ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് ത്രീ വീലര്‍ (കാര്‍ഗോ) ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര. മോഡലിന്റെ 1,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അറിയിച്ചു.

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

സമാരംഭിച്ച് വെറും ആറുമാസത്തിനുള്ളില്‍ ഈ നാഴികക്കല്ല് കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്നും കമ്പനി അറിയിച്ചു. മഹീന്ദ്ര ട്രിയോ സോര്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഇലക്ട്രിക് കാര്‍ഗോ ത്രീവിലറാണ്. അതിന്റെ വിഭാഗത്തില്‍ 59 ശതമാനം വിപണി വിഹിതം ട്രിയോ സോറിനുണ്ട്.

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

''ട്രിയോ സോര്‍ ശ്രേണിയിലെ ജനപ്രീയ മോഡലാണ്, അതിലും പ്രധാനമായി ഇ-മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മോഡലിനായെന്നും മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി സിഇഒ മഹേഷ് ബാബു പറഞ്ഞു.

MOST READ: 100 കിലോമീറ്റര്‍ വരെ സവാരി ശ്രേണിയുമായി റോഡ്‌ലാര്‍ക്ക്; പരിചയപ്പെടാം നെക്സുവിന്റെ പുതിയ ഇലക്ട്രിക് സൈക്കിള്‍

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

ഉപഭോക്തൃ കേന്ദ്രീകൃതമായി രൂപകല്‍പ്പനയും കാര്യക്ഷമമായ പ്രകടനവും, അവസാന മൈല്‍ ഇലക്ട്രിക് കാര്‍ഗോ വാഹനത്തില്‍ നിന്ന് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന സമ്പാദ്യം ട്രിയോ സോര്‍ വാഗ്ദാനം ചെയ്യുന്നു.

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

ഇത് പ്രമുഖ ഇ-കൊമേഴ്സ് ബ്രാന്‍ഡുകള്‍ക്കും അവരുടെ ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഇഷ്ടമുള്ള ഡെലിവറി വാഹനമായി മാറിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രിയോ തെരഞ്ഞെടുത്തതിന് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതായും മഹേഷ് ബാബു പറഞ്ഞു.

MOST READ: മാരുതിയുടെ തോളിലേറി ടൊയോട്ട, എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പ് ഓഗസ്റ്റിൽ എത്തിയേക്കും

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

പിക്കപ്പ്, ഡെലിവറി വാന്‍, ഫ്‌ലാറ്റ് ബെഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ പുതിയ മഹീന്ദ്ര ട്രിയോ സോര്‍ ലഭ്യമാണ്. 2018 മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തിയ ബ്രാന്‍ഡിന്റെ ഇതിനകം തെളിയിക്കപ്പെട്ട ട്രിയോ ത്രീ വീലറിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഗോ മോഡല്‍.

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

പുതിയ മഹീന്ദ്ര ട്രിയോ സോര്‍ ഇലക്ട്രിക് കാര്‍ഗോ മോഡല്‍ രാജ്യമെമ്പാടുമുള്ള മഹീന്ദ്ര വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ട്രിയോ സോര്‍ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോ മോഡലിന് 8 കിലോവാട്ട് (10.8 bhp) വ്യവസായത്തിലെ ഏറ്റവും മികച്ച പവര്‍ കണക്കുകളും 42 Nm torque, മികച്ച ഇന്‍-ക്ലാസ് ടോര്‍ക്ക് കണക്കുകളും ഉല്‍പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് പവര്‍ട്രെയിന്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

MOST READ: സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

ഇലക്ട്രിക് ത്രീ വീലറിലെ ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് പരമാവധി 125 കിലോമീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുമ്പോള്‍, പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം 3 മുതല്‍ 4 മണിക്കൂര്‍ വരെ സമയ ആവശ്യമാണെന്നും കമ്പനി അറിയിച്ചു.

ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര

ട്രിയോ സോറിന് 550 കിലോഗ്രാം മികച്ച പേലോഡ് ശേഷി ഉണ്ടായിരിക്കുമെന്നും മഹീന്ദ്ര ഇലക്ട്രിക് അറിയിച്ചു. ഒരു ഇലക്ട്രിക് ത്രീ വീലര്‍ എന്ന നിലയില്‍, ട്രിയോ സോര്‍ ഒരു സാധാരണ ഐസിഇയില്‍ പ്രവര്‍ത്തിക്കുന്ന ത്രീ-വീലര്‍ കാര്‍ഗോ വാഹനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിവര്‍ഷം 60,000 രൂപ വരെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Treo Zor Electric Sales Crosses 1,000 Unit, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X