Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

നമ്മളിൽ പലരെയും ആകാംഷയോടെ കാത്തിരുന്ന ഒരു മോഡലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ! ഇന്ത്യൻ വിപണിയിലെ VW -ന്റെ ഏറ്റവും പുതിയ ഓഫറാണിത്, ഇത് കോം‌പാക്ട് എസ്‌യുവി വിഭാഗത്തിൽ സ്ഥാപിക്കും.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ടൈഗൂൺ ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ പുതിയതായി അവതരിപ്പിച്ച ടൈഗൂൺ എസ്‌യുവിക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങളാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്!

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഡിസൈൻ

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ ബോൾഡും മസ്കുലാറുമായി ഭാവം വഹിക്കുന്നു. മുൻഭാഗം മികച്ച അനുപാദമുള്ള ബോണറ്റും ഗ്രില്ലും കൊണ്ട് വളരെ ആകർഷണീയമാണ്. പൂർണ്ണ എൽഇഡി ലൈറ്റിംഗ് സജ്ജീകരണങ്ങളും ഇതിന് സമകാലികവും സങ്കീർണ്ണവുമായ രൂപം നൽകുന്നു.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഫോക്‌സ്‌വാഗണ്‍ ഒരു ഡൈനാമിക് രൂപം തങ്ങളുടെ സ്റ്റാൻഡേർഡ് എലഗന്റ് & അണ്ടർസ്റ്റേറ്റഡ് അപ്പീലുമായി സംയോജിപ്പിച്ചിരിക്കുന്നു. ടെയിൽ ഗേറ്റിന്റെ കുറുകെ നീളുന്ന എൽഇഡി ലൈറ്റുകളും കണ്ണിന് ഒരു സുഖകരമായ ഫീൽ നൽകുന്നു.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

സവിശേഷതകൾ

ഫോക്‌സ്‌വാഗണ്‍ നിരവധി സവിശേഷതകളോടെ ടൈഗൂൺ ലോഡ് ചെയ്തിട്ടുണ്ട്. വാഹനത്തിന് പൂർണ്ണമായും ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ ലഭിക്കുന്നു, ഇതിനെ ഡ്രൈവർ കോക്ക്പിറ്റ് എന്നാണ് നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഒരു വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ വാഹനത്തിൽ വരുന്നു, കൂടാതെ ആൻഡ്രോയ്ഡ്-ഓട്ടോ, ആപ്പിൾ കാർ-പ്ലേ തുടങ്ങിയ സവിശേഷതകൾ തീർച്ചയായും വാഹനത്തിൽ ഉണ്ട്. ഇതിന് വയർലെസ് ചാർജിംഗ് സവിശേഷത, ഇന്ത്യയുടെ പുതിയ പ്രിയപ്പെട്ട ഫീച്ചറായ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ലഭിക്കുന്നു. ടൈഗൂണിലെ ആംബിയന്റ് ലൈറ്റിംഗായി പ്രവർത്തിക്കുന്ന റെഡ് ഷേഡിന്റെ സൂചനയും നമുക്ക് കാണാം.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

എഞ്ചിൻ ഓപ്ഷനുകൾ

ടൈഗൂണിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. ആദ്യത്തേത് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ TSI മോട്ടോർ ആണ്, അത് 115 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

രണ്ടാമത്തെ യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ TSI EVO മോട്ടോറാണ്. ഇതിന് ഏഴ്-സ്പീഡ് DSG ട്രാൻസ്മിഷൻ ലഭിക്കും. ഫോക്‌സ്‌വാഗന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ഗിയർബോക്സ്.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ടൈഗൂണിലെ സുരക്ഷ ഫീച്ചറുകൾ

സുരക്ഷയ്ക്കായി, ടൈഗൂണിന് ആറ് എയർബാഗുകൾ, ABS വിത്ത് EBS എന്നിവ ലഭിക്കുന്നു. എന്നിരുന്നാലും ആറ് എയർബാഗ് സജ്ജീകരണം മുൻനിര വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. ഹിൽ അസിസ്റ്റ്, ESC, മൾട്ടി-കോളീഷൻ ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഇതിന് ലഭിക്കുന്നു.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

എതിരാളികൾ

കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും പുതിയ മത്സരാർഥിയായിരിക്കും ടൈഗൂൺ. ഇതിനർത്ഥം ഇത് ഹ്യുണ്ടായി ക്രെറ്റ, സ്കോഡ കുഷാഖ്, കിയ സെൽറ്റോസ്, കൂടാതെ പുതിയ എംജി ആസ്റ്റർ എന്നിവയെ ലക്ഷ്യമിടുന്നു എന്നാണ്. ഈ എതിരാളികളിൽ ചിലർ പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ADAS മുതലായ ലാഭകരമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

Volkswagen -ന്റെ ഡൈനാമിക്ക് എസ്‌യുവി Taigun -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ വിലകൾ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് വളരെ അഗ്രസ്സീവായിട്ടുള്ള ഒരു വില നിർണ്ണയമാണ് ജർമ്മൻ നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. വാഹനം 10.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വരുന്നു, കൂടാതെ ഏറ്റവും ഉയർന്ന വേരിയന്റിന് വില 17.49 ലക്ഷം രൂപ വരെ ഉയരുന്നു. കോംപാക്ട് എസ്‌യുവിക്ക് ചൈനീസ്, കൊറിയൻ സഹോദരങ്ങളെക്കാൾ വിപണിയിൽ മികവ് തെളിയിക്കാൻ കഴിയുമോ എന്നത് നാം കണ്ടറിയേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Major feature highlights of volkswagen taigun suv
Story first published: Thursday, September 23, 2021, 23:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X