മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

XUV 500, സ്കോർപിയോ, XUV 300, മറാസോ, KUV 100 NXT എന്നിവയുൾപ്പെടെ മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ മുഴുവൻ ഉൽപ്പന്ന നിരയുടെയും അപ്‌ഡേറ്റ് ചെയ്ത വിലകൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതുതലമുറ ഥാറിന്റെ പുതിയ വില പട്ടിക കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു.

മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

മഹീന്ദ്ര സ്കോർപിയോ, XUV 500 എന്നിവയ്ക്ക് യഥാക്രമം 26,000 രൂപയും 25,000 രൂപയുമാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. വിലവർധനവിന് ശേഷം എൻട്രി ലെവൽ സ്കോർപിയോ S5 വേരിയന്റിന് 12.68 ലക്ഷം രൂപയും ടോപ്പ് എൻഡ് S11 -ന് 16.53 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര
Mahindra Scorpio New Prices
S5 ₹12.68 Lakh
S7 ₹14.74 Lakh
S9 ₹15.37 Lakh
S11 ₹16.53 Lakh

നിലവിലെ തലമുറ XUV 500 വില 13.83 ലക്ഷം മുതൽ 19.56 ലക്ഷം രൂപ വരെയാണ്. 2021 മാർച്ചിലോ ഏപ്രിലിലോ എസ്‌യുവിക്ക് ഒരു തലമുറ മാറ്റം ലഭിക്കും.

മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

മെർസിഡീസിന് സമാനമായ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം), 3D പനോരമിക് വിഷൻ, ഐലിഡ് ട്രാക്കിംഗ്, കൂടുതൽ ശക്തമായ എഞ്ചിനുകൾ എന്നിവയുൾപ്പെടെ നിരവധി നൂതന സവിശേഷതകൾ പുതിയ മോഡലിന് ലഭിക്കും.

Mahindra XUV500 New Prices
W5 ₹13.83 Lakh
W7 ₹15.13 Lakh
W7 AT ₹16.33 Lakh
W9 ₹16.83 Lakh
W9 AT ₹18.04 Lakh
W11 (O) ₹18.30 Lakh
W11 (O) AT ₹19.56 Lakh
മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

മഹീന്ദ്ര XUV 300 -ന്റെ വില 65,000 രൂപയായി ഉയർത്തി. XUV 300 W6 മാനുവൽ, W8 പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 9.40 ലക്ഷം, 10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Mahindra XUV300 New Prices
W4 Petrol ₹7.95 Lakh
W6 Petrol ₹9.40 Lakh
W6 AMT Petrol ₹9.95 Lakh
W8 Petrol ₹10.00 Lakh
W8 (O) Petrol ₹11.12 Lakh
W8 (O) AMT Petrol ₹11.77 Lakh
W4 Diesel ₹8.70 Lakh
W6 Diesel ₹10.00 Lakh
W6 AMT Diesel ₹10.62 Lakh
W8 Diesel ₹11.15 Lakh
W8 (O) Diesel ₹11.90 Lakh
W8 (O) AMT Diesel ₹12.55 Lakh
മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

മറ്റ് പെട്രോൾ മോഡലുകളുടെ വിലയിൽ മാറ്റമില്ല. എൻട്രി ലെവൽ W4 ഡീസൽ വേരിയന്റിനൊഴിയെ, എല്ലാ ഡീസൽ മോഡലുകൾക്കും 42,000 രൂപ വരെ വില ഉയരും.

മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

B4, B6, B6 (O) എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബൊലേറോ എസ്‌യുവി ലൈനപ്പ് വരുന്നത്. ഇതിന്റെ നിലവിലെ വിലകൾ യഥാക്രമം 8.17 ലക്ഷം, 8.89 ലക്ഷം, 9.15 ലക്ഷം രൂപയുമാണ്.

Mahindra Bolero New Prices
B4 ₹8.17 Lakh
B6 ₹8.89 Lakh
B6 (O) ₹9.15 Lakh
മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

വിലക്കയറ്റത്തിന് ശേഷം മഹീന്ദ്ര മറാസോ M2, M4, M6 ഏഴ് സീറ്റർ മോഡലുകൾക്ക് യഥാക്രമം 11.64 ലക്ഷം, 12.73 ലക്ഷം, 13.72 ലക്ഷം രൂപയാണ്. M2 എട്ട് സീറ്ററിന്റെ വില 11.64 ലക്ഷം രൂപയിൽ തുടരുമ്പോൾ M4, M6 മോഡലുകളുടെ വില 12.81 ലക്ഷം രൂപയും 13.80 ലക്ഷം രൂപയുമാണ്.

Mahindra Marazzo New Prices
M2 7-seater ₹11.64 Lakh
M4 7-seater ₹12.73 Lakh
M6 7-seater ₹13.72 Lakh
M2 8-seater ₹11.64 Lakh
M4 8-seater ₹12.81 Lakh
M6 8-seater ₹13.80 Lakh
മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര

നാല് ട്രിമുകളിലായി വ്യാപിച്ചുകിടക്കുന്ന മഹീന്ദ്ര KUV 100 NXT മോഡൽ ലൈനപ്പ് ഇപ്പോൾ 5.87 ലക്ഷം രൂപ മുതൽ 7.48 ലക്ഷം രൂപ വരെയുള്ള വിലകളിൽ ലഭ്യമാണ്.

മോഡൽ നിരയിലുടനീളം വിലകൾ പുതുക്കി മഹീന്ദ്ര
Mahindra KUV100 NXT

New Prices
K2 ₹5.87 Lakh
K4 ₹6.34 Lakh
K6 ₹6.86 Lakh
K8 ₹7.84 Lakh
Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Updates Prices Of Its Portfolio Ranging From KUV 100 To XUV 500. Read in Malayalam.
Story first published: Thursday, February 4, 2021, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X