2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

പുതിയ ഥാർ, XUV700 എന്നിവയിൽ ആരംഭിച്ച് 13 എസ്‌യുവി മോഡലുകൾ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി 2027 ഓടെ എട്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കുമെന്ന് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര വെളിപ്പെടുത്തി.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

2021-22 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ വരുമാനം പ്രഖ്യാപിക്കുന്നതിനുള്ള വെർച്വൽ പത്രസമ്മേളനത്തിലാണ് മഹീന്ദ്ര തങ്ങളുടെ പദ്ധതികൾ വെളിപ്പെടുത്തിയത്.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

വാർത്ത സമ്മേളനത്തിൽ പങ്കുവെച്ച റോഡ്‌മാപ്പ് അനുസരിച്ച്, ഭാവിയിൽ മഹീന്ദ്ര തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ പ്രധാന മോഡലുകളായി ബൊലേറോ, സ്‌കോർപിയോ, ഥാർ, XUV എന്നിവ നിലനിർത്തും. നവീകരിച്ച എസ്‌യുവി ലൈനപ്പിനായുള്ള മഹീന്ദ്രയുടെ പദ്ധതികളും പത്രസമ്മേളനത്തിൽ ബ്രാൻഡ് വെളിപ്പെടുത്തി.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

അടുത്തിടെ പുറത്തിറക്കിയ XUV700 -ന്റെ ഹൈബ്രിഡ് പതിപ്പ് ഉടൻ എത്തുമെന്നും ഐക്കണിക് സ്കോർപിയോ എസ്‌യുവിയുടെ പുതുതലമുറ ഇതിനെ പിന്തുടരുമെന്നും നിർമ്മാതാക്കൾ വെളിപ്പെടുത്തി. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ ഥാറിന്റെ അഞ്ച് ഡോർ പതിപ്പ് പുറത്തിറക്കാനും മഹീന്ദ്ര പദ്ധതിയിടുന്നു.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

മഹീന്ദ്രയുടെ അഗ്രസ്സീവ് പദ്ധതിയുടെ ഭാഗമായി എത്തുന്ന എട്ട് ഓൾ-ഇലക്‌ട്രിക് എസ്‌യുവികളിൽ നാലെണ്ണം പുതിയ ഥാറിന്റെ വരവോടെ ആരംഭിച്ച ഏഴ് വർഷത്തെ ടൈംലൈനിന്റെ അവസാന രണ്ട് വർഷങ്ങളിൽ മാത്രം എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഓഫറുകളായിരിക്കും.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

മറ്റ് നാല് ഇലക്ട്രിക് എസ്‌യുവികളും നിലവിലെ മഹീന്ദ്ര നിരയിലുള്ള KUV100, XUV300, XUV700 എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്യുവർ ഇവി എസ്‌യുവികളായിരിക്കും. 2027 ഓടെ തങ്ങളുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയുടെ 20 ശതമാനമെങ്കിലും പ്യുവർ ഇലക്ട്രിക് മോഡലുകളിൽ നിന്നായിരിക്കുമെന്ന് മഹീന്ദ്ര പ്രതീക്ഷിക്കുന്നു.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

സ്കോർപിയോയുടെ പുതിയ തലമുറ മഹീന്ദ്രയിൽ നിന്ന് പുറത്തിറക്കുന്ന അടുത്ത വലിയ വാഹനമായിരിക്കും. പുതിയ സ്കോർപിയോ XUV700 -ന്റെ 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ പവർപ്ലാന്റുകളും ട്രാൻസ്മിഷൻ ഓപ്ഷനുകളും കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

XUV700 -ൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ 5,000 rpm ൽ 197 bhp കരുത്തും 1,750 rpm ൽ 380 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. XUV700 -ലെ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്നു.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

അതേസമയം, 2.2 ലിറ്റർ ടർബോ ഡീസൽ 3,750 rpm -ൽ 153 bhp പവറും 1,500 rpm -ൽ 420 Nm പീക്ക് torque ഉം പുറപ്പെടുവിക്കും. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കുമ്പോൾ വാഹനത്തിന്റെ torque ഫിഗർ 450 Nm ആയി ഉയരും. ഡീസൽ XUV700 -നൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഗിയർബോക്‌സ് ആറ് സ്പീഡ് മാനുവൽ യൂണിറ്റാണ്.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ മഹീന്ദ്ര തങ്ങളുടെ നിലവാരം ഉയർത്തിയതിനാൽ പുതിയ സ്കോർപിയോയും അതീവ സുരക്ഷിതമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ XUV700 അടുത്തിടെ ഗ്ലോബൽ NCAP ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

പുതിയ മഹീന്ദ്ര സ്കോർപിയോയിൽ ലാഡർ-ഓൺ-ഫ്രെയിം ചാസി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. XUV700 പോലെയുള്ള പുതിയ സ്കോർപിയോ എസ്‌യുവി ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് രൂപങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

പുതിയ സ്കോർപിയോ നിലവിലെ എസ്‌യുവിയുടെ ബോക്‌സി ലുക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മഹീന്ദ്രയുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കാൻ കുറച്ച് ഡിസൈൻ മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

2027 ഓടെ ഇന്ത്യൻ വിപണിയിൽ എട്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി Mahindra

ഇന്റീരിയറുകൾ പൂർണ്ണമായും പുനർനിർമ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ XUV700 -ൽ കണ്ടതിന് സമാനമായ ഏറ്റവും പുതിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യ സ്കോർപിയോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Mahindra planning to launch 8 new electric suvs in india by 2027
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X