പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

ഈ വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍, വാഹന വിപണി ഉറ്റുനോക്കുന്ന അവതരണങ്ങളില്‍ ഒന്നാണ് പുതുതലമുറ സെലേറിയോയുടേത്. ഹാച്ച്ബാക്കിന്റെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നിര്‍മാതാക്കളായ മാരുതി സുസുക്കിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

ഇപ്പോഴിതാ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മാരുതി സുസുക്കി. 2021 നവംബര്‍ 10-ന് പുതിയ തലമുറ സെലേറിയോ ഹാച്ച്ബാക്ക് രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

കോംപാക്ട് ഹാച്ച്ബാക്കിനായി 11,000 രൂപ ടോക്കണ്‍ തുക നല്‍കി പ്രീ-ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി അരീന വെബ്സൈറ്റ് വഴിയോ അടുത്തുള്ള അംഗീകൃത മാരുതി സുസുക്കി ഷോറൂം സന്ദര്‍ശിച്ചോ കാര്‍ ബുക്ക് ചെയ്യാം.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

വാഹന നിര്‍മ്മാതാക്കള്‍ പുതിയ സെലേറിയോയുടെ ആദ്യ ടീസറും പുറത്തിറക്കിയിരുന്നു. ഇത് ലോഞ്ച് ചെയ്യുന്നതിന് മുമ്പായി കാറിന്റെ ആദ്യ വ്യൂ നമുക്ക് നല്‍കുകയും ചെയ്യുന്നു. പഴയ പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഈ മോഡല്‍ എത്തുന്നതെന്നാണ് ടീസര്‍ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

സൗന്ദര്യപരമായി, പുത്തന്‍ തലമുറ മാരുതി സുസുക്കി സെലെറിയോ തികച്ചും പുതിയ ഒരു സില്‍ഹൗറ്റ് സ്പോര്‍ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഉയര്‍ത്തിയ ഹൂഡും പുതിയ സ്‌റ്റൈലിംഗും ഉള്ള കൂടുതല്‍ ഉയരമുള്ള രൂപകല്‍പ്പന ഫീച്ചര്‍ ചെയ്യുന്നു.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

മോഡലിന് പുതിയ ഗ്രില്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പര്‍, ബോഡി-നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, സംയോജിത ടേണ്‍ സിഗ്‌നല്‍ ലൈറ്റുകളുള്ള ORVM എന്നിവ ലഭിക്കുന്നു. മാത്രമല്ല, അലോയ് വീലുകള്‍, പുതിയ ടെയില്‍ലാമ്പുകള്‍, പിന്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ എന്നിവയും ഈ കാറില്‍ വരുമെന്ന് സമീപകാല സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ക്യാബിനിനുള്ളില്‍, പുതിയ സെലേറിയോ പുതിയ ഡിസൈന്‍ ലേഔട്ടിനൊപ്പം പുതിയതും അപ്ഡേറ്റ് ചെയ്തതുമായ ഒരു കൂട്ടം കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്കൊപ്പം വരാന്‍ സാധ്യതയുണ്ട്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ 2.0 ഫീച്ചര്‍ ചെയ്യുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടും. മെച്ചപ്പെട്ട സീറ്റുകള്‍, അപ്‌ഹോള്‍സ്റ്ററി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും കാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ഇരട്ട എയര്‍ബാഗുകള്‍, EBD ഉള്ള ABS, ISOFIX മൗണ്ടുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ-സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ വാഹനത്തില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, പുതുതലമുറ മാരുതി സുസുക്കി സെലേറിയോയ്ക്ക് 1.0 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

സെഗ്മെന്റ്-ഫസ്റ്റ് ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ടെക്നോളജി എന്നിവ നല്‍കാനാണ് സാധ്യത. 2021-ലെ സെലേറിയോ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

നിലവിലുള്ള മോഡലിന് 66 bhp കരുത്തും 90 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന ബിഎസ് VI നിലവാരത്തിലുള്ള 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ K10B എഞ്ചിനാണ് ലഭിക്കുന്നത്. അതേസമയം 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണല്‍ 5-സ്പീഡ് AMT യൂണിറ്റും എഞ്ചിനൊപ്പം ജോടിയാക്കും.

പുതുതലമുറ Celerio-യുടെ അവതരണ തീയതി വെളിപ്പെടുത്തി Maruti Suzuki

നിലവിലെ മോഡല്‍ ഒരു സിഎന്‍ജി ഓപ്ഷനുമായാണ് വാഗ്ദാനം ചെയ്യുന്നത്, പുതിയ തലമുറ മോഡലിനൊപ്പം മാരുതിക്ക് സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്നത് തുടരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki announced new gen celerio launch date find here all new details
Story first published: Saturday, November 6, 2021, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X