡീസല്‍ എഞ്ചിനുകളാകും വാഹനത്തിന് ലഭിക്കുക. പെട്രോള്‍ എഞ്ചിന്‍ 200 bhp കരുത്തും 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

ഡീസല്‍ എഞ്ചിന് രണ്ട് വ്യത്യസ്ത ട്യൂണിംഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്, ഒന്ന് 155 bhp കരുത്തും 360 Nm torque ഉം വാഗ്ദാനം ചെയ്യുന്നു, മറ്റൊന്ന് 185 bhp കരുത്തും 420 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാകും ലഭിക്കുക. ഓപ്ഷണല്‍ AWD ഫീച്ചറുമായാണ് പുതിയ XUV700 വാഗ്ദാനം ചെയ്യുന്നത്.

XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

5.0 സെക്കന്‍ഡിനുള്ളില്‍ വാഹനം പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നുന്നത്. കസ്റ്റം മോഡിന് പുറമെ, സിപ്പ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ Mahindra ലഭ്യമാക്കിയിട്ടുണ്ട്.

Image Courtesy: Rushlane Spylane/Facebook

Most Read Articles

Malayalam
English summary
Mahindra dealers start accepting xuv700 unofficial bookings find here all details
Story first published: Thursday, August 19, 2021, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X