സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

സൗജന്യ സര്‍വീസ്, വാറന്റി, വിപുലീകൃത വാറന്റി എന്നിവയുടെ കാലയളവ് നീട്ടി നല്‍കുന്നതായി അറിയിച്ച് നിര്‍മാതാക്കളായ മാരുതി സുസുക്കി. 2021 ജൂലൈ 31 വരെയാണ് ഇത്തരം സേവനങ്ങളുടെ കാലയളവ് വര്‍ധിപ്പിച്ചിരിക്കുന്നത്.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

ഈ വര്‍ഷം മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെ സൗജന്യ സര്‍വീസും വാറണ്ടിയും കാലഹരണപ്പെടുന്ന വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസും വാറണ്ടിയും ബാധകമാകുമെന്ന് കാര്‍ നിര്‍മ്മാതാവ് അറിയിച്ചു.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുകയും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കൊവിഡ് -19 പോസിറ്റീവ് കേസുകള്‍ അതിവേഗം ഉയര്‍ന്നതോടെയാണ് പ്രാദേശിക ഭരണകൂടങ്ങള്‍ ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസും വാറന്റി കാലാവധിയും അവസാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് അത് പുതുക്കുന്നതിനോ അവരുടെ വാഹനങ്ങള്‍ക്ക് സര്‍വീസ് നല്‍കുന്നതിനോ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

ഇതിനൊരു പരിഹാരം കാണുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ. രാജ്യമെമ്പാടുമുള്ള മാരുതി സുസുക്കി വാഹന ഉടമകളെ ഈ നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. മാരുതി സുസുക്കി മാത്രമല്ല, മുമ്പ് മറ്റ് നിരവധി വാഹന നിര്‍മാതാക്കളും സമാനമായ നീക്കങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

സൗജന്യ സര്‍വീസ്, വാറന്റി, വിപുലീകൃത വാറന്റി എന്നിവ ജൂലൈ 31 വരെ നീട്ടാനുള്ള കമ്പനിയുടെ തീരുമാനം സ്വാഗതാര്‍ഹമണെന്നും, പകര്‍ച്ചവ്യാധി സമയങ്ങളില്‍ നിയന്ത്രിത ചലനത്തെ അഭിമുഖീകരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇതൊരു പരിഹാരമാകുമെന്നും വാറണ്ടിയുടെയും സൗജന്യ സര്‍വീസ് വിപുലീകരണത്തിന്റെയും പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (സര്‍വീസ്) പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഈ സേവനങ്ങള്‍ ലഭ്യമാക്കാം. തങ്ങളുടെ വര്‍ക്ക്‌ഷോപ്പുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളും പിന്തുടരുന്നു. കൂടാതെ, വര്‍ക്ക്ഷോപ്പുകള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്കായി, തങ്ങള്‍ക്ക് ഒരു കോംപ്ലിമെന്ററി വെഹിക്കിള്‍ പിക്ക് ആന്‍ഡ് ഡ്രോപ്പ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പാര്‍ത്ഥോ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

അതേസമയം അധികം വൈകാതെ തന്നെ മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ) പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതി സുസുക്കി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

ഡീലര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, അടുത്ത ആഴ്ച്ച തന്നെ വിലകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ്. വിവിധ ഇന്‍പുട്ട് ചെലവുകളുടെ കുത്തനെ ഉയര്‍ച്ചയും പുതിയ വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവ് റെഗുലേറ്ററി ഫയലിംഗില്‍ സൂചിപ്പിച്ചത്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍, കമ്പനിയുടെ വാഹനങ്ങളുടെ വില വിവിധ ഇന്‍പുട്ട് ചെലവുകളുടെ വര്‍ദ്ധനവ് കാരണം ''പ്രതികൂലമായി ബാധിക്കുന്നു'' എന്നാണ്.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

അതിനാല്‍, ''വിലക്കയറ്റത്തിലൂടെ മേല്‍പ്പറഞ്ഞ അധിക ചെലവിന്റെ ചില സ്വാധീനം ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് കമ്പനിക്ക് അത്യന്താപേക്ഷിതമാണ്.'' പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ആരോഗ്യ പ്രതിസന്ധി വീണ്ടും ഉയര്‍ന്നുവരുകയും ചെയ്തതോടെ, വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന ഭാഗത്ത് ഉണ്ടായിരുന്ന വളര്‍ച്ച നഷ്ടപ്പെട്ടു.

സര്‍വീസ്, വാറന്റി കാലയളവ് ജൂലൈ 31 വരെ നീട്ടി മാരുതി സുസുക്കി

ഇത് ശരിക്കും ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയിട്ടും, അവ വീണ്ടെടുക്കാനുള്ള പാതയിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍. ഈ ഉത്സവ സീസണില്‍ കാര്യങ്ങള്‍ വീണ്ടും തിരികെ പിടിക്കാനുകുമെന്ന പ്രതീക്ഷയാണ് മാരുതി ഉള്‍പ്പടെ രാജ്യത്തെ മറ്റ് വാഹന നിര്‍മാതാക്കളും.

Most Read Articles

Malayalam
English summary
Maruti Suzuki Extended Free Service And Warranty, Find Here All New Details. Read in Malayalam.
Story first published: Thursday, July 1, 2021, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X