XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്ര പുതിയ XUV700 എസ്‌യുവിയുടെ മുഴുവന്‍ വില വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു. XUV700 MX പെട്രോള്‍ വേരിയന്റിന് 11.99 ലക്ഷം രൂപ മുതല്‍ XUV700 AX7 A AWD ഡീസലിന്റെ 22.89 ലക്ഷം രൂപ വരെയായിരുന്നു വില.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

ഇവ ആമുഖ വിലകളാണെന്നും ആദ്യം വാങ്ങുന്ന 25,000 ആളുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂകയുള്ളുവെന്നും, അതിനുശേഷം വിലകള്‍ ഉയരുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇനി ഈ വിലയ്ക്ക് വാഹനം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് വേണം പറയാന്‍.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

ബുക്കിംഗ് ആരംഭിച്ച ശേഷമുള്ള കാര്യങ്ങള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് സംഭവിച്ചതെന്ന് വേണം പറയാന്‍. മഹീന്ദ്ര ഇന്ന് രാവിലെ മുതലാണ് XUV700-യുടെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് വെറും 57 മിനിറ്റിനുള്ളില്‍ 25,000 ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

എസ്‌യുവിയുടെ ആവശ്യം എത്ര വലുതാണെന്ന് കാണിക്കാന്‍ ഇത് മതിയെന്നാണ് കമ്പനി അറിയിച്ചത്. ഇതോടെ കമ്പനി ആദ്യം പ്രഖ്യാപിച്ച ആമുഖ വിലകള്‍ കമ്പനി പിന്‍വലിക്കുകയും വില ഉയര്‍ത്തുകയും ചെയ്തു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

അതിനാല്‍ XUV700-യുടെ MX വകഭേദം ഇപ്പോള്‍ 12.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. മുമ്പത്തെ 11.99 ലക്ഷം രൂപയില്‍ നിന്ന് ഏകദേശം 50,000 രൂപയുടെ വര്‍ധനവാണ് കാണിക്കുന്നത്. ഡീസല്‍ ഇപ്പോള്‍ ആരംഭിക്കുന്നത് 12.99 ലക്ഷം രൂപയിലാണ്. മൊത്തത്തില്‍ വേരിയന്റുകളിലുടനീളം ശരാശരി 50,000 രൂപയുടെ വില വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് വേണം പറയാന്‍.

MX Series
Fuel Type 5-Seater (MT)
MX Petrol ₹12.49 Lakh
Diesel ₹12.99 Lakh
AndrenoX Series
Fuel Type MT AT
AX3

(5-Seater)

Petrol ₹14.49 Lakh ₹15.99 Lakh
Diesel ₹14.99 Lakh* ₹16.69 Lakh
AX5

(5-Seater)

Petrol ₹15.49 Lakh** ₹17.09 Lakh
Diesel ₹16.09 Lakh** ₹17.69 Lakh**
AX7

(7-Seater)

Petrol ₹17.99 Lakh ₹19.59 Lakh
Diesel ₹18.59 Lakh ₹20.19 Lakh
Diesel + AWD NA ₹21.49 Lakh
AX7 Luxury

(7-Seater)

Petrol NA ₹21.29 Lakh
Diesel ₹20.29 Lakh ₹21.89 Lakh
Diesel + AWD NA ₹22.99 Lakh
*Also available in 7-Seater at an additional ₹ 70,000
**Also available in 7-Seater at an additional ₹ 60,000
XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

വാഹനത്തിനായുള്ള പുതിയ ബുക്കിംഗ് നാളെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നാളെ ആരംഭിക്കുന്ന ബുക്കിംഗില്‍ ഉപഭോക്താക്കള്‍ പുതിയ വിലയാകും നല്‍കേണ്ടി വരിക. പുതിയ മഹീന്ദ്ര XUV700 രണ്ട് പ്രധാന ട്രിം ഓപ്ഷനുകളായ MX, AX എന്നിവയില്‍ വാഗ്ദാനം ചെയ്യുന്നു, ആദ്യത്തേത് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. AX സീരീസിനെ സംബന്ധിച്ചിടത്തോളം, AX3, AX5, AX7 എന്നിങ്ങനെ മൂന്ന് വകഭേദങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

മൂന്ന് വകഭേദങ്ങള്‍ക്കും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു, രണ്ടും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ XUV700 വാഗ്ദാനം ചെയ്യുന്നത്.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

പെട്രോള്‍ പതിപ്പിന് 2.0 ലിറ്റര്‍ mStallion ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ലഭിക്കുന്നു. ഇത് 197 bhp കരുത്തും 380 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

