വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

ഏഴ് സീറ്റർ എസ്‌യുവിയായ അൽകാസർ ജൂൺ 18 -ന് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. നേരത്തെ ഇന്ത്യൻ വിപണിയിൽ എസ്‌യുവി അവതരിപ്പിക്കേണ്ടതായിരുന്ന എന്നാൽ കൊവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് അൽകാസറിന്റെ ലോഞ്ച് മാറ്റിവയ്‌ക്കേണ്ടി വന്നത്.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

മൂന്ന് നിരകളുള്ള ക്രെറ്റ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയുടെ ലോക പ്രീമിയർ ഇന്ത്യയിലായിരിക്കും. കമ്പനി അടുത്തിടെ പുതിയ അൽകാസറിനായി ബുക്കിംഗും സ്വീകരിക്കാൻ തുടങ്ങി. ഹ്യുണ്ടായി അൽകാസാർ എസ്‌യുവി ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങി എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് വാഹനം എത്തുന്നത്. വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

എക്സ്റ്റീരിയറും രൂപകൽപ്പനയും

വരാനിരിക്കുന്ന അൽകാസർ മുമ്പ് ഇന്ത്യയിൽ നിരവധി തവണ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. രൂപകൽപ്പനയുടെ കാര്യത്തിൽ, ഹ്യുണ്ടായി അൽകാസർ മുൻവശത്ത് നിന്ന് B-പില്ലർ വരെ ക്രെറ്റയുമായി വളരെ സാമ്യമുള്ളതാണെന്ന് സ്പൈ ചിത്രങ്ങളിൽ നിന്നും അടുത്തിടെ പുറത്തു വന്ന ഔദ്യോഗിക ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

ഇതിന് ഒരേ LED ഹെഡ്‌ലൈറ്റും ഡിആർഎൽ സജ്ജീകരണവും ലഭിക്കുന്നു. വ്യത്യസ്തമായൊരു ഗ്രില്ലും സ്‌കിഡ് പ്ലേറ്റും ഘടിപ്പിച്ചാണ് കമ്പനി എസ്‌യുവിയ്‌ക്ക് നൽകിയ ചെറിയ മാറ്റങ്ങൾ.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

എന്നിരുന്നാലും, അൽകാസറിലെ മാറ്റം വ്യക്തമായി പിൻ ഡോറിൽ നിന്ന് മാത്രമേ കാണാൻ കഴിയൂ. വലിയ പിൻ ക്വാട്ടറിനൊപ്പം മൊത്തത്തിലുള്ള രൂപകൽപ്പന കുറച്ചുകൂടി ഗംഭീരമായി തോന്നുന്നു. 2,760 mm മികച്ച ഇൻ-സെഗ്മെന്റ് വീൽബേസും അൽകാസാറിലുണ്ട്.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

സിഗ്നേച്ചർ, സിഗ്നേച്ചർ (O), പ്രസ്റ്റീജ്, പ്രസ്റ്റീജ് (O), പ്ലാറ്റിനം, പ്ലാറ്റിനം (O) എന്നിങ്ങനെ ആറ് ട്രിമ്മുകളിലാണ് അൽകാസർ പ്രധാനമായും ലഭ്യമാകുക. ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളും വേരിയന്റിനെ ആശ്രയിച്ച് പരിമിതപ്പെടുത്തും.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

കളർ ഓപ്ഷനുകളിലേക്ക് നീങ്ങുമ്പോൾ, ആറ് പെയിന്റ് സ്കീമുകളിലായി ഹ്യുണ്ടായി അൽകാസർ വാഗ്ദാനം ചെയ്യും. ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ടൈഗ ബ്രൗൺ, സ്റ്റാർറി നൈറ്റ്, പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

ഇന്റീരിയറുകളും സവിശേഷതകളും

ഇന്റീരിയറിനെ സംബന്ധിച്ച്, വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസറിന് 2,760 mm വീൽബേസുള്ളതിനാൽ ഇത് ധാരാളം ക്യാബിൻ റൂം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

നേരത്തെ സൂചിപ്പിച്ചതുപോലെ, കമ്പനി ഏഴ് സീറ്റർ പതിപ്പും കൂടുതൽ ആഢംബര ആറ് സീറ്റർ പതിപ്പും വാഗ്ദാനം ചെയ്യും, ഇതിൽ മിഡിൽ ബെഞ്ച് സീറ്റ് മാറ്റി പകരം ഒരു ജോഡി ക്യാപ്റ്റൻ സീറ്റുകൾ സ്ഥാപിക്കും. സിംഗിൾ ഇന്റീരിയർ കോഗ്നാക് ബ്രൗൺ കളർ ഓപ്ഷനുമായി അൽകാസർ വാഗ്ദാനം ചെയ്യും.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

ഹ്യുണ്ടായിയുടെ കണക്റ്റഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്‌ക്കുന്ന 10.25 ഇഞ്ച് തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് ഡാഷ്‌ബോർഡിന്റെ സെന്ററിൽ സ്ഥാനം പിടിക്കുന്നത്.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

എസ്‌യുവിക്ക് പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. ഈ രണ്ട് സ്‌ക്രീനുകളും ക്യാബിനെ കൂടുതൽ പ്രീമിയമായി കാണിക്കുന്നു. ഉയർന്ന നിലവാരമുള്ള അനുഭവം നൽകുന്നതിന്, ഹ്യുണ്ടായി അൽകാസറിൽ ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഫാൻസി ഗിയർ ലിവർ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

എട്ട് സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, എട്ട്-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സ്മാർട്ട് പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും മറ്റ് സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

എഞ്ചിൻ സവിശേഷതകൾ

അൽകാസറിൽ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റർ, നാല് സിലിണ്ടർ, DOHC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് 157 bhp പരമാവധി കരുത്തും 192 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും വാഗ്ദാനം ചെയ്യും. ക്രെറ്റയിൽ നിന്നുള്ള അതേ നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂണിറ്റ് 115 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം സൃഷ്ടിക്കും. അൽകാസറിലെ രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യും.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

വിലനിർണ്ണയം

12.5 മുതൽ 20 ലക്ഷം വരെ എക്‌സ്‌ഷോറൂം വിലയിൽ ഹ്യുണ്ടായി പുതിയ അൽകാസർ എസ്‌യുവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. എൻട്രി ലെവൽ അൽകാസർ എസ്‌യുവിയേക്കാൾ വിലകുറഞ്ഞതായി തോന്നിയേക്കാവുന്ന 9.99 ലക്ഷം എക്‌സ്‌ഷോറൂം വിലയ്ക്കാണ് ക്രെറ്റയുടെ ബേസ് മോഡൽ എത്തുന്നത്, എന്നാൽ അൽകാസറിന്റെ അടിസ്ഥാന വേരിയന്റ് ക്രെറ്റയുടെ മിഡ്-സ്‌പെക്ക് വേരിയന്റ് പോലെ ഫീച്ചർ-ലോഡ്ഡ് ആയിരിക്കും.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ

എതിരാളികൾ

എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV 500 എന്നിവയ്‌ക്കെതിരേ ഇന്ത്യൻ വിപണിയിൽ പുതിയ ഹ്യുണ്ടായി അൽകാസർ വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Major Feature Highlights Of Upcoming Hyundai Alcazar Seven Seater SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X