മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

ജൂലൈ 12-നാണ് ആഭ്യന്തര നിര്‍മാതാക്കളായ Mahinda, Bolero Neo പതിപ്പിനെ പുറത്തിറക്കിയത്. വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പുറത്തുവന്ന ബുക്കിംഗ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

Balero Neo എസ്‌യുവിയില്‍ ഇപ്പോള്‍ പുതിയൊരു വേരിയന്റ് കൂടി ചേര്‍ത്തിരിക്കുകയാണ് കമ്പനി ഇപ്പോള്‍. 10.69 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

മുമ്പത്തെ ടോപ്പ്-സ്‌പെക്ക് വേരിയന്റ് N10- നെ അപേക്ഷിച്ച് ഏകദേശം 70,000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. Balero Neo, N10 (O) വേരിയന്റിന് എന്ത് അധിക ഫീച്ചര്‍ നല്‍കുമെന്ന് വെളിപ്പെടുത്തി Mahindra അടുത്തിടെ ഈ പുതിയ വേരിയന്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, വാഹനത്തില്‍ ഇപ്പോള്‍ മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയി കമ്പനി വാഗ്ദാനം ചെയ്യും. ഇതിനര്‍ത്ഥം N10 (O) വേരിയന്റ് Balero Neo എസ്‌യുവിയില്‍ മാനുവല്‍ ലോക്ക് ഡിഫറന്‍ഷ്യല്‍ ഫീച്ചര്‍ ഉണ്ടായിരിക്കും എന്നാണ്.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

2021 Balero Neo നാപോളി ബ്ലാക്ക്, മജസ്റ്റിക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, റോക്കി ബീജ് എന്നിവയുള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡയമണ്ട് വൈറ്റിന് പകരം പേള്‍ വൈറ്റ് കളര്‍ ഓപ്ഷനോടെ N10 (O) വേരിയന്റ് അഞ്ച് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

പുതിയ Balero Neo, അടിസ്ഥാനപരമായി TUV300- ന്റെ പുനര്‍നാമകരണം ചെയ്ത പതിപ്പും സമാന അളവുകള്‍ പങ്കിടുന്ന മോഡല്‍ കൂടിയാണ്. 3,995 mm നീളവും 1,795 mm വീതിയും 1,817 mm ഉയരവും ആണ് വാഹനത്തിനുള്ളത്.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

ഇതിന് 2,680 mm വീല്‍ബേസും കുറഞ്ഞത് 160 mm ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. ഏഴ് സീറ്റര്‍ എസ്‌യുവിക്ക് 15 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. Balero Neo, N10 (O) വേരിയന്റിന് 100 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്, കൂടാതെ ഓട്ടോമാറ്റിക് ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

Balero, TUV300 എന്നിവയില്‍ നിന്നുള്ള ഉപഭോക്തൃ ഫീഡ്ബാക്കില്‍ നിന്നാണ് Balero Neo എസ്‌യുവി വികസിപ്പിച്ചെടുത്തതെന്ന് Mahindra പറയുന്നു. ഇത് ഒരു വലിയ റോഡ് സാന്നിധ്യം, ശക്തമായ A-പില്ലര്‍, സ്റ്റാറ്റിക് ബെന്‍ഡിംഗ് ലൈറ്റുകള്‍ എന്നിവയുള്ള സിഗ്‌നേച്ചര്‍ ഫ്രണ്ട് ഗ്രില്ലുമായി വരുന്നു.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

പിന്‍ സ്പോയിലറിന് ഡിഫോഗര്‍ ഉണ്ട്, കൂടാതെ പരിചിതമായ X-ടൈപ്പ് സ്‌പെയര്‍ വീല്‍ കവറും Mahindra സജ്ജീകരിച്ചിരിക്കുന്നു. Balero Neo-യിലൂടെ Balero ശ്രേണിയില്‍ കണ്ണുവെച്ചിരിക്കുന്ന ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ യുവാക്കളെയും കമ്പനി ലക്ഷ്യമുടുന്നുവെന്ന് അവതരണവേളയില്‍ വ്യക്തമാക്കിയിരുന്നു.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

'Balero ബ്രാന്‍ഡ് ശക്തമായ വിശ്വസ്തതയ്ക്ക് സാക്ഷ്യം വഹിക്കുകയും രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നിരത്തുകളിലെ നിറ സാന്നിധ്യവുമാണെന്നാണ് Mahindra സിഇഒ (ഓട്ടോമോട്ടീവ് വിഭാഗം) വീജയ് നക്ര പറയുന്നത്.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

ഈ ഉല്‍പന്നത്തിലൂടെ ഉപഭോക്താക്കളുടെ ബ്രാന്‍ഡ് Balero-യോടുള്ള അവരുടെ ആധുനിക കാഴ്ചപ്പാടും വ്യക്തിത്വവും അഭിലാഷങ്ങളും ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

Mahindra Balero Neo-യില്‍ ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന ലേ ഔട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാബിനുള്ളില്‍ ഇതിന് ബ്ലാക്ക്, ബീജ് കളര്‍ തീമും ലഭിക്കുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂസെന്‍സ് ആപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ലഭിക്കുന്നു.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

സുരക്ഷാ ഹൈലൈറ്റുകളുടെ കാര്യത്തില്‍, Balero Neo-യ്ക്ക് ഡ്രൈവര്‍ക്കും കോ-ഡ്രൈവറിനും സ്റ്റാന്‍ഡേര്‍ഡായി എയര്‍ബാഗുകള്‍ ലഭിക്കുന്നു. റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ABS, EBD, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC) എന്നിവയും സ്റ്റാന്‍ഡേര്‍ഡ് ആണ്, ISOFIX, DRL എന്നിവ ഓപ്ഷണല്‍ ആണെന്നും കമ്പനി വ്യക്തമാക്കി.

മള്‍ട്ടി ടെറൈന്‍ ടെക്‌നോളജിയിയുമായി Balero Neo; പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra

ഒരു സബ്-4 മീറ്റര്‍ എസ്‌യുവിയായതിനാല്‍, ബൊലേറോ നിയോ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യൂ, കിയ സോണറ്റ്, ടാറ്റ നെക്സോണ്‍, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവയ്‌ക്കെതിരെയാകും വിപണിയില്‍ മത്സരിക്കുക.

Most Read Articles

Malayalam
English summary
Mahindra introduced new variant in bolero neo with multi terrain tech find here price specs details
Story first published: Monday, August 23, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X