നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

2021 റേഞ്ച് റോവർ എസ്‌യുവി അടുത്തിടെ ആഗോള പ്രേക്ഷകർക്കായി ലാൻഡ് റോവർ അനാച്ഛാദനം ചെയ്‌തു. വൈവിധ്യമാർന്ന റോഡുകൾ അനായാസം കൈകാര്യം ചെയ്യാനും അതിനൊപ്പം ഉള്ളിലെ എല്ലാ യാത്രക്കാർക്കും പരമോന്നതമായ ആഡംബരം നകുന്നതിനുമാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

അതിനാൽ, ഏറ്റവും പുതിയ റേഞ്ച് റോവർ, ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ആഡംബരം നിറഞ്ഞ റേഞ്ച് റോവറായി അടിവരയിട്ടിരിക്കുന്നു. ഇവ പ്രത്യേകിച്ച് ഉയർന്ന നിലവാരമുള്ള ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

പുതിയ റേഞ്ച് റോവറിൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന പല ഫീച്ചറുകളും സെഗ്‌മെന്റിൽ ഒന്നുകിൽ യുണീക്കാണ് അല്ലെങ്കിൽ വളരെ പ്രാധാന്യമുള്ളതാണ്. പുത്തൻ റേഞ്ച് റോവർ സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്ന ഒരു മോഡലാണ്.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവിയിലെ അഞ്ച് ഫീച്ചർ ഹൈലൈറ്റുകൾ നമുക്ക് പരിശോധിക്കാം:

റേഞ്ച് റോവർ സൗണ്ട് സിസ്റ്റം

2021 റേഞ്ച് റോവറിന് 1,600W മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റം ലഭിക്കുന്നു, ഇത് ഉയർന്ന നിലവാരമുള്ള മ്യൂസിക്ക് വാഗ്ദാനം ചെയ്യുമെന്ന് മാത്രമല്ല, യാത്രയിലായിരിക്കുമ്പോൾ തികച്ചും ക്വയറ്റായ വാഹന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

രസകരമെന്നു പറയട്ടെ, വാഹനത്തിന്റെ ഹെഡ്‌റെസ്റ്റുകളിൽ നാല് 20W നോയിസ് ക്യാൻസലേഷൻ സ്പീക്കറുകൾ ഉണ്ട്, അത് ഈ എസ്‌യുവിയിൽ സഞ്ചരിക്കുന്നതിന്റെ എക്സ്പീരിയൻസ് ഉയർത്താൻ ശ്രമിക്കുന്നു.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

ഒരു മൂന്നാം തലമുറ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഇതെല്ലാം സാധ്യമാക്കുന്നു, കാരണം ഇത് ക്യാബിനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വീൽ വൈബ്രേഷനുകൾ, ടയർ നോയിസ്, എഞ്ചിൻ ശബ്ദങ്ങൾ എന്നിവ നിരീക്ഷിക്കുകയും സിസ്റ്റത്തിന്റെ 35 സ്പീക്കറുകളിലൂടെ പ്ലേ ചെയ്യുന്ന ഒരു ക്യാൻസലിംഗ് സിഗ്നൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

റേഞ്ച് റോവർ റിയർ സീറ്റ് എന്റർടെയിൻമെന്റ്

13.1 ഇഞ്ച് കർവ്ഡ് മെയിൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ഡ്രൈവറെയും മുൻ പാസഞ്ചറിനെയും അമ്പരപ്പിക്കുമെങ്കിലും, പിൻവശത്തുള്ള യാത്രക്കാർക്കും നിരവധി ഓഫറുകൾ വാഹനം നൽകുന്നുണ്ട്. ബാക്ക് സീറ്റ് എന്റർടെയിൻമെന്റിനായി ഫ്രണ്ട് സീറ്റുകളുടെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന 11.4 ഇഞ്ച് HD ടച്ച്‌സ്‌ക്രീനുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

