XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

വിപണിയില്‍ തങ്ങളുടെ ആധിപത്യം പിടിച്ചടക്കാനൊരുങ്ങുയാണ് ആഭ്യന്തര നിര്‍മാതാക്കളായ Mahindra. കഴിഞ്ഞ ഏതാനും നാളുകളായി നിരവധി മോഡലുകളെ അവതരിപ്പിച്ചാണ് ഇതിന് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

പോയ വര്‍ഷം പുതുതലമുറ Thar അവതരിപ്പിച്ചാണ് കമ്പനി ഇതിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഈ വര്‍ഷം Balero Neo, XUV700 എന്നീ മോഡലുകളെ അവതരിപ്പിച്ചും വിപണിയെ ഞെട്ടിരിക്കുകയാണ് കമ്പനി.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

XUV700-യുടെ വില പ്രഖ്യാപിച്ചതോടെ തിരിച്ചടി കിട്ടിയിരിക്കുന്നത് മറ്റ് ചില മോഡലുകള്‍ക്ക് ആണെന്ന് വേണം പറയാന്‍. ഉത്സവ സീസണിലെ ഡെലിവറികള്‍ക്ക് മുന്നോടിയായി വരുന്ന ആഴ്ചകളില്‍ XUV700-യുടെ ഔദ്യോഗിക ബുക്കിംഗ് Mahindra ആരംഭിക്കും.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

എന്നാല്‍ ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടംകൊണ്ട് ഒന്നും അവതരണങ്ങള്‍ അവസാനിക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് Mahindra.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

2026 വരെ ആഭ്യന്തര വിപണിയില്‍ തദ്ദേശീയ നിര്‍മ്മാതാവ് ആസൂത്രണം ചെയ്ത പുതിയ ശ്രേണിയിലുള്ള എസ്‌യുവികളുടെ പട്ടികയില്‍ ആദ്യത്തേതാണ് XUV700. XUV700 നെ തുടര്‍ന്ന്, ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ Mahindra പുതുതലമുറ Scorpio അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

ബ്രാന്‍ഡില്‍ നിന്നും വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് പുതുതലമുറ Scorpio. നിലവില്‍ വിപണിയില്‍ ഉള്ളതിനെക്കാള്‍ അടിമുടി മാറ്റങ്ങളോടെയാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

വരാനിരിക്കുന്ന Scorpio തീര്‍ച്ചയായും കമ്പനിയുടെ പ്രീമിയം എസ്‌യുവി പോര്‍ട്ട്ഫോളിയോ ഏകീകരിക്കാന്‍ സഹായിക്കുമെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി. കാരണം ഇത് ഉയര്‍ന്ന മത്സര വിഭാഗത്തിലെ മിഡ്-സൈസ് എസ്‌യുവികളോടാകും മത്സരിക്കുക.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

പുതുതലമുറ Scorpio-യുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പുറത്ത്, ലംബമായ ക്രോം സ്ലാറ്റുകളുള്ള പുതിയ ഫ്രണ്ട് ഗ്രില്‍, സ്ലീക്കര്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്ലാ പുതിയ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, വിശാലമായ എയര്‍ ഇന്‍ലെറ്റുകള്‍, എന്നിവയാകും പുതുതായി രൂപകല്‍പ്പന ചെയ്ത ഡിസൈന്‍ മാറ്റങ്ങള്‍.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

ഡിസൈന്‍ ചെയ്ത അലോയ് വീലുകളും, പുനര്‍നിര്‍മ്മിച്ച പിന്‍ഭാഗവും വാഹനത്തിന്റെ സവിശേഷതയാണ്. വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

2022 Mahindra Scorpio-യ്ക്ക് ഒരു നവീകരിച്ച ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും, പുതിയ സീറ്റുകള്‍, പ്രീമിയം സര്‍ഫെയ്‌സ് ഫിനിഷുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയും ലഭിക്കും.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലംബമായ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മുതലായവയും വാഹനത്തില്‍ കമ്പനി ലഭ്യമാക്കും.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

2.0 ലിറ്റര്‍ ടര്‍ബോ പെട്രോളും 2.2 ലിറ്റര്‍ ടര്‍ബോ ഡീസലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉപയോഗിക്കും. ഹൈ-എന്‍ഡ് ട്രിമ്മുകളില്‍ ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

അടുത്ത ആറ് വര്‍ഷത്തിനിടയ്ക്ക് 9 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. വലിയൊരു മാറ്റത്തിനാണ് തയ്യാറെടുക്കുന്നതെന്നും 2021 വാര്‍ഷിക മീറ്റില്‍ കമ്പനി വക്താവ് വെളിപ്പെടുത്തുകയും ചെയ്തു.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച Mahindra XUV700 -യ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വില നിര്‍ണയം തന്നെയാണ് ഈ ജനപ്രീതിക്ക് ഇപ്പോള്‍ കാരണമായിരിക്കുന്നതെന്ന് വേണം പറയാന്‍.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 11.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. സബ്-4 മീറ്റര്‍ എസ്‌യുവികളായ Maruti Suzuki Vitara Brezza, Hyundai Venue, Tata Nexon മോഡലുകളാണ് ഈ വില നിര്‍ണയത്തോടെ തിരിച്ചടി കിട്ടിയിരിക്കുന്നതെന്ന് വേണം പറയാന്‍.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

വില നിര്‍ണം വാഹനത്തിന്റെ വില്‍പ്പനയില്‍ എങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവരും എന്നതും വരും മാസങ്ങളില്‍ മാത്രമാകും മനസ്സിലാകുക. എന്തായാലും ഒരുപാട് പേര്‍ ഇതിനോടകം തന്നെ വാഹനത്തിനായി കാത്തിരിക്കുന്നുവെന്ന് വേണം പറയാന്‍.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ഇതില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍, ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 200 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കും.

XUV700-യില്‍ തീരില്ലെന്ന് Mahindra; വാഹനലോകം കാത്തിരിക്കുന്നത് പുതുതലമുറ Scorpio-യ്ക്കായി

എന്നാല്‍ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക്ക് ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 185 bhp കരുത്തും 450 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മാത്രമല്ല ഓപ്ഷണലായി ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra planning to launch new gen scorpio soon india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X