XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫറാണ് XUV700. കഴിഞ്ഞ മാസം ഔദ്യോഗികമായി വെളിപ്പെടുത്തിയ മോഡലിന് മികച്ച സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നിര്‍മാതാക്കളെപ്പോലും ഞെട്ടിച്ച് വാഹനത്തിന്റെ ബുക്കിംഗ് കുതിച്ചത്. MX, AX3, AX5, AX7 എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ വാഹനം ലഭ്യമാണ്, അതില്‍ ഒന്നിലധികം വേരിയന്റുകളും ഉള്‍പ്പെടുന്നു.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

ഇതിനകം തന്നെ വാഹനത്തിന്റെ ബുക്കിംഗ് 50,000 യൂണിറ്റ് പിന്നിട്ടതായിട്ടാണ് സൂചന. ബുക്കിംഗ് ആരംഭിച്ച് ആദ്യ 25,000 യൂണിറ്റ് പിന്നിട്ടതോടെ വാഹനത്തിന്റെ വില നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. ഏറ്റവും പുതിയ വില വിവരങ്ങള്‍ അനുസരിച്ച് പ്രാരംഭ പതിപ്പിന് 12.49 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന പതിപ്പിന് 22.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

MX Series
Fuel Type 5-Seater (MT)
MX Petrol ₹12.49 Lakh
Diesel ₹12.99 Lakh
AndrenoX Series
Fuel Type MT AT
AX3

(5-Seater)

Petrol ₹14.49 Lakh ₹15.99 Lakh
Diesel ₹14.99 Lakh* ₹16.69 Lakh
AX5

(5-Seater)

Petrol ₹15.49 Lakh** ₹17.09 Lakh
Diesel ₹16.09 Lakh** ₹17.69 Lakh**
AX7

(7-Seater)

Petrol ₹17.99 Lakh ₹19.59 Lakh
Diesel ₹18.59 Lakh ₹20.19 Lakh
Diesel + AWD NA ₹21.49 Lakh
AX7 Luxury

(7-Seater)

Petrol NA ₹21.29 Lakh
Diesel ₹20.29 Lakh ₹21.89 Lakh
Diesel + AWD NA ₹22.99 Lakh
*Also available in 7-Seater at an additional ₹ 70,000
**Also available in 7-Seater at an additional ₹ 60,000
XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

ഏകദേശം 50,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ ആശങ്കപ്പെടുന്നത് വാഹനം കൈയ്യില്‍ കിട്ടാന്‍ കാത്തിരിക്കേണ്ടി വരുമോ എന്നതാണ്. കാരണം നിലവില്‍ വാഹന വിപണി വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

സെമി കണ്ടക്ടര്‍, ചിപ്പുകളുടെ ക്ഷാമം കാരണം വിപണി വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. അതുകൊണ്ട് തന്നെ മിക്ക നിര്‍മാതാക്കളും അവരുടെ മോഡലുകളുടെ ഉത്പാദനത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് ലക്ഷകണക്കിന് ഉപഭോക്താക്കളാണ്. ഉത്സവ സീസണിലെ വില്‍പ്പനയെയും ഇത് ബാധിക്കുമെന്ന ആങ്കയിലാണ് നിര്‍മാതാക്കള്‍. ഇതിന് ഇടയിലാണ് ഇപ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തുവരുന്നത്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

XUV700 ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് പുറത്തുവരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. പുനെയ്ക്കടുത്തുള്ള ബ്രാന്‍ഡിന്റെ ചക്കാനിലെ പ്ലാന്റില്‍ നിര്‍മ്മിച്ച്, കയറ്റി അയക്കാനായി കാത്ത് കിടക്കുന്ന പുതിയ XUV700 -യുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

ടീം ബിഎച്ച്പി പങ്കുവെച്ച ചിത്രങ്ങള്‍ അനുസരിച്ച്, നൂറുകണക്കിന് പുതിയ XUV700 നിലവില്‍ പ്ലാന്റിനുള്ളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ ഈ യൂണിറ്റുകള്‍ ഒരുപക്ഷേ അയയ്ക്കാന്‍ സജ്ജമായതാണോ എന്നത് വ്യക്തമല്ലെന്നും റ്ിപ്പോര്‍ട്ടില്‍ പറയുന്നു.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

