ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് പുതുതലമുറ സ്‌കോര്‍പിയോ. ഒരുപിടി മാറ്റങ്ങളോടെയാകും വാഹനം എത്തുക എന്ന് ഏറെക്കൂറെ ഉറപ്പായി കഴിഞ്ഞു.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

അടുത്തിടെ അവതരിപ്പിച്ച് XUV700-യില്‍ ഇതിനോടകം തന്നെ നിരവധി പുതുമകള്‍ കമ്പനി അവതരിപ്പിച്ചേക്കുന്നത് കണ്ടുകഴിഞ്ഞു. ഇതിന് സമാനമായ ഒരു നവീകരണം സ്‌കോര്‍പിയോയ്ക്കും ലഭിക്കുമെന്നാണ് സൂചന.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

മഹീന്ദ്ര സ്‌കോര്‍പിയോ 2021 അവസാനമോ 2022 ന്റെ തുടക്കത്തിലോ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. ലഡാക്ക് മേഖലയില്‍ സ്‌കോര്‍പിയോയുടെ ഒരു പ്രോട്ടോടൈപ്പ് മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തുകയും ചെയ്തു.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

ലേയിലെ ഗുരുദ്വാര പതര്‍ സാഹിബിന് സമീപം ഉയര്‍ന്ന ഉയരത്തില്‍ പരിശോധന നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തുവന്ന ചിത്രത്തില്‍ കാണുന്നത് പോലെ, വാഹനം പൂര്‍ണമായും മറച്ചിരിക്കുന്നത് കാണാം.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

എന്നിരുന്നാലും, സ്റ്റീല്‍ റിമ്മുകള്‍ ലഭിക്കുന്ന ഒരു അടിസ്ഥാന മോഡലായി ഇത് കാണപ്പെടുന്നു. മുമ്പത്തെ സ്‌പൈ ഇമേജുകളെ അടിസ്ഥാനമാക്കി, ഒരു പുതിയ ക്രോം ഗ്രില്‍, ബ്രാന്‍ഡിന്റെ പുതിയ ലോഗോ, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, സൈഡ്-സ്റ്റെപ്പ്, റൂഫ് റെയിലുകള്‍, ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, റിയര്‍ സ്പോയിലര്‍ എന്നിവയും എസ്‌യുവിക്ക് ലഭിക്കും.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

ഈ ചിത്രങ്ങളില്‍ നമുക്ക് വാഹനത്തിന്റെ ക്യാബിനും കാണാന്‍ കഴിയില്ല. പുതിയ സ്‌കോര്‍പിയോയുടെ ഉള്‍വശം അല്‍പ്പം ഉയര്‍ന്നതാണെന്ന് മുന്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലുള്ള മോഡലിനെക്കാള്‍ അടിമുടി മാറ്റങ്ങളോടെയാകും പുതിയ പതിപ്പ് എത്തുക.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

ഒരു പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍-കാര്‍ നിയന്ത്രണങ്ങള്‍ക്കായി നിരവധി ഡയലുകളും ബട്ടണുകളും, ഒരു ഇലക്ട്രിക് സണ്‍റൂഫ്, തുകല്‍ പൊതിഞ്ഞ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവയുള്ള ഒരു ബോക്‌സി ഡാഷ്ബോര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ട്.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലംബമായ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കാം.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

എഞ്ചിന്‍ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, പുതിയ തലമുറ സ്‌കോര്‍പിയോയില്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പുതിയ ഥാറില്‍ കണ്ടതിന് സമാനമായിരിക്കും ഈ എഞ്ചിനുകള്‍.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

2.0 ലിറ്റര്‍ mStallion എഞ്ചിന്‍ 150 bhp കരുത്തും 320 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2.2 ലിറ്റര്‍ mHawk ഡീസല്‍ 130 bhp ഉം 320 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവലും ഓപ്ഷണല്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റായിട്ടാകും നല്‍കുക.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

അതേസമയം ഈ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 17 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഓഗസ്റ്റ് മാസത്തില്‍ മൊത്തം 15,973 യൂണിറ്റ് വില്‍പ്പന നടത്താന്‍ കമ്പനിക്ക് സാധിച്ചു.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 13,651 യൂണിറ്റുകളെ അപേക്ഷിച്ച് മികച്ച വില്‍പ്പനയാണിതെന്നും കമ്പനി അഭിപ്രായപ്പെട്ടു. തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലുടനീളം, പ്രത്യേകിച്ച് ഥാര്‍, XUV 300, അടുത്തിടെ പുറത്തിറക്കിയ ബൊലേറോ നിയോ എന്നിവയിലുടനീളം ഉല്‍പന്നങ്ങള്‍ക്ക് ഉപഭോക്തൃ ആവശ്യം ഉയര്‍ന്നതാണ് വില്‍പ്പനയില്‍ വര്‍ധനവിന് കാരണമായതെന്ന് കമ്പനി പറയുന്നു.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

മഹീന്ദ്രയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ മാസം 3,180 യൂണിറ്റായി ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം 1,169 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 172 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

വാണിജ്യ വാഹന വിഭാഗത്തില്‍, വാഹന നിര്‍മ്മാതാവ് കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ മൊത്തം 11,432 യൂണിറ്റുകള്‍ വിറ്റു, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 15,606 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 27 ശതമാനം ഇടിവാണ് കാണിക്കുന്നത്.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

അതേസമയം സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. തങ്ങള്‍ക്ക് മാത്രമല്ല മറ്റ് ബ്രാന്‍ഡുകളും ഇതേ പ്രശ്‌നം നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഡാക്കില്‍ പരീക്ഷണയോട്ടം നടത്തി Mahindra Scorpio; സ്‌പൈ ഇമേജുകള്‍ ഇതാ

എന്തായാലും ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പുതിയ പാസഞ്ചര്‍ വാഹനങ്ങളുടെ ഉത്പാദനം കുറച്ച് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് നിര്‍മാണം നിര്‍ത്തിവെക്കാനാണ് കമ്പനിയുടെ തീരുമാനം. നിര്‍മാണം നിര്‍ത്തിവെക്കുന്നതുവഴി 2021 സെപ്റ്റംബര്‍ മാസത്തില്‍ 20 മുതല്‍ 25 ശതമാനം വരെ ഉത്പാദനത്തില്‍ കുറവു വരുമെന്നാണ കമ്പനി നല്‍കുന്ന സൂചന.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra new gen scorpio spotted testing in ladakh find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X