നിരത്തിലേക്ക് പയാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

2021 ഓഗസ്റ്റ് 14 ന് ആഭ്യന്തര നിര്‍മാതാക്കളായ Mahindra, XUV700 ഇന്ത്യയില്‍ അവതരിപ്പിച്ചു. 11.99 ലക്ഷം രൂപ എന്ന ആകര്‍ഷമായ വിലയാണ് മോഡലിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

എന്തായാലും വില നിര്‍ണയം നടന്നതോടെ മറ്റ് മിക്ക മോഡലുകള്‍ക്കും ഒരു തിരിച്ചടി കിട്ടിയെന്ന് വേണം പറയാന്‍. വരും മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് വേണം പറയാന്‍.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

സബ്-4 മീറ്റര്‍ എസ്‌യുവികളായ വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍ മുതലായ മോഡലുകള്‍ വാങ്ങുന്നവരെ കൂടി ലക്ഷ്യമിട്ടാണ് Mahindra വില നിര്‍ണയം നടത്തിയിരിക്കുന്നതെന്ന് വേണം പറയാന്‍. അതേസമയം വാഹനത്തിന്റെ വിപണിയില്‍ അവതരിപ്പിക്കുക മാത്രമാണ് കമ്പനി ചെയ്തിരിക്കുന്നത്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും ചില ഡീലര്‍ തലത്തില്‍ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. Mahindra അടുത്ത മാസം മുതല്‍ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

അതേസമയം പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ പ്രൊഡക്ഷന്‍ Mahindra ആരംഭിച്ചിരിക്കുകയാണ്. ആദ്യ യൂണിറ്റ് പുറത്തിറക്കുകയും ചെയ്തു. വൈകാതെ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

ടെസ്റ്റ് ഡ്രൈവിനും ഷോറൂം ഡിസ്‌പ്ലേയ്ക്കുമുള്ള ആദ്യ ബാച്ച് XUV700 അടുത്ത മാസം ആദ്യം, അല്ലെങ്കില്‍ ഈ മാസം അവസാനം മുതല്‍ ലഭ്യമായി തുടങ്ങും.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ XUV700 പ്രദര്‍ശനത്തിനായി ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍ ലഭ്യമാകുമെന്ന് WeGuideAuto റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് ഡ്രൈവുകള്‍ ഉടന്‍ ആരംഭിക്കും. ഈ വര്‍ഷാവസാനം ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

XUV500- ല്‍ കാണുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ XUV700- ന് ചില ഫീച്ചര്‍ അപ്ഡേറ്റുകള്‍ ലഭിക്കും. പ്രൊഡക്ഷന്‍ സ്‌പെക്ക് XUV700 ഹെഡ്‌ലാമ്പുകളിലേക്ക് നീളമുള്ള ഒരു ലംബ ഫ്രണ്ട് ഗ്രില്‍ ലഭിക്കും, അവ സവിശേഷമായ രൂപകല്‍പ്പനയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ഷാര്‍പ്പായിട്ടുള്ള ക്രീസ് ലൈനുകള്‍ എന്നിവ വരാനിരിക്കുന്ന എസ്‌യുവിയുടെ പുറംഭാഗത്തെ മനോഹരമാക്കുന്നു. ഇതിന് ചുറ്റും സ്‌പോര്‍ട്ടി ക്ലാഡിംഗും സില്‍വര്‍ ഫിനിഷ്ഡ് ബാഷ് പ്ലേറ്റും ലഭിക്കും, കൂടാതെ ആദ്യമായി ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ വാഹനത്തില്‍ Mahindra വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

ഷാര്‍ക്ക് ഫിന്‍ ആന്റിന, ഓട്ടോ ഹെഡ്‌ലാമ്പ് ബൂസ്റ്റര്‍, കൂടാതെ വ്യക്തിഗത സുരക്ഷാ അലേര്‍ട്ടുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ആമസോണ്‍ അലക്‌സാ വെര്‍ച്വല്‍ അസിസ്റ്റന്റ്, അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങള്‍ (ADAS), പുതിയ AdrenoX ഇന്റര്‍ഫേസ് തുടങ്ങിയ നിരവധി ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

