അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ആഭ്യന്തര നിര്‍മാതാക്കളായ Mahindra രാജ്യത്ത് കൂടുതല്‍ ശക്തരാകാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വന്‍ പദ്ധതികളാണ് കമ്പനി അണിയറയില്‍ ഒരുക്കുന്നതും.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്ര 9 പുതിയ എസ്‌യുവികള്‍ പുറത്തിറക്കുമെന്നാണ് അടുത്തിടെ നടന്ന 2021 -ലെ വാര്‍ഷിക അനലിസ്റ്റ് മീറ്റില്‍ കമ്പനി വെളിപ്പെടുത്തിയത്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഇതിന്റെ ആദ്യപടിയാണ് വരും ആഴ്ചകളില്‍ വില്‍പ്പനയ്ക്ക് എത്താനിരിക്കുന്ന പുതിയ XUV700. 11.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. കൂടാതെ 5, 7 സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഇത്തരത്തില്‍ നിരവധി മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വിപണിയിലെത്താനൊരുങ്ങുന്നത്. പുതിയ എസ്‌യുവിയുടെ സമാരംഭത്തിന് മുമ്പായി ഇപ്പോഴിതാ നിര്‍മാതാക്കള്‍ പുതിയൊരു മോഡലിനായുള്ള പേര് ട്രേഡ്മാര്‍ക്ക് ചെയ്തു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഇന്ത്യയില്‍ 'Javelin' എന്ന പേരിനായിട്ടാണ് കമ്പനി ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുന്നത്. 'Mahindra Javelin', 'Javelin by Mahindra' എന്നീ രണ്ട് പേരുകള്‍ക്കായിട്ടാണ് ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുന്നത്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഇപ്പോള്‍, Javelin എന്ന വാക്ക് കേള്‍ക്കുമ്പോള്‍, 2021 ഓഗസ്റ്റ് 7 ന് 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഒളിമ്പ്യന്‍ നീരജ് ചോപ്ര ഓര്‍മ്മ വരുമെന്ന് വേണം പറയാന്‍. രണ്ട് പേരുകള്‍ക്കുമുള്ള വ്യാപാരമുദ്ര അപേക്ഷ ഓഗസ്റ്റ് 9 നാണ് കമ്പനി ഫയല്‍ ചെയ്തിരിക്കുന്നത്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

കായികതാരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഒരു XUV700 സമ്മാനിക്കുമെന്ന് Mahindra മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ ട്രേഡ്മാര്‍ക്ക് ഫയലിംഗ് XUV700-മായി നന്നായി ബന്ധപ്പെട്ടിരിക്കുമെന്ന് വിശ്വസിക്കാന്‍ ഇത് പ്രേരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഒരുപക്ഷേ ഈ വരാനിരിക്കുന്ന എസ്‌യുവിയുടെ പെര്‍ഫോമെന്‍സ്-സ്‌പെക്ക് പതിപ്പിനായി അല്ലെങ്കില്‍ ഒരു പ്രത്യേക പതിപ്പിനായി നിര്‍മ്മാതാവ് ഉപയോഗിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

വരാനിരിക്കുന്ന XUV700- ന്റെ ഏറ്റവും അടുത്ത എതിരാളികളിലൊന്നായ Tata Safari-ക്ക് പ്രത്യേക 'അഡ്വഞ്ചര്‍ പേഴ്സണ' പതിപ്പും വില്‍പ്പനയിലുണ്ട് എന്നത് ശ്രദ്ധിക്കുമ്പോഴാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നത്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഈ പ്രത്യേക പതിപ്പിന് വിഷ്വല്‍ അപ്ഗ്രേഡുകള്‍ മാത്രമേ ലഭിക്കൂ, കൂടാതെ വാഹനത്തില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും തന്നെ കമ്പനി നല്‍കിയേക്കില്ല. എസ്‌യുവിക്കായി ഒരു 'Javelin' പതിപ്പ് അവതരിപ്പിച്ചുകൊണ്ട് Mahindra-ക്ക്, Tata-യുടേതിന് സമാനമായ ഒരു വഴി സ്വീകരിക്കാന്‍ കഴിയും.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

കൂടാതെ, ഒരു വിഷ്വല്‍ അപ്ഗ്രേഡിന് പകരം, ഇത് XUV700-ന്റെ പ്രകടന ട്രിം ആകാം. ഈ പേരിന്റെ മറ്റൊരു സാധ്യമായ ഉപയോഗം ഒരു കൂപ്പെ-സ്‌റ്റൈല്‍ എസ്‌യുവിയുമായിരിക്കാം. Mahindra-യുടെ ആദ്യത്തെ എസ്‌യുവി കൂപ്പെയുടെ വികസനം ഇതിനകം തന്നെ, W620 എന്ന രഹസ്യനാമത്തിലാണ്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഈ Javelin എന്ന പേര് കമ്പനി ഇവിടെയും ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്. അവസാനമായി, ഇത് തികച്ചും പുതിയ ഉല്‍പ്പന്നത്തിന്റെ പേരായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധാരാളം മോഡലുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഇത്തരത്തില്‍ വരാനിരിക്കുന്ന ഏതെങ്കിലും മോഡലുകള്‍ക്കായി കാത്തുവെച്ചിരിക്കുന്ന പേരാണോ ഇതെന്നതും കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്. തീര്‍ച്ചയായും, ഇതെല്ലാം ഊഹാപോഹങ്ങളാണ്, ഉറപ്പുവരുത്തുന്നതിനുമുമ്പ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതുവരെ ഇനിയും കാത്തിരിക്കണം.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

ഓരോ ട്രേഡ്മാര്‍ക്ക് ഫയലിംഗും ഒരു ഉല്‍പാദന മാതൃകയില്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. XUV700-യുടെ അവതരണത്തിന് പിന്നാലെ ഏറ്റവും പുതിയ Scorpio-യുടെ അവതരണവും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

നിലവില്‍ വരാനിരിക്കുന്ന എസ്‌യുവിയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനേക്കാള്‍ വലിയ മാറ്റങ്ങളോടെയാകും പുതുതലമുറ Scorpio വിപണിയില്‍ എത്തുക.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

പുതിയ Scorpio-യുടെ അകത്തും പുറത്തും തികച്ചും പുതിയ ഡിസൈന്‍ തന്നെയാകും കമ്പനി അവതരിപ്പിക്കുക. എഞ്ചിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതുതലമുറ Thar-ല്‍ കാണുന്നതു പോലെ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അണിയറയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍; Javelin എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Mahindra

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ രണ്ട് യൂണിറ്റുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാകും ലഭിക്കു. ഉയര്‍ന്ന പതിപ്പില്‍ ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra trademark new name javelin for upcoming models find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X