ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

ഉത്സവ സീസൺ വരവായതോടെ ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങളിൽ കിഴിവുകൾ നിരത്താൻ തുടങ്ങിയിരിക്കുകയാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഈ മാസം തങ്ങളുടെ കാറുകൾക്ക് ആകർഷകമായ ഡീലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതിയുടെ അരീന ലൈനപ്പിൽ 2021 സെപ്റ്റംബറിൽ ലഭ്യമായ എല്ലാ ഓഫറുകളും ഞങ്ങൾ ഈ ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ട്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

നിർമ്മാതാക്കളുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോയ്ക്ക് പെട്രോൾ എസി വേരിയന്റുകളിൽ 20,000 രൂപയും പെട്രോൾ നോൺ എസി വേരിയന്റുകളിൽ 15,000 രൂപയും ക്യാഷ് ഡിസ്കൗണ്ടുണ്ട്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

ആൾട്ടോയുടെ CNG പതിപ്പിന് ക്യാഷ് ഡിസ്കൗണ്ടുകളൊന്നും കമ്പനി നൽകുന്നില്ല. ചെറു ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങൾക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

ബ്രാൻഡിന്റെ മൈക്രോ എസ്‌യുവി മോഡലായ എസ്-പ്രസ്സോയുടെ പെട്രോൾ പതിപ്പിൽ 25,000 ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്, അതേസമയം വാഹനത്തിന്റെ സിഎൻജി പതിപ്പിന് ക്യാഷ് ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

സെലെറിയോയെ സംബന്ധിച്ചിടത്തോളം, ഹാച്ച്ബാക്കിന് ഓഫറിൽ ക്യാഷ് ഡിസ്കൗണ്ട് ഒന്നും തന്നെയില്ല. എസ്-പ്രസ്സോയ്ക്കും സെലെറിയോയ്ക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസുണ്ട്, അതോടൊപ്പം 3000 രൂപകോർപ്പറേറ്റ് കിഴിവ് ലഭിക്കുന്നു.

Model Cash Discount Exchange bonus + Corporate discount
Maruti Alto (STD, STD Opt trims) ₹15,000 ₹15,000 + ₹3,000
Maruti Alto (other trims) ₹20,000 (petrol)/NIL (CNG) ₹15,000 + ₹3,000
Maruti S-Presso ₹25,000 (petrol)/NIL (CNG) ₹15,000 + ₹3,000
Maruti Celerio 0 ₹15,000 + ₹3,000
Maruti Wagon-R ₹10,000 (petrol)/NIL (CNG) ₹15,000 + ₹3,000
Maruti Swift ₹10,000 ₹15,000 + ₹3,000
Maruti Dzire ₹10,000 ₹15,000 + ₹3,000
Maruti Ertiga 0 0
Maruti Vitara Brezza ₹10,000 ₹15,000 + ₹3,000
Maruti Eeco ₹5,000 (petrol)/NIL (CNG) ₹15,000 + ₹3,000

Source: GaadiWaadi

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

മാരുതി സുസുക്കി വാഗൺആർ പെട്രോൾ പതിപ്പ് 10,000 രൂപ കിഴിവിൽ ലഭ്യമാണ്. എന്നാൽ പെട്രോൾ പതിപ്പ് അല്ലാതെ വാഹനത്തിന്റെ CNG പതിപ്പിന് ഓഫറിൽ ക്യാഷ് ഡിസ്കൗണ്ട് ഇല്ല. കൂടാതെ 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് 3,000 രൂപയും കോർപ്പറേറ്റ് കിഴിവ് എന്നിവ വേരിയന്റ് പരിഗണിക്കാതെ ലഭ്യമാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

സ്വിഫ്റ്റിലും ഡിസയറിലും മാരുതി 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഇതിലും പെട്രോൾ പതിപ്പിന് മാത്രമേ ഓഫർ ബാധകമാവുകയുള്ളൂ CNG മോഡലുകൾക്ക് യാതൊരു ഓഫറും ബ്രാൻഡ് നൽകുന്നില്ല.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

ഇരു മോഡലുകൾക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപയും കോർപ്പറേറ്റ് കിഴിവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. എർട്ടിഗ എംപിവിയെ സംബന്ധിച്ചിടത്തോളം, ഈ മാസം ഔദ്യോഗിക കിഴിവുകളും ഡീലുകളും ലഭ്യമല്ല.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

മാരുതി വിറ്റാര ബ്രെസയ്ക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്. 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, കൂടാതെ കോർപ്പറേറ്റ് കിഴിവ് 3,000 രൂപയും നിർമ്മാതാക്കൾ നൽകുന്നു. ഈക്കോയിൽ, പെട്രോൾ വേരിയന്റുകളിൽ 5,000 രൂപ ക്യാഷ് ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം സിഎൻജി വേരിയന്റുകളിൽ ക്യാഷ് ഓഫറുകളൊന്നുമില്ല 15,000. രൂപയുടെ എക്സ്ചേഞ്ച് ബോണസ് 3,000 രൂപയും കോർപ്പറേറ്റ് കിഴിവും ഇതിൽ ലഭ്യമാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

മറ്റ് അനുബന്ധ വാർത്തകളിൽ കഴിഞ്ഞ മാസവും മാരുതി സുസുക്കി മികച്ച വിൽപ്പന കാഴ്ചവെച്ചു. ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ മോഡൽ. രാജ്യത്തെ ടോപ്പ് 10 ബെസ്റ്റ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ ആറ് എണ്ണവും മാരുതിയാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

അതോടൊപ്പം ഇന്ത്യൻ വിപണിയിൽ സെലേറിയോ, ബലേനോ, ബ്രെസ എന്നിവയുടെ പുതുതലമുറ മോഡൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ സെലേറിയോയുടെ പുത്തൻ മോഡൽ ഒരു പരസ്യ ചിത്രീകരണത്തിനിടെ പൂർണ്ണമായി വെളിപ്പെട്ടിരുന്നു.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

ബലേനോ പ്രീമിയം ഹാച്ചിന്റെ പരിഷ്കരിച്ച പതിപ്പും റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ പുതുതലമുറ ബ്രെസയുടെ വിവരങ്ങളൊന്നും നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഉത്സവ സീസൺ പൊടിപൊടിക്കാൻ മോഡൽ നിരയിൽ വമ്പൻ ഓഫറുമായി മാരുതി

നിലവിൽ അനുദിനം ഉയർന്നു വരുന്ന ഇന്ധന വിലയ്ക്ക് ഒരപു പരിഹാരം എന്ന നിലയിൽ മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഡിസയർ കോംപാക്ട് സെഡാൻ എന്നിവയുടെ സിഎൻജി പതിപ്പുകളും ഉടൻ വിപണിയിൽ അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Maruti offers great discounts on its arena portfolio in september 2021
Story first published: Saturday, September 4, 2021, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X