ഡീസല്‍ വേരിയന്റുകള്‍ക്ക് 2.2 ലിറ്റര്‍, നാല് സിലിണ്ടര്‍ mHawk ഓയില്‍ ബര്‍ണര്‍ ലഭിക്കുന്നു, അത് മൂന്ന് രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അടിസ്ഥാന MX വേരിയന്റില്‍, ഇത് 153 bhp ഉം 360 Nm ഉം പുറപ്പെടുവിക്കുന്നു, കൂടാതെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

AX വേരിയന്റുകളില്‍, ഇത് 182 bhp വാഗ്ദാനം ചെയ്യുന്നു, കൂടാതെ 6-സ്പീഡ് മാനുവല്‍ 420 Nm പരമാവധി ടോര്‍ക്ക് വികസിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 450 Nm വാഗ്ദാനം ചെയ്യുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

മഹീന്ദ്ര XUV700 ന്റെ അഞ്ച് സീറ്റര്‍ വകഭേദം ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയ്ക്കെതിരായി മത്സരിക്കുമ്പോള്‍ മറുവശത്ത്, XUV700-യുടെ ഏഴ് സീറ്റര്‍ പതിപ്പ് ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയ്‌ക്കെതിരെയും മത്സരിക്കും.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

മഹീന്ദ്ര XUV700 ഒരു പുതിയ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, എല്ലാ വശങ്ങളിലും XUV500-നെക്കാള്‍ വലുതായിരിക്കും ഈ മോഡലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അളവുകളുടെ കാര്യത്തില്‍, പുതിയ എസ്‌യുവി 4,695 mm നീളവും 1,890 mm വീതിയും 1,755 mm ഉയരവും അളക്കുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

മുന്‍വശത്ത് ഇതിന് ഒരു പുതിയ ഗ്രില്‍ ലഭിക്കും, അതില്‍ ലംബ ക്രോം സ്ലേറ്റുകളും മഹീന്ദ്രയുടെ പുതിയ ലോഗോയും ഉള്‍ക്കൊള്ളുന്നു, പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഇരട്ട C ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും വാഹനത്തിന്റെ പുതുമകളാണ്.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

പുതിയ സ്‌പോര്‍ട്ടിയര്‍ അലോയ് വീലുകള്‍, പുതിയ ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലേര്‍ഡ് ഹോഞ്ചുകള്‍ എന്നിവയും എസ്‌യുവിയില്‍ വരും. പുതിയ റാപ്റൗണ്ട് എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പുതുക്കിയ ടെയില്‍ഗേറ്റ്, സില്‍വര്‍ ക്ലാഡിംഗുള്ള ബീഫി ബമ്പര്‍ എന്നിവയും സവിശേഷതകളായി ഇടംപിടിക്കുന്നു. മഹീന്ദ്ര XUV700- ന്റെ താഴ്ന്ന വകഭേദങ്ങള്‍ 17 ഇഞ്ച് സ്റ്റീല്‍ അല്ലെങ്കില്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍, റേഞ്ച്-ടോപ്പിംഗ് AX7 ട്രിമിന് വലിപ്പം കൂടിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിക്കുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

അകത്ത്, വളരെ സുഖപ്രദമായ സീറ്റുകള്‍, പ്രീമിയം അപ്‌ഹോള്‍സ്റ്ററി, സ്മാര്‍ട്ട് ഫീച്ചറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വളരെ നന്നായി ഡിസൈന്‍ ചെയ്തിരിക്കുന്ന പ്രീമിയം ക്യാബിനും ലഭിക്കുന്നു. വിവിധ ഇന്‍-കാര്‍ പ്രവര്‍ത്തനങ്ങള്‍ ആക്സസ് ചെയ്യുന്നതിനായി വോയ്സ് കമാന്‍ഡിനൊപ്പം വരുന്ന അഡ്രെനോക്‌സ് എന്ന പൂര്‍ണമായും കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും അലക്സ പിന്തുണയും ഇതില്‍ ഉള്‍പ്പെടുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

മറ്റ് പ്രീമിയം സവിശേഷതകളില്‍ സോണി-പവര്‍ഡ് 12 സ്പീക്കറുകള്‍ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, മെമ്മറി, വെല്‍ക്കം ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ് എന്നിവയുള്ള ആറ്-വഴി പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി

ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ISOFIX സീറ്റ് മൗണ്ടുകള്‍, ഹില്‍ ഹോള്‍ഡ്/ഡിസെന്റ് ഫംഗ്ഷന്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം (DSP) തുടങ്ങിയ സവിശേഷതകളും എസ്‌യുവിയില്‍ സുരക്ഷ സവിശേഷതകളായി ഇടംപിടിക്കുന്നു.

Most Read Articles

Malayalam
English summary
Mahindra xuv700 gets 25 000 bookings in 1 hour prices increased details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X