സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മഹീന്ദ്രയില്‍ നിന്നും എത്തുന്ന XUV700. വാഹനത്തിന്റെ അരങ്ങേറ്റം മികച്ചതാക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളും.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

ഇതിന്റെ ഭാഗമായി വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും ഓരോ ദിവസങ്ങളിലും കമ്പനി പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം ആവേശത്തോടെയാണ് വിപണിയും നോക്കികാണുന്നത്. ശ്രേണിയിലെ തന്നെ ചില പുതിയ ഫീച്ചറുകളും കമ്പനി വാഹനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് വാഹനത്തിന്റെ ഓട്ടോ ബൂസ്റ്റര്‍ ഹെഡ്‌ലാമ്പ്, സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ സണ്‍റൂഫ്, കരുത്തുറ്റ എഞ്ചിന്‍ തുടങ്ങിയ വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിരുന്നു.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

ഇപ്പോഴിതാ മഹീന്ദ്ര പങ്കിട്ട ഏറ്റവും പുതിയ ടീസര്‍ വീഡിയോ പ്രകാരം, പുതിയ XUV700 വ്യക്തിഗത സുരക്ഷാ സവിശേഷതകളുമായി വരുമെന്നാണ് വ്യക്തമാക്കുന്നത്. അപകടകരമായ ക്രാഷുകള്‍ക്ക് പിന്നിലെ ഏറ്റവും വലിയ കാരണമാണ് അമിതവേഗം.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ രേഖപ്പെടുത്തുന്ന ലോകത്തെ മുന്‍നിര രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന് ഇതിനോടകം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇതെല്ലാം മുന്നില്‍ കണ്ടാണ് XUV700 അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ സുരക്ഷ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയാകാന്‍ പോകുന്നത്.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ് തങ്ങള്‍ പുതിയ സുരക്ഷ സവിശേഷതകള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു, അത് ഫലപ്രദമാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ തങ്ങള്‍ക്ക് ഇതിനകം ഒരു സുരക്ഷ സംവിധാനം നല്‍കുന്നുണ്ട്.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

എന്നാല്‍ XUV700 -യില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസതമായ സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യാനൊരുങ്ങുന്നത്.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

ഡ്രൈവര്‍ 80 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ അവരെ അറിയിക്കുന്ന പുതിയ സംവിധാനമാണിത്. മഹീന്ദ്ര XUV700- ല്‍, ഈ സവിശേഷത വ്യക്തിഗതമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നേരത്തെ ഉണ്ടായിരുന്ന ഒരു 'ബീപ്പ്' ശബ്ദത്തിനുപകരം, നിങ്ങളുടെ കാര്‍ അമിതവേഗത്തിലാകുമ്പോള്‍, നിങ്ങളുടെ പ്രിയപ്പെട്ടവന്റെ ശബ്ദത്തില്‍, വേഗത കുറയ്ക്കുന്നതിന് കാര്‍ വ്യക്തിഗതമാക്കിയ സന്ദേശം നല്‍കുന്നതാണ് പുതിയ സുരക്ഷ സംവിധാനം. ഇത് വ്യക്തമാക്കുന്ന ടീസര്‍ വീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

നേരത്തെ സൂചിപ്പിച്ചതുപോലെ, പനോരമിക് സണ്‍റൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, കണക്റ്റുചെയ്ത കാര്‍ ടെക്‌നോളജി, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം) പ്രവര്‍ത്തനം എന്നിവ പോലുള്ള പുതിയ സവിശേഷതകള്‍ പുതിയ XUV700 വാഗ്ദാനം ചെയ്യും.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

പാര്‍ക്കിംഗ് അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി സെമി ഓട്ടോണമസ് സുരക്ഷ സവിശേഷതകളും പുതിയ വാഹനത്തിന്റെ സുരക്ഷ സവിശേഷതകളാകും.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയും പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും അടങ്ങുന്ന മെര്‍സിഡീസ് ബെന്‍സിന്റെ MBUX സജ്ജീകരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇരട്ട സ്‌ക്രീന്‍ സജ്ജീകരണമായിരിക്കും ക്യാബിന്റെ മറ്റൊരു പ്രത്യേകത.

സുരക്ഷയിലും പിന്നോട്ടില്ല! XUV700 സുരക്ഷ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയുമായി മഹീന്ദ്ര

മഹീന്ദ്ര 'സ്‌കൈറൂഫ്' എന്ന് വിളിക്കുന്ന ഏറ്റവും വലിയ സണ്‍റൂഫും ഇത് വാഗ്ദാനം ചെയ്യും. പുതിയ XUV700 ഈ വര്‍ഷാവസാനം വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍, എന്നാല്‍ നിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ പ്രഖ്യാപനവുമായി കമ്പനി രംഗത്തെത്തിയേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Mahindra Revealed New Teaser Video About XUV700 Safety Features, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X