സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2014 -ലാണ് സെലേറിയോയെ വിപണിയിൽ അവതരിപ്പിച്ചത്, എൻട്രി ലെവൽ മാസ്-മാർക്കറ്റ് സെഗ്‌മെന്റിൽ ഇത് ബ്രാൻഡിന്റെ വളരെ വിജയകരമായ മോഡലാണ്.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

താങ്ങാനാവുന്ന AMT ഓപ്ഷൻ ജനങ്ങളിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റും സെലേറിയോയ്ക്ക് അവകാശപ്പെട്ടതാണ്, ഇത് മുൻകാലങ്ങളിൽ നിന്ന് അപ്‌ഡേറ്റുകളോടെയാണ് വന്നത്. എന്നാൽ ചെറു ഹാച്ച്ബാക്കിന്റെ ഇതുവരെയുള്ള ലൈഫ്‌സ്പാനിൽ ഏറ്റവും വലിയ നവീകരണമാണ് പുതിയ പതിപ്പിന് ലഭിക്കുന്നത്.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

ഔദ്യോഗികമായി 2021 മാരുതി സുസുക്കി സെലേറിയോ 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കിയിൽ നിന്നുള്ള ഏറ്റവും പുതിയ സെലേറിയോയ്ക്ക് പുറത്ത് നിരവധി ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നു, അതോടൊപ്പം നിരവധി നവീകരണങ്ങളുള്ള മികച്ച സജ്ജീകരണങ്ങളുള്ള ക്യാബിനും വാഹനം സപ്പോട്ട് ചെയ്യുന്നു.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ
Celerio Price
LXI MT ₹4,99,000
VXI MT ₹5,63,000
VXI AMT ₹6,13,000
ZXI MT ₹5,94,000
ZXI AMT ₹6,44,000
ZXI+ MT ₹6,44,000
ZXI+ AMT ₹6,94,000
സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

പുത്തൻ മോഡലിന്റെ ഡിസൈൻ മാറ്റങ്ങളെക്കാൾ ഏറ്റവും പ്രധാനമായ ഹൈലൈറ്റ് ഹാച്ചിന്റെ മൈലേജാണ്. 2021 സെലേറിയോ ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

കമ്പനിയുടെ ആഭ്യന്തര പോർട്ട്‌ഫോളിയോയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പുതിയ ആർക്കിടെക്ചറിലാണ് സെലേറിയോ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്‌ഫോം വാഹനത്തിന് വലിയ അനുപാതങ്ങൾ പ്രാപ്‌തമാക്കുന്നു, ഇത് ഇന്റീരിയർ സ്‌പേസ് വർധിപ്പിക്കാൻ സഹായിക്കും.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററും കട്ടിയുള്ള ഹൊറിസോണ്ടൽ ക്രോം ട്രിമ്മോടുകൂടിയ പുതിയ ഗ്രില്ലും ഉപയോഗിച്ച് ഫ്രണ്ട് ഫാസിയ നന്നായി അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നതിനാൽ ഡിസൈൻ മാറ്റങ്ങൾ ശരിക്കും ഉന്മേഷദായകമാണ്.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

VXi ട്രിം, ബോഡി-കളർ ഡോർ ഹാൻഡിലുകളും ORVM -കളും, പാഴ്സൽ ട്രേ, സെൻട്രൽ ലോക്കിംഗ്, പവർ വിൻഡോകൾ, പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ക്ലൈമറ്റ് കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് (AMT) എന്നിവ കൂട്ടിച്ചേർക്കുന്നു.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

Zxi ട്രിമ്മിൽ, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിയർ വിൻഡ്‌സ്‌ക്രീൻ വാഷർ/വൈപ്പർ, റിയർ ഡീഫോഗർ എന്നിവയും ലഭ്യമാണ്. ഏറ്റവും ടോപ്പ് ZXi+ ട്രിമ്മിൽ, കാറിന് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്രൈവർ ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്, ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവയും ലഭിക്കുന്നു.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

ആർട്ടിക് വൈറ്റ്, സ്പീഡി ബ്ലൂ, കഫീൻ ബ്രൗൺ, ഗ്ലിസ്റ്റനിംഗ് ഗ്രേ, സോളിഡ് ഫയർ റെഡ്, സിൽക്കി സിൽവർ എന്നിങ്ങനെ ആറ് നിറങ്ങളിൽ 2022 മാരുതി സുസുക്കി സെലേറിയോ വരുന്നു. രാജ്യത്ത് നിലവിലുള്ള എല്ലാ അംഗീകൃത മാരുതി സുസുക്കി അരീന ഡീലർഷിപ്പുകളിലും 11,000 രൂപ റീഫണ്ടബിൾ ടോക്കൺ തുകയ്ക്ക് പുതിയ സെലേറിയോ ബുക്ക് ചെയ്യാം.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

2022 സെലേറിയോ 1.2 ലിറ്റർ K12N യൂണിറ്റിൽ കാണപ്പെടുന്ന ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT സാങ്കേതികവിദ്യ എന്നിവയുള്ള ഒരു പുതിയ K -സീരീസ് 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുത്തൻ സെലേറിയോയുടെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു, അഞ്ച് സ്പീഡ് AMT ഒരു ഓപ്ഷനായും ഹാച്ചിൽ ലഭ്യമാണ്. മാനുവൽ വേരിയന്റുകളിൽ ലിറ്ററിന് 25.24 കിലോമീറ്റർ വരെയും AMT വേരിയന്റുകളിൽ ലിറ്ററിന് 26.68 കിലോമീറ്റർ വരെയും ഇന്ധനക്ഷമത നൽകാൻ കാറിന് കഴിയും.

സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ
Engine Size 1.0-litre
Engine Type Naturally aspirated, inline-3, petrol
Power 67 PS
Torque 89 Nm
Transmission 5-speed MT / 5-speed AMT
സസ്പെൻസ് പൊളിച്ച് പുതുതലമുറ Celerio പുറത്തിറക്കി Maruti; വില 4.99 ലക്ഷം രൂപ

പുതിയ മാരുതി സുസുക്കി സെലേറിയോയെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം:

പുതിയ മാരുതി സുസുക്കി സെലേറിയോയുടെ രൂപകല്പനയിൽ വൻ മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്. പുതിയ ഇന്ധനക്ഷമതയുള്ള എഞ്ചിനും അഗ്രസ്സീവ് വിലനിർണ്ണയവും ഉപയോഗിച്ച്, മാരുതി സുസുക്കിയുടെ മറ്റൊരു ഗോൾഡൻ മോഡലായിരിക്കും 2021 സെലേറിയോ.

Most Read Articles

Malayalam
English summary
Maruti suzuki launched new gen celerio hatchback in india at rs 4 99 lakhs
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X