പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

മാരുതി സുസുക്കി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുതിയ തലമുറ സെലേറിയോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ പെട്രോൾ എഞ്ചിനിൽ മാത്രമേ 2021 സെലേറിയോ ലഭ്യമാകൂ.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

എന്നിരുന്നാലും, വാഹനത്തിന്റെ ഫാക്ടറി ഫിറ്റഡ് സിഎൻജി പതിപ്പ് താമസിയാതെ തന്നെ മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിക്കും. സിഎൻജി സെലേറിയോയെ കുറിച്ച് നിർമ്മാതാക്കൾ വരും ആഴ്ചകളിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തിന് ശേഷം സെലേരിയോ സിഎൻജി താമസിയാതെ വിൽപ്പനയ്‌ക്കെത്തും. വാഹനത്തിന്റെ വിലകളും മറ്റും പ്രഖ്യാപനത്തിൽ മാത്രമേ വെളിപ്പെടുത്തുകയുള്ളൂ.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

നിലവിൽ, K10B എഞ്ചിന് പകരമുള്ള പുതിയ K10C പെട്രോൾ എഞ്ചിനാണ് 2021 സെലേറിയോയ്ക്ക് ശക്തി പകരുന്നത്. പുതിയ എഞ്ചിൻ പരമാവധി 68 bhp കരുത്തും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

അതിനാൽ, പുതിയ എഞ്ചിൻ മുമ്പത്തെ എഞ്ചിനേക്കാൾ കൂടുതൽ ശക്തമാണ്. ഹാച്ച് ഇപ്പോഴും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്സ് എന്നിവയുമായാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

പുതിയ എഞ്ചിൻ K10B എഞ്ചിനേക്കാൾ മികച്ചതും കൂടുതൽ ശക്തവും കൂടുതൽ torque ഉത്പാദിപ്പിക്കുന്നതുമാണ്. പുതിയ ഡ്യുവൽജെറ്റ് സാങ്കേതികവിദ്യയുമായാണ് ഇത് വരുന്നത്. അതിനാൽ, ഒരു സിലിണ്ടറിന് ഒരു ഇൻജക്ടറിന് പകരം രണ്ട് ഇൻജക്ടറുകളാണ് മാരുതി സുസുക്കി ഉപയോഗിക്കുന്നത്.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

ഇത് ഇന്ധനം നിറയ്ക്കുന്നതിൽ കൃത്യമായ നിയന്ത്രണം നൽകുകയും എഞ്ചിൻ കൂളിംഗ് നിലനിർത്തുകയും ചെയ്യുന്നു. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും വാഹനത്തിലുണ്ട്.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

അതിനാൽ, കാർ ഓടാതിരിക്കുമ്പോൾ, കുറച്ച് നിമിഷങ്ങൾക്ക് ശേഷം, എഞ്ചിൻ ഷട്ട് ചെയ്യുകയും ഡ്രൈവർ ക്ലച്ച് അമർത്തുമ്പോൾ, എഞ്ചിൻ ഓട്ടോമാറ്റിക്കായി ആരംഭിക്കുകയും ചെയ്യുന്നു. ഇത് ഴന തോതിൽ ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

സെലേറിയോയുടെ സിഎൻജി പതിപ്പിനായി മാരുതി സുസുക്കി ഏത് എഞ്ചിനാണ് ഉപയോഗിക്കുകയെന്ന് ഇപ്പോൾ ഞങ്ങൾക്ക് അറിയില്ല. മാരുതി ഇതിന് പഴയ K10B എഞ്ചിൻ വാഗ്ദാനം ചെയ്തേക്കാം. K10B യൂണിറ്റ് ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ഉപയോഗിച്ച് മുൻ തലമുറ സെലേറിയോ വാഗ്ദാനം ചെയ്തിരുന്നു.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

അല്ലെങ്കിൽ നിർമ്മാതാക്കൾ പുതിയ K10C എഞ്ചിൻ സിഎൻജിക്ക് അനുയോജ്യമാക്കാൻ പ്രവർത്തിക്കേണ്ടി വരും. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സെലേറിയോ സിഎൻജി ഔദ്യോഗികമായി മാരുതി സുസുക്കി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. മറ്റ് സിഎൻജി വാഹനങ്ങളിൽ മാരുതി സുസുക്കി ഉപയോഗിക്കുന്ന എസ്-സിഎൻജി ഫീച്ചറുകളുമായാണ് ഇത് വരുന്നത് എന്ന് ഞങ്ങൾക്കറിയാം.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, എഞ്ചിൻ കുറഞ്ഞ പവറും torque ഉം ഉൽപ്പാദിപ്പിക്കുമെന്ന് നമുക്ക് അറിയാം, പക്ഷേ അത് കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും. മുൻ തലമുറ സെലേറിയോ സിഎൻജിയിൽ ഓടുമ്പോൾ കിലോഗ്രാമിന് 30.47 കിലോമീറ്റർ എന്ന മൈലേജ് അവകാശപ്പെട്ടിരുന്നു.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

വിലകളും വകഭേദങ്ങളും

2021 സെലേറിയോയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 4.99 ലക്ഷം രൂപ മുതലാണ് ഇത് ടോപ്പ് സ്പെക്ക് വേരിയന്റിന് 6.94 ലക്ഷം രൂപ വരെ ഉയരും. LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് വേരിയന്റുകളിൽ പുത്തൻ ഹാച്ച് ലഭ്യമാണ്. അടിസ്ഥാന LXi വേരിയൻറ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും AMT ഗിയർബോക്സ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti
Celerio Price
LXI MT ₹4,99,000
VXI MT ₹5,63,000
VXI AMT ₹6,13,000
ZXI MT ₹5,94,000
ZXI AMT ₹6,44,000
ZXI+ MT ₹6,44,000
ZXI+ AMT ₹6,94,000
പുത്തൻ പെട്രോൾ പതിപ്പിന് പിന്നാലെ Celerio -യുടെ സിഎൻജി വേരിയന്റും പുറത്തിറക്കാനൊരുങ്ങി Maruti

അളവുകൾ

സെലേറിയോ ഇപ്പോൾ ബ്രാൻഡിന്റെ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, ഹാച്ച്ബാക്കിന്റെ അളവുകൾ മുൻ മോഡലിനെ അപേക്ഷിച്ച് ഉയർന്നിരിക്കുന്നു. ഇതിന് ഇപ്പോൾ 3,695 mm നീളവും 1,655 mm വീതിയും 1,555 mm ഉയരവുമുണ്ട്. പുതിയ തലമുറ സെലേറിയോയുടെ വീൽബേസ് 2,435 mm ഉം ഗ്രൗണ്ട് ക്ലിയറൻസ് 170 mm ഉം ആണ്. 313 ലിറ്ററാണ് ചെറു ഹാച്ച്ബാക്കിന്റെ ബൂട്ട് സ്പേസ് കപ്പാസിറ്റി.

Most Read Articles

Malayalam
English summary
Maruti suzuki planning to launch new gen celerio hatch in cng format
Story first published: Thursday, November 11, 2021, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X