XUV700-ല്‍ 5 സീറ്റുകളുടെയും 7 സീറ്റുകളുടെയും രണ്ട് സീറ്റിംഗ് ലേ ഔട്ടുകളും Mahindra അവതരിപ്പിക്കും. അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ എഞ്ചിനുകള്‍ ഇതിന് ശക്തി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

ഇതില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍, ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 200 bhp കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക്ക് ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 185 bhp കരുത്തും സൃഷ്ടിക്കും.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

രണ്ട് എഞ്ചിനുകള്‍ക്കും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കും. ഓപ്ഷണല്‍ ഓള്‍-വീല്‍-ഡ്രൈവ് (AWD) സംവിധാനവും വാഹനത്തിലുണ്ടാകും.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

അവതരിപ്പിച്ചുകഴിഞ്ഞാല്‍, Mahindra XUV700, Tata Safari, Harrier, MG Hector Plus and Jeep Compass എന്നിവയ്‌ക്കെതിരെയാരും മത്സരിക്കുക. XUV500-യുടെ വില്‍പ്പന നിര്‍ത്തലാക്കുമെന്ന് Mahindra സ്ഥിരീകരിച്ചിട്ടുണ്ട്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

2024 -ന്റെ തുടക്കത്തില്‍ ഒരു പുതിയ XUV500 അവതരിപ്പിക്കാന്‍ പദ്ധതികളുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത തവണ XUV500 എത്തുമ്പോള്‍, അത് ഇന്നത്തെതിനേക്കാള്‍ വളരെ ചെറിയ എസ്‌യുവി ആയിരിക്കും. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ Hyundai Creta -യോട് ആയിരിക്കും മത്സരിക്കുക.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

വാഹനത്തിനായി ചില അധിക ഓപ്ഷണല്‍ പാക്കുകള്‍ അവതരിപ്പിക്കുമെന്നും Mahindra വ്യക്തമാക്കിയിട്ടുണ്ട്. 5.0 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത XUV700 കൈവരിക്കും

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

സിപ്പ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ബ്രാന്‍ഡിന്റെ ആദ്യ ഉല്‍പ്പന്നമാണ് XUV700.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

ഫോര്‍വേഡ് കോളിഷന്‍ വാര്‍ണിംഗ് (FCW) ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB) ലെയ്ന്‍ കീപ്പ് അസിസ്റ്റ് (LKA) അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ (ACC) സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ് (SPA) ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ തുടങ്ങി നിരവധി സവിശേഷതകളും വാഹനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

കൂടാതെ, XUV700 വ്യക്തിഗത സുരക്ഷാ അലേര്‍ട്ടും അവതരിപ്പിക്കുന്നു, ഇത് ഒരു നിശ്ചിത വേഗത കവിയുന്നുവെങ്കില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പ്രിയപ്പെട്ട ഒരാളുടെ ശബ്ദത്തില്‍ ശബ്ദമുണ്ടാക്കാന്‍ ഇത് പ്രോഗ്രാം ചെയ്യാവുന്നതാണ്.

നിരത്തിലേക്ക് പായാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു

മറ്റ് സുരക്ഷാ സവിശേഷതകളില്‍, മൂന്ന് വരികള്‍ക്കും 7 എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഡ്രൈവര്‍ കാല്‍മുട്ട് എയര്‍ബാഗുകള്‍ ഡ്രൈവര്‍ & കോ-പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ലാപ് പ്രീ-ടെന്‍ഷനര്‍, സ്റ്റാന്‍ഡേര്‍ഡായി എബിഎസ് വിത്ത് ഇബിഡി, ഫ്രണ്ട് & സൈഡ് ക്രാഷ് സെന്‍സറുകളും വാഹനത്തിന് ലഭിക്കും.

Most Read Articles

Malayalam
English summary
Mahindra started xuv700 production first unit rolls out from plant
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X