Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയത് മുതൽ വൻ ഹിറ്റാണ് മഹീന്ദ്ര XUV700. വിപുലമായ ഡ്രൈവർ എയ്ഡ്‌സ് സിസ്റ്റം ഉൾപ്പെടുന്ന നിരവധി സവിശേഷതകളോടെയാണ് വാഹനം വരുന്നത്.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സംവിധാനമാണ് ADAS (അഡ്വാൻസ്ഡ് സ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) -ന്റെ സവിശേഷതകളിലൊന്ന്. ഈ സവിശേഷതയുടെ ഒരു ഡെമോ കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

ആളുകൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനായി ഗ്ലോബൽ NCAP തന്നെയാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. വീഡിയോയിൽ, ADAS ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒരു വെള്ള നിറത്തിലുള്ള XUV700 നമുക്ക് കാണാൻ കഴിയും. വാഹനത്തിൽ പ്രവർത്തനത്തിലുള്ള ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് ഫീച്ചർ വീഡിയോ കാണിക്കുന്നു.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

XUV700 -ന് മുന്നിൽ ഒരു ഡമ്മി കാറും സ്ഥാപിച്ചിട്ടുണ്ട്, വാഹനം അതിന്റെ അടുത്ത് എത്തുമ്പോൾ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്നു. ഇതേ ടെസ്റ്റ് ഒരു ഡമ്മി മനുഷ്യനേയും ഉപയോഗിച്ചും നടത്തുന്നു, ഇതിലും എസ്‌യുവി വിജയകരമായി ഓട്ടോമാറ്റിക് ബ്രേക്ക് ചെയ്യുന്നു.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം വാഹനത്തിന് മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ സെൻസറുകളും റഡാറുകളും ഉപയോഗിക്കുന്നു. എസ്‌യുവിക്ക് മുന്നിൽ ആരെങ്കിലുമോ മറ്റെന്തെങ്കിലുമോ ഉണ്ടോ എന്ന് അവയ്ക്ക് മനസ്സിലാക്കാൻ കഴിയും.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചില്ലെങ്കിൽ കാറിന് സ്വയമേ ബ്രേക്ക് ചെയ്യാൻ കഴിയും. എസ്‌യുവി മുന്നിലുള്ള എന്തെങ്കിലും ഇടിക്കാൻ പോകുകയാണെങ്കിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ മുന്നറിയിപ്പ് കാണിക്കുന്ന ഫ്രണ്ട് കൊളിഷൻ വാർണിംഗ് സിസ്റ്റവും വാഹനത്തിലുണ്ട്.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

XUV700 -നൊപ്പം വിവിധ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ട് കൊളീഷൻ വാർണിംഗും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗും ഞങ്ങൾ ഇതിനകം വിശദീകരിച്ചിട്ടുണ്ട്.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിനൊപ്പം വാഹനം വരുന്നു, എസ്‌യുവിയിലുള്ള സെൻസറുകളും റഡാറുകളും അതിന്റെ മുന്നിൽ പോകുന്ന കാറിനെ ട്രാക്കുചെയ്യുന്നു, മുന്നിലെ വാഹനത്തിന്റെ ഗതി അനുസരിച്ച് ഇത് വേഗത സ്വയമേവ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

പിന്നെ സ്മാർട്ട് പൈലറ്റ് അസിസ്റ്റും വാഹനത്തിൽ ഉണ്ട്. ഈ ഫീച്ചർ വാഹനത്തെ സ്വയമേവ സ്റ്റിയർ ചെയ്യാൻ ഇതേ സെൻസറുകളും റഡാറുകളും ഉപയോഗിക്കുന്നു. XUV700 ലെയിൻ കീപ്പ് അസിസ്റ്റുമായി വരുന്നു, ഇത് ഒരു നിയുക്ത പാതയിൽ തുടരാൻ എസ്‌യുവിയെ സഹായിക്കുന്നു. എസ്‌യുവി പാതയിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ലെയിൻ ഡിപ്പാർച്ചർ വാർണിംഗും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

XUV700 -ൽ ട്രാഫിക് സൈൻ റെക്കഗ്നിഷനും വരുന്നു, അതിനാൽ എസ്‌യുവിക്ക് ഒരു റോഡ് അടയാളം കണ്ടെത്താനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ അത് പ്രദർശിപ്പിക്കാനും കഴിയും.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

അവസാനമായി, എതിർദിശയിൽ മുന്നിൽ നിന്ന് ഒരു വാഹനം വരുന്നുണ്ടെന്ന് കണ്ടെത്തിയാൽ ഹെഡ്‌ലാമ്പിനെ ലോ ബീമിലേക്ക് മാറ്റുന്ന ഹൈ ബീം അസിസ്റ്റും മഹീന്ദ്ര ഇതിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിർമ്മാതാക്കൾ ലക്ഷ്വറി പായ്ക്കിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിനൊപ്പം സ്റ്റോപ്പ് ആൻഡ് ഗോ ഫംഗ്ഷനും നൽകുന്നു.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

XUV700 വിലയും വേരിയന്റുകളും

XUV700 -ന്റെ വില ആരംഭിക്കുന്നത് 12.49 ലക്ഷം രൂപ മുതലാണ് ഇത് ടോപ്പ് സ്പെക്കിന് 22.99 ലക്ഷം രൂപ വരെ ഉയരുന്നു. MX, AX എന്നിങ്ങനെ ഓഫറിൽ രണ്ട് ട്രിമ്മുകളുണ്ട്. MX ട്രിം അടിസ്ഥാന വേരിയന്റാണ്, ഇത് അഞ്ച് സീറ്ററായി മാത്രം വാഗ്ദാനം ചെയ്യുന്നു. AX ട്രിമ്മിൽ AX3, AX5, AX7 എന്നിവ അടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ADAS ഉപകരണങ്ങൾ ലഭിക്കണമെങ്കിൽ, 17.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ടോപ്പ് എൻഡ് AX7 വേരിയന്റ് തന്നെ സ്വന്തമാക്കണം.

Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ

എഞ്ചിനും ഗിയർബോക്സും

മഹീന്ദ്ര XUV700 പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വരുന്നത്. രണ്ട് എഞ്ചിനുകളും മാനുവൽ ഗിയർബോക്സും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഡീസൽ എഞ്ചിൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഓൾ-വീൽ ഡ്രൈവ്ട്രെയിനിനൊപ്പം ടോപ്പ്-എൻഡ് AX7 വേരിയന്റും നിങ്ങൾക്ക് ലഭിക്കും.

Most Read Articles

Malayalam
English summary
Mahindra xuv700 automatic emergency breaking features explained in video
Story first published: Saturday, November 13, 2021, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X