Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ടൊയോട്ട അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ എയ്ഗോ X അവതരിപ്പിച്ചു. സബ്- ഫോർ മീറ്റർ വിഭാഗത്തിലെ ഒരു മൈക്രോ എസ്‌യുവിയാണ് എയ്‌ഗോ X. 2022 എയ്‌ഗോയ്ക്ക് ഡിസൈനിലും ഇന്റീരിയറിലും ചില മാറ്റങ്ങളുമായിട്ടാണ് വരുന്നത്. പുതിയ ടൊയോട്ട എയ്ഗോ X -നെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഡിസൈൻ

മൈക്രോ എസ്‌യുവിക്ക് ബോൾഡും അഗ്രസ്സീവുമായ ഡിസൈൻ ശൈലി ലഭിക്കുന്നു. ബോഡിയിൽ ഉടനീളം, പ്രത്യേകിച്ച് മുന്നിലും പിന്നിലും ഷാർപ്പ് കട്ടുകളും ക്രീസുകളും വഹാനത്തിന് ലഭിക്കുന്നു. ഓൾ എൽഇഡി ലൈറ്റിംഗ് സെറ്റ്-അപ്പ് അതിനെ മിനുസമാർന്നതും അപ്പ് മാർക്കറ്റുമാക്കി മാറ്റുന്നു.

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ടൊയോട്ട യാരിസ് ഹാച്ച്ബാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ എയ്ഗോയുടെ ഡിസൈൻ ഒരുങ്ങുന്നത്. കാറിന്റെ സൈഡ് പ്രൊഫൈൽ ശരിക്കും എസ്‌യുവിക്ക് ആകർഷണം നൽകുന്നു. ബോഡിയിൽ ഉടനീളം ബ്ലാക്ക് ക്ലാഡിംഗ് വാഹനത്തിന് കൂടുതൽ "മാച്ചോ" ലുക്ക് നൽകുന്നു.

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഇന്റീരിയർ

ടൊയോട്ട ആഡംബരവും സ്റ്റൈലിഷും ആധുനികവുമായ ഇന്റീരിയറുകൾക്ക് അത്ര പേരുകേട്ടതല്ല, പ്രത്യേകിച്ച് കുറഞ്ഞ വിലയുള്ള കാറുകളിൽ. ടൊയോട്ടയിൽ നിന്നുള്ള മറ്റെല്ലാ ബജറ്റ് കാറുകളെയും പോലെ പ്രായോഗികവും അടിസ്ഥാനപരവുമായ ഇന്റീരിയർ ലേയൗട്ട് എയ്‌ഗോയ്ക്കും ലഭിക്കുന്നു.

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

എന്നിരുന്നാലും, ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള ബോർഡറിനൊപ്പം ഇന്റീരിയറിന്റെ ഫ്രണ്ട് വശം അല്പം വിചിത്രമായി തോന്നുന്നു. എസി വെന്റുകളിലും ഡോർ പാനലുകളിലും അടങ്ങിയിരിക്കുന്ന ബോഡി കളർ ഇൻസെർട്ടുകൾ ഇന്റീരിയറിനെ യുവത്വം നിറഞ്ഞതും പുതുമയുള്ളതുമാക്കുന്നു.

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

വാഹനത്തിന് 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും ജെബിഎൽ സൗണ്ട് സിസ്റ്റവും ലഭിക്കുന്നു. കൂടാതെ എയ്ഗോ X -ന് വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ്-ഓട്ടോ, ആപ്പിൾ കാർ-പ്ലേ എന്നിങ്ങനെ കുറച്ച് സവിശേഷതകളും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. എയ്ഗോയ്ക്ക് വളരെ വലിയ സൺറൂഫും ബ്രാൻഡ് നൽകുന്നു!

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

എഞ്ചിൻ

ടൊയോട്ട എയ്ഗോ X ഒരു എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 72 bhp പരമാവധി കരുത്തും 205 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ മോട്ടോറാണിത്. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, ഉപഭോക്താക്കൾക്ക് ഒരു CVT ഓപ്ഷനും ലഭിക്കും.

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

പവർ ഔട്ട്‌പുട്ട് സിറ്റി ഡ്രൈവിംഗിന് പര്യാപ്തമാണെന്ന് തോന്നുന്നു, പക്ഷേ torque ഇത്തരം കാറുകളിൽ നമ്മൾ കാണുന്നതിനേക്കാൾ ഉയർന്നതാണ്. 205 Nm torque കനത്ത ട്രാഫിക്കിലും നിങ്ങൾക്ക് എല്ലാ സന്തോഷവും ഉറപ്പാക്കും!

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

വിലനിർണ്ണയം

എയ്‌ഗോ X -ന്റെ വില ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, കാർ ഔദ്യോഗികമായി അടുത്ത വർഷം ആദ്യം നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ എസ്റ്റിമേറ്റ് പ്രകാരം, എയ്‌ഗോയ്ക്ക് 8.0 മുതൽ 12 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Toyota Aygo X മൈക്രോ എസ്‌യുവിയുടെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഇന്ത്യൻ ലോഞ്ച്?

എയ്‌ഗോയുടെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച് ടൊയോട്ട പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഇത് ഇന്ത്യയിൽ വന്നാൽ, ഇഗ്‌നിസ്, ടാറ്റ പഞ്ച്, മഹീന്ദ്ര KUV100 തുടങ്ങിയ മൈക്രോ എസ്‌യുവികളോട് മത്സരിക്കും. കൂടാതെ അടുത്ത വർഷം ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന ഹ്യുണ്ടായി കാസ്‌പറുമായും ഇത് മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Major feature highlights of upcoming toyota aygo x micro suv
Story first published: Tuesday, November 9, 2021, 20:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X