കാര്‍ നിര്‍മാതാക്കള്‍ കാറുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, ചിപ്പ് ക്ഷാമം കാരണം വാഹനങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിടുകയും ചെയ്യാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിപ്പ് ക്ഷാമം പ്രധാനമായും ഈ കാറുകളിലെ ടച്ച്സ്‌ക്രീനുകള്‍, കീകള്‍ തുടങ്ങിയ ഭാഗങ്ങളെയാണ് ബാധിക്കുന്നത്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര XUV700 രാജ്യത്ത് ലഭ്യമായ ഏറ്റവും സവിശേഷതകളുള്ള കാറുകളില്‍ ഒന്നാണ്. ആ യുക്തി അനുസരിച്ച്, ഇത് ഏറ്റവും കൂടുതല്‍ ചിപ്പുകളില്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചിപ്പുകളുടെ ക്ഷാമം നിലനില്‍ക്കുന്നതുവരെ മന്ദഗതിയിലുള്ള ഡെലിവറി നിരക്കും ഉയര്‍ന്ന കാത്തിരിപ്പ് കാലാവധിക്കും കാരണമാകുമെന്നാണ് സൂചന.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 8,000 സെമി-ഫിനിഷ്ഡ് മഹീന്ദ്ര കാറുകള്‍ ചക്കന്‍ പ്ലാന്റില്‍ ECU സ്ഥാപിക്കുന്നതിനായി കാത്ത് കിടക്കുന്നുവെന്നാണ്. സെമികണ്ടക്ടര്‍ ചിപ്പ് കുറവ് XUV700 നെ മാത്രമല്ല, ഥാറിന്റെ ഏറ്റവും പുതിയ ആവര്‍ത്തനത്തെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

പ്രത്യക്ഷത്തില്‍, കോംപാക്ട് ഓഫ്-റോഡറിന്റെ 10,000 യൂണിറ്റുകള്‍ കാര്‍ നിര്‍മ്മാതാവിന്റെ നാസിക് ആസ്ഥാനമായുള്ള സ്ഥാപനത്തില്‍ വെറുതെ കിടക്കുന്നുവെന്നാണ് സൂചന. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കാരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടച്ച്സ്‌ക്രീന്‍ ഇല്ലാതെ ഡീലര്‍മാര്‍ക്ക് മഹീന്ദ്ര, ഥാര്‍ അയച്ചിരുന്നു. ഒരു താക്കോല്‍ മാത്രമാണ് ടാറ്റ കാറുകള്‍ അയച്ചത്.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

ചിപ്പുകളുടെ കുറവ് മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കാനായി, OEM- കള്‍ കുറഞ്ഞ ചിപ്പുകള്‍ ആവശ്യമുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പുറത്തിറക്കുന്നു.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

ഉദാഹരണത്തിന്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കാത്ത പുതിയ വകഭേദങ്ങള്‍ ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ രൂക്ഷമായ ക്ഷാമവും കാര്‍ നിര്‍മ്മാതാവ് അഭിമുഖീകരിക്കുന്നു.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര ഡാഷ്ബോര്‍ഡില്‍ ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകള്‍ ഉയര്‍ന്ന സ്പെക് XUV700- ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിനും ഓരോന്നായി വാഗ്ദാനം ചെയ്യുന്നു. ലോവര്‍ വേരിയന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് 8.0 ഇഞ്ച് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു.

XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ ഥാറിനെപ്പോലെ, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാതെ XUV700-യും മഹീന്ദ്ര അയച്ചേക്കാമെന്ന് സൂചനകളുണ്ട്. പിന്നീട് ഡീലര്‍ഷിപ്പുകള്‍ വഴി സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണെന്നും കമ്പനി വ്യക്തമാക്കുന്നു.

Source: Team BHP

Most Read Articles

Malayalam
English summary
Mahindra xuv700 production is going full capacity images spied near plant
Story first published: Saturday, October 16, 2021, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X