2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

സമീപകാലത്ത് ഇന്ത്യയിൽ ജാപ്പനീസ് കാർ നിർമ്മാതാക്കൾക്ക് മികച്ച പ്രകടനമാണ് ഹോണ്ട അമേസ് സെഡാൻ കാഴ്ചവെച്ചത്. വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള സെഡാനുകൾ വൈവിധ്യമാർന്ന എസ്‌യുവികൾക്കായി വഴിമാറിക്കൊണ്ടിരിക്കുമ്പോൾ, അമേസ് മാന്യമായ അളവിൽ വിൽപ്പന തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഹോണ്ട 2021 അമേസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റ് 18 -ന് ഇവിടെ അവതരിപ്പിക്കാനൊരുങ്ങുമ്പോൾ വിൽപ്പന കണക്കുകളിൽ മികച്ച വർധനവ് പ്രതീക്ഷിക്കുന്നു.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഹോണ്ട അമേസ് ഇന്ത്യൻ കാർ വിപണിയിൽ മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നു. 2018 ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്തിയതിന് ശേഷം മൂന്ന് വർഷം മുമ്പ് രണ്ടാം തലമുറ മോഡൽ നിർമ്മാതാക്കൾ അവതരിപ്പിച്ചു. ഇപ്പോൾ, സബ്-കോം‌പാക്ട് സെഡാൻ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കാൻ തയ്യാറായിക്കഴിഞ്ഞു.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

2021 അമേസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഹോണ്ട ഇതിനകം ടീസ് ചെയ്തിട്ടുണ്ട്, വരാനിരിക്കുന്ന മോഡലിന്റെ ഒരു സൂചന ഇത് നൽകുന്നു. കാബിനുള്ളിലും പുറത്തും ചെറിയ മാറ്റങ്ങളോടെയാണ് പുത്തൻ മോഡൽ വരുന്നത്.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

മാറ്റങ്ങൾ കോസ്മെറ്റിക് മെഖലയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മെക്കാനിക്കലായി, സബ്-കോംപാക്ട് സെഡാൻ വിപമിയിൽ നിന്ന് പിൻവാങ്ങുന്ന മോഡൽ പോലെ തന്നെ തുടരും.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അഞ്ച് പ്രധാന അപ്‌ഡേറ്റുകൾ ഇതാ:

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന അപ്‌ഡേറ്റുകളിലൊന്ന് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലായിരിക്കും. നേരത്തെ ഉണ്ടായിരുന്ന ക്രോം ഘടകങ്ങളുടെ ഭൂരിഭാഗവും ഇപ്പോഴത്തെ ഗ്രില്ല് നീക്കം ചെയ്യുന്നു. പുതിയ തലമുറ ഹോണ്ട സിറ്റിയിൽ ദൃശ്യമാകുന്നതിന് സമാനമായ യൂണിറ്റാവും ഇതിൽ വരുന്നത്.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഹെഡ്‌ലാമ്പുകളും താഴെ രണ്ട് സ്ലീക്ക് സ്ലാറ്റുകളും ബന്ധിപ്പിക്കുന്ന തിക്ക് ക്രോം സ്ലാറ്റും ഉണ്ടാകും. പരന്നതും ഷാർപ്പുമായ മുഖഭാവം വാഹനത്തിൽ തുടരും. എയർ ഇൻടേക്കുകളും ഫ്രണ്ട് ബമ്പറും കൂടുതൽ സ്കൾപ്റ്റഡായി കാണപ്പെടുന്നു.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന് സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള നൂതന എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. ഇത് സെഡാനിൽ കൂടുതൽ പ്രീമിയം വിഷ്വൽ വൈബ് ചേർക്കുന്നു.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

അപ്‌ഡേറ്റുചെയ്‌ത സൈഡും പിൻഭാഗവും

സെഡാന് പുതിയ അലോയി വീൽ ഡിസൈനുകളും ക്രോം ഗാർണിഷ്ഡ് ഡോർ ഹാൻഡിലുകളും ലഭിക്കുന്നു. റിയർ പ്രൊഫൈലിന് ക്രോം ഗാർണിഷും ബമ്പറിൽ റിഫ്ലക്ടറുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

പുതിയ കളർ ഓപ്ഷനുകൾ

പുതുക്കിയ ഹോണ്ട അമേസിന് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ ലഭിക്കുന്നു. ഗോൾഡൻ ബ്രൗൺ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ, മെറ്റാലിക് റേഡിയന്റ് റെഡ്, മോഡേൺ സ്റ്റീൽ മെറ്റാലിക് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ സെഡാന്റെ ഔട്ട്ഗോയിംഗ് പതിപ്പ് ലഭ്യമാണ്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പുതിയ കളർ ഓപ്ഷനുകൾ കമ്പനി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

പുതുക്കിയ ക്യാബിൻ

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന് ചില ചെറിയ മാറ്റങ്ങളോടെ ഒരു നവീകരിച്ച ക്യാബിൻ ലഭിക്കുന്നു. ബ്ലാക്കും ബീജും നിറമുള്ള ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.

2021 ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഡാഷ്ബോർഡ്, സ്റ്റിയറിംഗ് വീൽ മുതലായവയിൽ സാറ്റിൻ സിൽവർ ആക്സന്റ് ഉണ്ടായിരിക്കും. വാഹനത്തിന്റെ മൊത്തത്തിലുള്ള അളവുകളിൽ മാറ്റങ്ങളില്ലാത്തതിനാൽ, ക്യാബിനിലെ ഇടം അതേപടി നിലനിൽക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Major feature highlights of 2021 honda amaze facelift
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X