ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

സെലേറിയോ ഹാച്ച്ബാക്കിന്റെ പുതുതലമുറ മാരുതി സുസുക്കി ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. യുവതലമുറയിൽ പെടുന്ന ഉപഭോക്താക്കളേ വീണ്ടും ആകർഷിക്കാൻ വേണ്ടി പുത്തൻ ഡിസൈൻ ശൈലിയും ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായിട്ടാണ് മാരുതി ഹാച്ച് വരുന്നത്.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

2014 -ൽ ഇന്ത്യൻ വിപണിയിൽ ആദ്യമായി ലോഞ്ച് ചെയ്ത സെലേറിയോ ഹാച്ചിന്റെ 5.9 ലക്ഷം യൂണിറ്റ് വാഹനങ്ങൾ മാരുതി സുസുക്കി വിറ്റഴിച്ചിരുന്നു, ഇപ്പോൾ ഈ നമ്പറുകൾ ഉയർത്താനുള്ള ശ്രമത്തിലാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

ഏറ്റവും പുതിയ സെലേറിയോയ്ക്ക് ബ്രാൻഡ് നിരവധി പ്രധാന അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. വാഹനത്തിന്റെ എക്സ്റ്റീരിയർ ബോഡി സ്‌റ്റൈലിംഗ് മുതൽ സ്പെയ്സ്, ഫീചച്ചറുകൾ, ക്യാബിന്റെ രൂപകൽപ്പന വരെ ആകെ മൊത്തം ഒരു മാറ്റമാണ് കമ്പനി 2021 മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഹാച്ചിന് പുതിയ പെട്രോൾ എഞ്ചിനും രണ്ട് പുതിയ കളർ ചോയ്‌സുകളും ലഭിക്കുന്നു.

2021 മാരുതി സുസുക്കി സെലേറിയോയുടെ അഞ്ച് പ്രധാന ഹൈലൈറ്റുകളാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്:

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

മാരുതി സെലേറിയോ എക്സ്റ്റീരിയർ പ്രൊഫൈൽ

സെലേരിയോയ്ക്ക് ഇപ്പോൾ മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ വൃത്താകൃതിയിലുള്ള പ്രൊഫൈലുണ്ട്, കൂടാതെ പുതിയ റേഡിയന്റ് ഗ്രില്ല്, ഷാർപ്പർ ഹെഡ് ലൈറ്റ് യൂണിറ്റുകൾ, പുതിയ 15 ഇഞ്ച് അലോയി വീലുകൾ, പ്രമുഖ ബോഡി ലൈനുകൾ - പ്രത്യേകിച്ച് വീലിന് മുകളിലുള്ള ആർച്ച് ലൈൻ, പുതിയ ടെയിൽ ലൈറ്റുകൾ എന്നിവയുണ്ട്.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

പുതിയ കാർ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ അല്പം കൂടി വീതിയുള്ളതാണ്, അതേസമയം എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ഡോർ ഓപ്പണിംഗ് ആംഗിൾ ചെറുതായി വർധിപ്പിച്ചിരിക്കുന്നു.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

മാരുതി സെലേറിയോ ക്യാബിൻ

സെലെറിയോയുടെ ഡാഷ്‌ബോർഡ് ലേയൗട്ട് വൻതോതിൽ കമ്പനി അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്, ഇപ്പോൾ കൂടുതൽ ആകർഷകമായ ഷാർപ്പ് ലൈനുകളും ക്രീസുകളുമായി വരുന്നു. ഉള്ളിൽ സൈഡിൽ വൃത്താകൃതിയിലുള്ള എയർ വെന്റുകൾക്ക് ക്രോം ഹൈലൈറ്റുകളുമായി വരുമ്പോൾ മധ്യഭാഗത്ത് വെർട്ടിക്കൽ വെന്റുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ വാഹനത്തിൽ ഉണ്ട്. സ്റ്റിയറിംഗിൽ ഘടിപ്പിച്ച കൺട്രോളും നിർമ്മാതാക്കൾ ഹാച്ചിന് നൽകുന്നതിനൊപ്പം ഗിയർ ഷിഫ്റ്റ് ലിവറും പുനർനിർമ്മിച്ചിരിക്കുന്നു. അതോടൊപ്പം വാഹനത്തിന് ലഭിക്കുന്ന പുതിയ ഡ്രൈവർ ഡിസ്പ്ലേ ഒരു സെമി ഡിജിറ്റൽ യൂണിറ്റാണ്.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

