ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

മഹീന്ദ്ര & മഹീന്ദ്ര ആഭ്യന്തര വിപണിയിൽ പുതിയ XUV700-ന്റെ ഡെലിവറി ആരംഭിച്ചു. 2022 ജനുവരി 14 -ന് അകം വാഹനത്തിന്റെ 14,000 യൂണിറ്റുകൾ വിതരണം ചെയ്യാൻ ഹോംഗ്രൗൺ എസ്‌യുവി സ്പെഷ്യലിസ്റ്റ് പദ്ധതിയിടുന്നു, കൂടാതെ XUV700 ഗോൾഡ് എഡിഷന്റെ താക്കോൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ സുമിത് ആന്റിലിന് കൈമാറി.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

ടോക്കിയോ 2020 സമ്മർ പാരാലിമ്പിക് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F64 വിഭാഗത്തിൽ 23 കാരനായ പാരാലിമ്പ്യൻ സ്വർണം നേടി. ഉയർന്ന നിലയിൽ മത്സരം നടക്കുന്ന ജപ്പാനിലെ മൈതാനത്ത് 68.55 മീറ്റർ ദൂരം ജാവ്ലിൻ എറിഞ്ഞ തന്റെ റെക്കോർഡ് ത്രോ ആഘോഷിക്കുന്ന ഈ മഹീന്ദ്ര XUV700 ഗോൾഡ് എഡിഷന്റെ ടെയിൽഗേറ്റിൽ '68.55' ബാഡ്ജും ജാവലിൻ എംബ്ലമുള്ള ഗോൾഡൻ നിറത്തിലുള്ള ഫെൻഡറും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

പ്രത്യേക പതിപ്പിൽ, പുതിയ മഹീന്ദ്ര ട്വിൻ പീക്‌സ് ലോഗോയിൽ സാറ്റിൻ ഗോൾഡ് പ്ലേറ്റിംഗും ഉണ്ട്. കൂടാതെ, ഫ്രണ്ട് ഗ്രില്ലും വെർട്ടിക്കൽ ഗ്രില്ല് സ്ലാറ്റുകളും സ്വർണ്ണ നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

മഹീന്ദ്ര XUV700 ഗോൾഡ് എഡിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് M&M എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഡിസൈൻ ഓഫീസറുമായ പ്രതാപ് ബോസ് ആണ്. വളരെ കസ്റ്റമൈസ് ചെയ്ത വാഹനത്തിന് അകത്തും പുറത്തും ഗോൾഡ് ആക്സന്റുകൾക്കൊപ്പം മിഡ്നൈറ്റ് ബ്ലാക്ക് പെയിന്റ് സ്കീമും ലഭിക്കും.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

ആറ് ഹെഡ്‌റെസ്റ്റുകളിലും മുൻവശത്തെ ഡാഷ്‌ബോർഡിലും ആന്റിലിന്റെ റെക്കോർഡ് എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്, കൂടാതെ ഡാഷ്‌ബോർഡിൽ ഒരു പ്രത്യേക മോട്ടിഫ് കാണാം. എല്ലാ സീറ്റുകളും IP പാനലും ഗോൾഡ് ത്രെഡ് കൊണ്ട് സ്റ്റിച്ച് ചെയ്തിരിക്കുന്നു.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ നീരജ് ചോപ്രയെയും, അദ്ദേഹത്തിന്റെ 2020 ടോക്കിയോ ഒളിമ്പിക് ഗെയിംസിലെ സ്വർണ്ണ മെഡലിനെ അനുസ്മരിക്കുന്ന മറ്റൊരു ഗോൾഡ് എഡിഷൻ അടുത്തിടെ നാം കണ്ടിരുന്നു.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് XUV700 അതിന്റെ ആഗോള പ്രീമിയർ നടത്തിയത്, വാഹനത്തിന് ഇതിനകം തന്നെ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചു. മിഡ് സൈസ് എസ്‌യുവിക്കായി 65,000 -ത്തിലധികം ബുക്കിംഗുകൾ ഇതുവരെ ബ്രാൻഡിന് ലഭിച്ചു.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

ഒക്ടോബർ 7 -ന്, റിസർവേഷൻ ആരംഭിച്ചപ്പോൾ, ആദ്യ ബാച്ച് 25,000 യൂണിറ്റുകൾ വെറും 57 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു, അടുത്ത ബാച്ച് വിറ്റഴിക്കാൻ പിറ്റെ ദിവസം രണ്ട് മണിക്കൂറോളം സമയമെടുത്തു.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

XUV700 ഒരു പുതിയ മോണോകോക്ക് ചാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ, 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനുമാണ് വാഹനം വരുന്നത്.

ഒളുമ്പ്യൻ സുമിത് ആന്റിലിന് XUV700 Javelin Gold എഡിഷൻ കൈമാറി Mahindra

രണ്ടും ഒരു ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്നു. വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, മഹീന്ദ്ര XUV700 വളരെ വിപുലമായ ശ്രേണിയിൽ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra hands over xuv700 javelin gold edition to olympian sumit antil
Story first published: Sunday, October 31, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X