അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി ആഗോളതലത്തിലും ഇന്ത്യൻ വിപണിയിലും പുതിയ കാറുകളുടെ വിപുലമായ ശ്രേണിയിൽ പ്രവർത്തിക്കുന്നു.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള അടുത്ത വലിയ മോഡൽ ലോഞ്ച് പുതിയ എസ്-ക്രോസ് ആണ്, ഇത് 2021 നവംബർ 25-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഈ വെളിപ്പെടുത്തലിന് മുന്നോടിയായി, 2022 സുസുക്കി എസ്-ക്രോസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ ചോർന്നിരിക്കുകയാണ്.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത്തവണ, സ്പൈ ചിത്രങ്ങൾ കൂടുതൽ വ്യക്തവും 2022 സുസുക്കി എസ്-ക്രോസ് ക്രോസ്ഓവറിന്റെ ഡിസൈൻ പൂർണ്ണമായും വെളിപ്പെടുത്തുന്നതുമാണ്. ഏറ്റവും പുതിയ ചിത്രങ്ങൾ ക്രോസ്ഓവറിന്റെ ഫ്രണ്ട്, സൈഡ്, റിയർ പ്രൊഫൈൽ വെളിപ്പെടുത്തുന്നു. ഡീലർ ഡിസ്പാച്ച് ഇതിനകം ആരംഭിച്ചതിനാൽ പുതിയ മോഡൽ ആദ്യം യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. അടുത്ത ഒന്ന് - രണ്ട് വർഷത്തിനുള്ളിൽ 2022 സുസുക്കി എസ്-ക്രോസ് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

2022 സുസുക്കി എസ്-ക്രോസ് പുതിയ രൂപകൽപ്പനയോടെയാണ് വരുന്നതെന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. ഔട്ട്‌ഗോയിംഗ് മോഡലിലെ ക്രോസ്ഓവർ നിലപാടിന് വിപരീതമായി ഇതിന് അപ്പ്റൈറ്റ് എസ്‌യുവി-ഇഷ് പ്രൊഫൈൽ ലഭിക്കുന്നു. സ്പോപിംഗ് റൂഫ് ലൈനും ഹഞ്ച്ഡ് റിയറും കാരണം വശങ്ങളിലേയും പിന്നിലേയും പ്രൊഫൈൽ വാഹനത്തിന് ഒരു ക്രോസ്ഓവർ സ്റ്റൈലിംഗ് നൽകുന്നു.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ ഗ്രില്ല് ഫീച്ചർ ചെയ്യുന്ന, പുതുതായി ഡിസൈൻ ചെയ്ത ഫ്രണ്ട് ഫാസിയയാണ് 2022 എസ്-ക്രോസിൽ വരുന്നത്. സംയോജിത എൽഇഡി ഡിആർഎല്ലുകൾ (ഡേടൈം റണ്ണിംഗ് ലാമ്പുകൾ) ഉള്ള പുതിയ ട്രിപ്പിൾ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഇതിന് ലഭിക്കുന്നു. ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ഒരു ക്രോം ബാറും വാഹനത്തിൽ ഉണ്ട്. പുതിയ ഫോഗ് ലാമ്പ് എൻക്ലോസറുകളും പുതിയ ലോവർ എയർ ഡാമും ഉൾക്കൊള്ളുന്ന മസ്കുലർ ഫ്രണ്ട് ബമ്പറാണ് ക്രോസ്ഓവറിന്റെ സവിശേഷത.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് സിൽവർ ഫിനിഷ് ചെയ്ത സ്കിഡ് പ്ലേറ്റും ഫ്രണ്ട് ഗ്രില്ലിലും എയർ ഡാമുകളിലും പ്ലാസ്റ്റിക് ക്ലാഡിംഗിലും ബ്ലാക്ക്ഡ് ഔട്ട് ട്രീറ്റ്‌മെന്റും ദൃശ്യമാണ്. ORVM-കൾ (ഔട്ട്സൈഡ് റിയർ വ്യൂ മിററുകൾ) ഇപ്പോൾ വിൻഡോകൾക്ക് പകരം സൈഡ് പാനലുകളിൽ സ്ഥാപിച്ചിരിക്കുന്നു.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

2022 സുസുക്കി എസ്-ക്രോസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മികച്ച നിലവാരവും ഫീച്ചർ ലോഡഡ് ക്യാബിനുമായി പുതിയ മോഡൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, നൂതന സവിശേഷതകൾ, ഇലക്ട്രിക് സൺറൂഫ് എന്നിവ ലഭിക്കും.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

ലെയിൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ ഫീച്ചറുകളുള്ള പുതിയ തലമുറ എസ്-ക്രോസിന് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ലഭിക്കും.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ എസ്-ക്രോസ് നിലവിലെ പ്ലാറ്റ്‌ഫോമിനെ ഒഴിവാക്കും, കൂടാതെ HEARTECT പ്ലാറ്റ്‌ഫോമിന്റെ പുതിയ തലമുറ, അഡ്വാൻസ്ഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ക്രോസ്ഓവറിന് ഏകദേശം 4.3 മീറ്റർ നീളമുണ്ട്. പുതിയ മോഡലിന് എല്ലാ പുതുക്കിയ എഞ്ചിൻ ഓപ്ഷനുകളും ലഭിക്കും.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

സുസുക്കി വൈദ്യുതീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പുതിയ എസ്-ക്രോസിന് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ വലിയ മെച്ചപ്പെടുത്തലുകൾ ലഭിക്കും. യൂറോപ്യൻ എമിഷൻ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന് പുതിയ മോഡലിന് ലൈറ്റ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും. SHVS (സുസുക്കി ഹൈബ്രിഡ് വെഹിക്കിൾ സിസ്റ്റം) എന്ന് വിളിക്കപ്പെടുന്ന പുതിയ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം പെട്രോൾ എഞ്ചിനുമായി യോജിപ്പിക്കും.

അവതരണത്തിന് മുമ്പ് പുതുതലമുറ S-Cross -ന്റെ രൂപകൽപ്പന വെളിപ്പെടുത്തി സ്പൈ ചിത്രങ്ങൾ പുറത്ത്

48V സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടാം. സുസുക്കിയുടെ ഓൾഗ്രിപ്പ് 4×4 ഡ്രൈവ് സിസ്റ്റവും വാഹനത്തിന് ലഭിക്കാൻ സാധ്യതയുണ്ട്. 1.5 ലിറ്റർ എഞ്ചിന് 103 bhp കരുത്തും 138 Nm torque ഉം ഉൽപ്പാദിപ്പിക്കാൻ കഴിയും. ക്രോസ്ഓവറിന് 127 bhp കരുത്തും 235 Nm പീക്ക് torque ഉം നൽകുന്ന 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ എഞ്ചിനും ലഭിക്കും.

Source: Instagram/suzukigarage

Most Read Articles

Malayalam
English summary
Maruti suzuki new gen s cross design features revealed ahead of official launch through spy pics
Story first published: Tuesday, November 16, 2021, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X