പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളിലൊന്നാണ് മഹീന്ദ്ര. ഇന്ത്യൻ വിപണിയ്ക്കായി മഹീന്ദ്ര നിരവധി പുതിയ ഉൽപ്പന്നങ്ങളിൽ പ്രവർത്തിക്കുന്നു. രാജ്യം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ ഉൽപ്പന്നമായ ഥാർ കഴിഞ്ഞ വർഷം നിർമ്മാതാക്കൾ വിപണിയിൽ അവതരിപ്പിച്ചു.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്ര XUV 700, പുതുതലമുറ സ്കോർപിയോ എസ്‌യുവി എന്നിവയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഓട്ടോ ഭീമൻ. മഹീന്ദ്രയുടെ പോർട്ട്‌ഫോളിയോയിലെ എംപിവിയിൽ ഒന്നായ മറാസോയും ഒരു അപ്‌ഡേറ്റിനായുള്ള ഒരുക്കത്തിലാണ്.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

കുറേക്കാലമായി മഹീന്ദ്ര മറാസോ എംപിവിയുടെ AMT പതിപ്പ് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷാവസാനം തങ്ങൾ മറാസോ എംപിവി വിപണിയിലെത്തിക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. മറാസോയെ മോഡൽ നിരയിൽ നിന്ന് നിർത്താൻ മഹീന്ദ്ര പദ്ധതിയിടുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മറാസോ ഉത്പാദനം തുടരുന്ന ഒരു ഉൽപ്പന്നമാണെന്നും തങ്ങൾ ഈ ബ്രാൻഡ് നിർത്തുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ച മഹീന്ദ്ര & മഹീന്ദ്ര (ഓട്ടോ ഡിവിഷൻ) സിഇഒ വീജയ് നക്ര സ്ഥിരീകരിച്ചു.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മറാസോയെക്കുറിച്ച് കൂടുതൽ സംസാരിച്ച നക്ര കമ്പനി മറാസോ എംപിവിയിൽ പുതിയ വേരിയന്റുകൾ അവതരിപ്പിക്കുമെന്നും പരാമർശിച്ചു. AMT ഗിയർ‌ബോക്സ് ഓപ്ഷൻ നിർമ്മാതാക്കൾ വിപണിയിൽ അവതരിപ്പിക്കും. എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് ഈ വർഷാവസാനം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്ര 2018 -ലാണ് മറാസോ എംപിവി പുറത്തിറക്കിയത്. വിശാലമായ ക്യാബിൻ, മാന്യമായ സവിശേഷതകൾ, സുരക്ഷ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടാണ് വാഹനം അറിയപ്പെടുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ സേഫ്റ്റി റേറ്റിംഗും എംപിവി നേടിയിട്ടുണ്ട്.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ എം‌പിവിയാണ് മഹീന്ദ്ര മറാസോ. വിഭാഗത്തിൽ മാരുതി എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലാണ് മഹീന്ദ്ര മറാസോയുടെ സ്ഥാനം.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ഓട്ടോഷിഫ്റ്റ് ഗിയർബോക്സ് എന്ന് മഹീന്ദ്ര വിളിക്കാൻ ഇഷ്ടപ്പെടുന്ന വരാനിരിക്കുന്ന AMT ഗിയർബോക്സ് വിപണിയിൽ മറാസോയുടെ വിൽപ്പന വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ഡീസൽ എഞ്ചിൻ മാത്രമായിട്ടാവും മറാസോയെ മഹീന്ദ്ര വാഗ്ദാനം ചെയ്യുക. 1.5 ലിറ്റർ പഞ്ചി ഡീസൽ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. യൂണിറ്റ് 121 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കും.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

നിലവിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ മറാസോ ലഭ്യമാകൂ. AMT ഗിയർ‌ബോക്സ് കൂടാതെ, എം‌വി‌വിയിൽ കൂടുതൽ മാറ്റങ്ങൾ മഹീന്ദ്ര വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം മറാസോ എംപിവിക്ക് പുത്തൻ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് സീറ്റുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, രണ്ടാം നിര യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Launch Marazzo MPV With New Updates And AMT Gearbox. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X