ഇവയ്ക്ക് HDMI പോർട്ടുകളും വൈഫൈ ഹോട്ട്‌സ്‌പോട്ട് കണക്ഷൻ സംവിധാനങ്ങലും ഉണ്ട്. അതിനാൽ, യാത്രയിലായിരിക്കുമ്പോൾ യാത്രക്കാർക്ക് ഈ സ്‌ക്രീനുകൾ ഒരു സ്മാർട്ട് ടിവിയായി ഉപയോഗിക്കാൻ കഴിഞ്ഞേക്കും.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

റേഞ്ച് റോവർ എസ്‌യുവിയിലെ അലക്‌സ സംവിധാനം

പുതിയ റേഞ്ച് റോവറിൽ അന്തർനിർമ്മിതമായി വരുന്ന അലക്‌സ നാവിഗേഷൻ, മ്യൂസിക് ട്രാക്ക് സെലക്ഷൻ എന്നിവ ഉൾപ്പെടെ വിവിധ ഇൻഫോടെയിൻമെന്റ് ഫീച്ചറുകളിലേക്കുള്ള ആക്‌സസ് നൽകുന്നു.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

ഇതിന് പ്രവർത്തിക്കാൻ ഫോണോ ബാഹ്യ ഉപകരണമോ ആവശ്യമില്ല കൂടാതെ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളും അലക്സയ്ക്ക് പുറമേ വാഹനത്തിൽ പ്രവർത്തിക്കുന്നു.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

പവർ അസിസ്റ്റഡ് ഡോർ

ഏറ്റവും പുതിയ റേഞ്ച് റോവർ, സംയോജിത ഹസാർഡ് ഡിറ്റക്ഷനും ആന്റി-പിഞ്ച് സുരക്ഷാ ഫീച്ചറുകളും ഉള്ള പവർ അസിസ്റ്റഡ് ഡോർസ് ലഭിക്കുന്ന ആദ്യത്തെ ലാൻഡ് റോവർ ആണ് പുതുതലമുറ റേഞ്ച് റോവർ.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

വൈറസിനെതിരെ പോരാടുന്ന ക്യാബിൻ പ്യൂരിഫിക്കേഷൻ സംവിധാനം

ക്യാബിൻ ഫിൽട്ടറേഷൻ സംവിധാനത്തിന് ആഢംബര കാർ നിർമ്മാതാക്കൾ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ റേഞ്ച് റോവറിനുള്ളിലെ ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോയിൽ PM2.5 ഫിൽട്രേഷനും നാനോ TM എക്സ്ടെക്നോളജിയും ഉള്ളതായി ലാൻഡ് റോവർ അവകാശപ്പെടുന്നു, ഇത് SARS-CoV-2 വൈറസ് 3 ഉൾപ്പെടെയുള്ള ദുർഗന്ധം പരത്തുന്ന അണുക്കൾ, ബാക്ടീരിയ, അലർജികൾ എന്നിവ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.

നോയിസ് ക്യാൻസലിംഗ് ഹെഡ് റെസ്റ്റ് മുതൽ അലക്സ വരെ; 2021 Range Rover -ലെ പ്രധാന ഹൈലൈറ്റുകൾ

രണ്ട് വ്യത്യസ്‌ത വീൽബേസുമായി അഞ്ച് എഞ്ചിൻ ഓപ്ഷനുകൾ നാല് മുതൽ ഏഴ് സീറ്റിന് ഇടയിലുള്ള സീറ്റിംഗ് കപ്പാസിറ്റി എന്നിവയുള്ള വിശാലമായ ലൈനപ്പാണ് അഞ്ചാംതലമുറ റേഞ്ച് റോവർ എസ്‌യുവിയിലുള്ളത്. SE, HSE, ഓട്ടോബയോഗ്രഫി എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് അഞ്ചാം തലമുറ റേഞ്ച് റോവർ വിപണിയിൽ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Major feature highlights of 2021 land rover range rover
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X