മാരുതി സെലേറിയോ കളർ ഓപ്ഷനുകൾ

2021 സെലേറിയോ ഇപ്പോൾ ആർട്ടിക് വൈറ്റ്, സ്പീഡി ബ്ലൂ, കഫീൻ ബ്രൗൺ, ഗ്ലിസ്റ്റനിംഗ് ഗ്രേ, സോളിഡ് ഫയർ റെഡ്, സിൽക്കി സിൽവർ എന്നിങ്ങനെ ആറ് നിറങ്ങളിൽ ലഭ്യമാണ്. അർബ്ബൻ ജനതയേയും യുവാക്കളെയും ആകർഷിക്കുന്നതിനായിട്ടാണ് റെഡ്, ബ്ലൂ ഷേഡുകൾ കമ്പനി ഫോക്കസ് ചെയ്യുന്നത്.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

മാരുതി സെലേറിയോ എഞ്ചിൻ, ട്രാൻസ്മിഷൻ, മൈലേജ്

സെലേരിയോ ഇപ്പോൾ ഒരു പുതിയ K10 എഞ്ചിനുമായി വരുന്നു, ഇത് ലിറ്ററിന് 26.68 കിലോമീറ്റർ എന്ന അതിശയകരവും സർട്ടിഫൈഡുമായ മൈലേജ് കൈവരിക്കാൻ വാഹനത്തെ സഹായിക്കുന്നു.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഏറ്റവും മികച്ച പെട്രോൾ വാഹനമെന്നാണ് ഹാച്ചിനെക്കുറിച്ച് ഇപ്പോൾ ബ്രാൻഡ് അവകാശപ്പെടുന്നത്. എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഐഡൽ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവ വാഹനത്തിന്റെ മൈലേജ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ
Engine Size 1.0-litre
Engine Type Naturally aspirated, inline-3, petrol
Power 67 PS
Torque 89 Nm
Transmission 5-speed MT / 5-speed AMT
ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

ഈ എഞ്ചിൻ യൂണിറ്റ് 65 bhp പരമാവധി കരുത്തും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഒരു മാനുവൽ ഗിയർബോക്സും AMT ട്രാൻസ്മിഷനും ഇന്തോ ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

മാരുതി സെലേറിയോ വേരിയന്റുകളും വിലയും

മാനുവൽ ട്രാൻസ്മിഷനോട് കൂടിയ സെലെരിയോയുടെ Lxi വേരിയന്റിന്റെ എക്സ്-ഷോറൂം വില 4.99 ലക്ഷം മുതൽ ആരംഭിക്കുന്നു, AMT -ക്കൊപ്പം ടോപ്പ് സ്പെക്ക് ZXi+ പതിപ്പിന് 6.94 ലക്ഷം വരെ ഇത് ഉയരുന്നു.

ബെസ്റ്റ് മൈലേജിനൊപ്പം പുതുതലമുറ Maruti Celerio -യുടെ മികച്ച ഹൈലൈറ്റുകൾ

LXi, VXi MT (₹5.63 ലക്ഷം), VXi AMT (₹6.13 ലക്ഷം), ZXi MT (₹5.94 ലക്ഷം), ZXi AMT (₹6.44 ലക്ഷം), ZXi+ MT (₹6.44 ലക്ഷം), ZXi+ AMT എന്നിവയാണ് പുതിയ തലമുറ സെലേറിയോയിൽ വരുന്ന വേരിയന്റുകൾ.

Most Read Articles

Malayalam
English summary
Major feature highlights of 2021 maruti suzuki celerio
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X