XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

XUV700 എന്ന പുതിയ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. പലപ്പോഴിയാ പുറത്തുവരുന്ന ചിത്രങ്ങള്‍ വാഹനത്തിന്റെ പുതിയ ഓരോ സവിശേഷതകളും വെളിപ്പെടുത്തുന്നു. മഹീന്ദ്ര XUV700 ഈ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

സമാരംഭിച്ചു കഴിഞ്ഞാല്‍ വാഹനം നിലവില്‍ വിപണിയില്‍ ഉള്ള XUV500-ന് മുകളില്‍ സ്ഥാനം പിടിക്കും. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ മോഡലിന്റെ പ്രൊഡക്ഷന്‍ സ്പെക്ക് നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

ഇത്തവണ വാഹനത്തിന്റെ പിന്‍വശം സംബന്ധിച്ച സൂചനകളാണ് പുറത്തുവരുന്നത്. XUV500 മോഡലുമായി സാമ്യമുള്ളതാകും വാഹനത്തിന്റെ പിന്‍വശം എന്നാണ് സൂചനകള്‍. വശങ്ങളിലെ ബള്‍ക്ക് ഹാഞ്ചുകള്‍, ലോഡിംഗ് ലോപ്, ഷാര്‍പ്പായിട്ടുള്ള ക്രീസുകള്‍ എന്നിവയെല്ലാം ഇതിന് ഒരു കാരണമാണ്.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

ടെയില്‍ ലാമ്പ് രൂപകല്‍പ്പന ലളിതമായി കാണപ്പെടുന്നു, എന്നിരുന്നാലും എല്‍ഇഡികളുടെ സാന്നിധ്യവും കാണാന്‍ സാധിക്കും. മൊത്തത്തിലുള്ള രൂപകല്‍പ്പന ചതുരാകൃതിയിലുള്ളതായി കാണപ്പെടുന്നു, മെലിഞ്ഞതും ബൂട്ട്-ലിഡിലേക്ക് നന്നായി വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ, സംയോജിത റൂഫ് സ്പോയിലറില്‍ ഉയര്‍ന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലൈറ്റ് കാണാം. ഒരു റിയര്‍ വൈപ്പ്-വാഷ് സിസ്റ്റവും കാണാന്‍ കഴിയും, അതിനാല്‍ ഇത് XUV700-ന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ ഒന്നായിരിക്കാം, അല്ലെങ്കില്‍ ടോപ്പ്-സ്‌പെക്ക് വേരിയന്റ് പോലും ആകാം.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

ലോഡിംഗ് ലിപ് കുറവാണ്. ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍ എസ്‌യുവിയുടെ അവസാന വരിയില്‍ കാണാനാകും. XUV700 മഹീന്ദ്രയില്‍ നിന്നുള്ള പ്രീമിയം ഓഫറാണ്.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീനിനുമുള്ള സിംഗിള്‍ ഹൗസിംഗ്, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ലെവല്‍ 1 ഓട്ടോണമസ് ഡ്രൈവിംഗ് ടെക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് പോലുള്ള സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കുന്നു.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം, XUV700 മോഡലിന് ഥാറിലെ അതേ 2.2 ലിറ്റര്‍ ഡീസലും 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ വാഗ്ദാനം ചെയ്‌തേക്കും.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

ഓപ്ഷണലായി ഓള്‍ ഡ്രൈവ്-വീല്‍ ഓപ്ഷനും XUV700 വരുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. 2021 ജൂലൈ മാസത്തോടെ വാഹനത്തെ വെളിപ്പെടുത്തുമെന്നാണ് സൂചന.

XUV700 പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര: ടെയില്‍ ലാമ്പ് ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും XUV700-ന് 15 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഹ്യുണ്ടായി അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി എന്നിവയ്ക്കെതിരെ XUV700 വിപണിയില്‍ മത്സരിക്കും.

Source: Motorbeam

Most Read Articles

Malayalam
English summary
Mahindra XUV700 Spied Testing Again, New Images Revealed Tail Lamp Design. Read In Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X