2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

പുതുതലമുറ മാരുതി സുസുക്കി സെലേറിയോ കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തി. എൻട്രി ലെവൽ LXi വേരിയന്റിന് 4.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ഹാച്ച്‌ബാക്കിന്റെ എക്സ്-ഷോറൂം വില പൂർണ്ണമായും പായ്ക്ക് ചെയ്ത ZXi AMT മോഡലിന് 6.94 ലക്ഷം രൂപ വരെ ഉയരുന്നു.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti
Celerio Price
LXI MT ₹4,99,000
VXI MT ₹5,63,000
VXI AMT ₹6,13,000
ZXI MT ₹5,94,000
ZXI AMT ₹6,44,000
ZXI+ MT ₹6,44,000
ZXI+ AMT ₹6,94,000

പുതിയ 2021 മാരുതി സെലേറിയോയുടെ എല്ലാ വകഭേദങ്ങളും നിർമ്മാതാക്കളുടെ പുതിയ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ K10C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഐഡൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും പ്രയോജനപ്പെടുത്തിയിരിക്കുന്നു.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

ഈ മോട്ടോർ 67 bhp പരമാവധി കരുത്തും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, പഴയ പെട്രോൾ യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ യൂണിറ്റിന് 1 bhp കരുത്തും 1 Nm torque ഉം കുറവാണ്.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

മാരുതിയുടെ പുതിയ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന് സിലിണ്ടറിന് രണ്ട് ഫ്യുവൽ ഇൻജക്ടറുകൾ, ഉയർന്ന തെർമൽ എഫിഷൻസി, ഉയർന്ന കംപ്രഷൻ റേഷ്യോ, എഞ്ചിൻ ഓട്ടോമാറ്റിക് സ്റ്റോപ്പ് സ്റ്റാർട്ട് (EASS) സംവിധാനത്തോടൊപ്പം കൂൾഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റം എന്നിവയുണ്ട്.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

ഈ സാങ്കേതികവിദ്യകളെല്ലാം വാഹനത്തെ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുന്നു. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറാണ് പുതിയ സെലേറിയോയെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

ഹാച്ചിന്റെ VXi AMT വേരിയന്റ് ലിറ്ററിന് 26.68 കിലോമീറ്റർ എന്ന ഉയർന്ന ഇന്ധനക്ഷമത നൽകുന്നു, ZXi, ZXi AMT എന്നിവ ലിറ്ററിന് 26 കിലോമീറ്റർ തിരികെ നൽകുന്നു. LXi വേരിയൻറ് ലിറ്ററിന് 25.24 കിലോമീറ്റർ നൽകുമ്പോൾ, VXi, ZXi, ZXi+ മാനുവൽ എന്നിവ ലിറ്ററിന് 24.97 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

ഇപ്പോൾ, പുതിയ മാരുതി സെലേറിയോ 2021 മോഡലിന്റെ സിഎൻജി വേരിയന്റും അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. വാഹനത്തിന്റെ ഫാക്ടറി ഫ്റ്റഡ് സിഎൻജി മോഡൽ അടുത്ത മാസം (ഡിസംബർ, 2021) പുറത്തിറങ്ങും. സിഎൻജി കിറ്റും മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായാണ് മോഡൽ വരുന്നത്.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

സെലേറിയോ സിഎൻജിയുടെ പവർ, torque കണക്കുകൾ സാധാരണ പെട്രോൾ മോഡലിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും. എന്നാൽ വാഹനത്തിന് ലോവർ പെട്രോൾ വേരിയന്റുകളെ അപേക്ഷിച്ച് താരതമ്യേന മികച്ച മൈലേജ് ലഭിക്കാൻ സാധ്യതയുണ്ട്.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

15 ഇഞ്ച് അലോയി വീലുകൾ, പവർ ഫോൾഡിംഗ് വിംഗ് മിററുകൾ, ഫോഗ് ലാമ്പുകൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഹൈറ്റ് അഡ്ജസ്റ്റിബിൾ ഡ്രൈവർ സീറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് എൻഡ് ട്രിമ്മിനായി നീക്കിവച്ചിരിക്കുന്നു.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

സ്റ്റാൻഡേർഡ് ഫീച്ചറുകളുടെ പട്ടികയിൽ റിയർ പാർക്കിംഗ് സെൻസറുകൾ, ABS, ഡ്യുവൽ എയർബാഗുകൾ, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, പവർ സ്റ്റിയറിംഗ്, 12V പവർ ഔട്ട്‌ലെറ്റ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, എസി യൂണിറ്റ്, ഐഡിൽ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക് എന്നിവ ഉൾപ്പെടുന്നു.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

2021 സെലേറിയോയുടെ സിഎൻജി വേരിയന്റിന് പിന്നാലെ തന്നെ സ്വിഫ്റ്റ്, ഡിസയർ എന്നിവയുടെ സിഎൻജി പതിപ്പുകളും ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

രാജ്യത്ത് ക്രമാധീതമായി ഉയർന്നു വരുന്ന പെട്രോൾ ഡീസൽ വില കാരണം ചെലവ് കുറഞ്ഞ ഓപ്ഷനായ സിഎൻജി കാറുകൾ ജനപ്രീതി വർധിച്ച് വരികയാണ്. ഈ മാർക്കറ്റ് ട്രെൻഡിന് അനുസൃതമായ തങ്ങളുടെ സിഎൻജി മോഡൽ നിര വിപുലീകരിച്ച് വിപണി വിഹിതം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

രാജ്യത്ത് ഇതിനോടകം തന്നെ സ്വിഫ്റ്റ് ഡിസയർ മോഡലുകളുടെ സിഎൻജി പതിപ്പുകൾ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ തന്നെ ഇവയുടെ ലോഞ്ച് ഉണ്ടാവുമെന്നാണ് മുൻകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

2021 Celerio ഹാച്ചിന്റെ സിഎൻജി പതിപ്പ് ഡിസംബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി Maruti

ഇവ കൂടാതെ ബലേനോ, എസ്-ക്രോസ്, വിറ്റാര ബ്രെസ എന്നീ മോഡലുകളുടെ പുതുതലമുറ മോഡലുകളും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. കോസ്മെറ്റിക്ക് മാറ്റങ്ങൾക്കൊപ്പം മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം എഞ്ചിൻ അപ്പ്ഡേറ്റുകളും ഇവയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ജിംനിയുടെ ലോംഗ് വീൽബേസ് മോഡലും ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki might launch 2021 celerio cng variant in 2021 december
Story first published: Monday, November 15, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X