Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

വിപണിയില്‍ പ്രധാന നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ പ്രീമിയം സെഡാനായ സിയാസ്. സെഡാന്റെ ആഭ്യന്തര വിപണിയിലെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

ഇന്ത്യയില്‍ സെഡാന്‍ വില്‍പ്പന കുറയുന്ന സമയത്ത് മിഡ്-സൈസ് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ചുവടുവെയ്പ്പാണ് ഇതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

മിഡ്-സൈസ് സെഡാന്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയ്‌ക്കെതിരെയാണ് വിപണിയില്‍ മത്സരിക്കുന്നത്. മാരുതി സുസുക്കി സിയാസ് 2014 ല്‍ പുറത്തിറങ്ങി, ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ മോഡലായി ഇത് മാറി.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് സിയാസിന് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റും തെരഞ്ഞെടുക്കാം. മാരുതി സുസുക്കി സിയാസിന്റെ വില ആരംഭിക്കുന്നത് 8.72 ലക്ഷം രൂപയില്‍ നിന്നാണ്. ഉയര്‍ന്ന മോഡലിന് 11.71 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

2014-ല്‍ വില്‍പ്പനയ്ക്ക് എത്തിയ ശേഷം, സിയാസ് ഈ വിഭാഗത്തെ അതിന്റെ മുന്‍നിര സ്‌പേസ്, ഡിസൈന്‍, സങ്കീര്‍ണ്ണത എന്നിവ ഉപയോഗിച്ച് പുനര്‍നിര്‍വചിക്കുകയും മികച്ച വിജയത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തുവെന്നും ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. മൂന്ന് ലക്ഷം വില്‍പ്പനയുടെ നാഴികക്കല്ല് ഉപഭോക്താവിന്റെ വിശ്വാസവും ബ്രാന്‍ഡിലുള്ള വിശ്വാസവും പ്രകടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

ഇഗ്‌നിസ്, എസ്-ക്രോസ്, ബലെനോ എന്നിവയ്ക്കൊപ്പം നെക്സ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴിയാണ് അഞ്ച് സീറ്റര്‍ വില്‍പ്പന ചെയ്യുന്നത്. 2018-ല്‍ വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം ലഭിക്കുകയും ചെയ്തു.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

ഒരു ഷാര്‍പ്പ് ഫ്രണ്ട് ഗ്രില്‍, സ്ലീക്ക് ബമ്പര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയുമായാണ് ഇത് വരുന്നത്. നിരവധി ക്രോം ഗാര്‍ണിഷുകളും വാഹനത്തിന്റെ വിവിധ ഇടങ്ങളില്‍ കാണാന്‍ സാധിക്കും.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

സ്റ്റിയറിംഗ് വീല്‍, അകത്തെ ഡോര്‍ ഹാന്‍ഡിലുകള്‍, എസി ലൂവര്‍ നോബ്, പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ എന്നിവയ്ക്ക് ചുറ്റും ക്രോം അലങ്കാരം കാണാം. അകത്തേയ്ക്ക് വന്നാല്‍, സിയാസില്‍ 4.2 ഇഞ്ച് TFT മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയാണ് (MID) കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡായി റിയര്‍ എസി വെന്റുകളും ഉണ്ട്. മുന്‍ സീറ്റുകള്‍ക്കും പിന്‍സീറ്റുകള്‍ക്കും സെന്റര്‍ ആംറെസ്റ്റ് ലഭിക്കും. മുന്‍ സീറ്റ് ആംറെസ്റ്റിന് കീഴില്‍ ഒരു സ്റ്റോറേജ് സ്‌പേസ് ഉണ്ട്, പിന്‍ സീറ്റ് ആംറെസ്റ്റിന് കപ്പ് ഹോള്‍ഡറുകള്‍ ലഭിക്കുന്നു.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎം, എന്നിവയാണ് മറ്റ് സവിശേഷതകള്‍. സുരക്ഷയെ സംബന്ധിച്ചിടത്തോളം, സിയാസിന് ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും ലഭിക്കുന്നുണ്ട്.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ ഒരു തിരിച്ചുവിളിക്കലിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി. സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ, XL6, എസ്-ക്രോസ് വാഹനങ്ങളുടെ പെട്രോള്‍ മോഡലുകളെയാണ് കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നായി അടുത്തിടെ പ്രഖ്യാപിച്ചത്.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2018 മെയ് 4 മുതല്‍ 2020 ഒക്ടോബര്‍ 27 വരെ നിര്‍മ്മിച്ച മേല്‍പ്പറഞ്ഞ മോഡലുകളുടെ മൊത്തം 181,754 യൂണിറ്റുകളെ തിരിച്ചുവിളിക്കല്‍ ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

വാഹനത്തിന്റെ മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിന്റെ പരിശോധനയ്ക്കും മാറ്റിസ്ഥാപിക്കലിനുമാണ് തിരിച്ചുവിളിക്കുന്നതെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സുരക്ഷ പ്രശ്നത്തിന് സാധ്യതയുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, പ്രശ്നം കണ്ടെത്തിയ മോഡലുകളിലെ പരിശോധനയും മാറ്റിസ്ഥാപിക്കലും സൗജന്യമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാനുഫാക്ടേഴ്‌സ് (SIAM) കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കള്‍ നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുകളില്‍ ഒന്നാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ ആദ്യ ആഴ്ച മുതല്‍ തകരാറുള്ള ഭാഗം മാറ്റിനല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മാരുതി സുസുകി വര്‍ക്ഷോപ്പുകള്‍ വഴി മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റ് സൗജന്യമായാണ് മാറ്റി നല്‍കുക.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

അതുവരെ വെള്ളക്കെട്ടിലൂടെയും ഇലക്ട്രോണിക് ഭാഗങ്ങളില്‍ വെള്ളം തെറിക്കുന്ന തരത്തിലോ, നശിക്കുന്ന തരത്തിലോ വാഹനം ഓടിക്കരുതെന്നും കമ്പനി ഉപഭോക്താക്കളോട് അറിയിച്ചു. പിഴവ് സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് കമ്പനി വെബ്‌സൈറ്റുകളില്‍ 'Imp Customer Info' സെക്ഷന്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

Maruti Suzuki-യുടെ വില്‍പ്പനയില്‍ മറ്റൊരു പൊന്‍തൂവലായി Ciaz; 3 ലക്ഷവും കടന്ന് വില്‍പ്പന

എര്‍ട്ടിഗ, വിറ്റാര ബ്രസ ഉടമകള്‍ http://www.marutisuzuki.com എന്ന വെബ്‌സൈറ്റ് വഴിയും സിയാസ്, XL6, എസ്-ക്രോസ് ഉടമകള്‍ http://www.nexaexperience.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വാഹനത്തിന്റെ ചാസി നമ്പര്‍ നല്‍കണം. ഇവ വാഹനത്തിന്റെ ഐഡി പ്ലെയിറ്റിലും ഇന്‍വോയിസ് രജിസ്‌ട്രേഷന്‍ രേഖകളിലും കാണാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Maruti suzuki ciaz sales crosses 3 lakh milestone find here all details
Story first published: Friday, September 10, 2021, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X