മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2016-ന്റെ തുടക്കത്തിലാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ വിറ്റാര ബ്രെസ മോഡലിനെ അവതരിപ്പിക്കുന്നത്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മിന്നും താരമാണ് ബ്രെസ.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശ്രേണിയില്‍ വിവിധ ബ്രാന്‍ഡുകളില്‍ നിന്നായി നിരവധി മോഡലുകള്‍ എത്തുന്നുണ്ടെങ്കിലും വില്‍പ്പന പട്ടികയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് വിറ്റാര ബ്രെസ തന്നെയെന്ന് വേണം പറയാന്‍. വിപണിയില്‍ എത്തിയ നാളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തിയിരുന്നുവെങ്കിലും ബിഎസ് VI-ലേക്കുള്ള നവീകരിണത്തില്‍ ഡീസല്‍ പതിപ്പിനെ കമ്പനി കയ്യൊഴികയും ചെയ്തിരുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ പൂര്‍ണമായും കൈയ്യൊഴിയില്ല, പകരം ആവശ്യക്കാര്‍ എത്തിയാല്‍ ബിഎസ് VI നവീകരണത്തോടെ ഈ മോഡലിനെയും വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇത് ഏറെക്കുറെ യാഥാര്‍ഥ്യമാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബ്രെസയുടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ തിരിച്ചെത്തിച്ചേക്കുമെന്നാണ് കുറച്ചുനാളുകളായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ വന്നപ്പോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15B പെട്രോള്‍ എഞ്ചിന്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ മാരുതി സുസുക്കി 1.3 ലിറ്റര്‍ DDiS 200 ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ നിര്‍ത്തുകയായിരുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത് മാരുതി സുസുക്കിയുടെ ആഭ്യന്തര ശ്രേണിയിലുടനീളം ഒരു ഓയില്‍ ബര്‍ണര്‍ ഇല്ലെങ്കിലും വിറ്റാര ബ്രെസയുടെ വില്‍പ്പന സംഖ്യകളെ കാര്യമായി ബാധിച്ചില്ലെന്ന് വേണം പറയാന്‍. 2021 ജൂലൈ മാസത്തില്‍, മാരുതി സുസുക്കി സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ വിറ്റാര ബ്രെസയുടെ 12,676 യൂണിറ്റുകള്‍ വിറ്റഴിച്ചു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോയ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 7,807 യൂണിറ്റുകളായിരുന്നു. ഇതോടെ വാര്‍ഷിക വില്‍പ്പനയില്‍ 62.3 ശതമാനം വര്‍ധനവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടയിലാണ് ഇപ്പോള്‍ വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡിന്റെ പുതിയ നീക്കം.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സമീപ ആഴ്ചകളില്‍, നിരവധി S-സിഎന്‍ജി സ്‌പെക്ക് മാരുതി സുസുക്കി വാഹനങ്ങളുടെ പരീക്ഷണ ചിത്രങ്ങളും, സിഎന്‍ജിയുടെ സാങ്കേതിക സവിശേഷതകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പിന്റെ സാങ്കേതിക സവിശേഷതകളും പുറത്തുവന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി മോഡല്‍ 1,462 സിസി K15B പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും. ഇതിന് 74.0 × 85.0 ബോറും സ്‌ട്രോക്കും, കംപ്രഷന്‍ അനുപാതവും ചോര്‍ന്നിട്ടുണ്ട്.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സാധാരണ ബിഎസ് VI ഗ്യാസോലിന്‍ എഞ്ചിന്‍ 6,000 rpm-ല്‍ 77 കിലോവാട്ട് (103.2 hp) പരമാവധി വൈദ്യുതിയും 4,400 rpm-ല്‍ 138 Nm പരമാവധി ടോര്‍ക്കും നല്‍കും. സിഎന്‍ജി പതിപ്പ്, പ്രതീക്ഷിച്ചതുപോലെ, കുറഞ്ഞ കരുത്തും ടോര്‍ക്കുമാകും ഉത്പാദിപ്പിക്കുക.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

6,000 rpm-ല്‍ 68 കിലോവാട്ട് (91.2 hp), 4,400 rpm-ല്‍ 122 Nm torque ഉം സിഎന്‍ജി പതിപ്പ് സമ്മാനിക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ അഞ്ച് സ്പീഡ് മാനുവല്‍ മാത്രമേ ലഭ്യമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിഎന്‍ജി വേരിയന്റിന്റെ വരവ് തീര്‍ച്ചയായും കോംപാക്ട് എസ്‌യുവിയുടെ ശ്രേണി കൂടുതല്‍ വിപുലീകരിക്കാന്‍ നിര്‍മാതാക്കളെ സഹായിക്കും, ഇത് വില്‍പ്പന കണക്കുകള്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അധികം വൈകാതെ തന്നെ വാഹനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയേക്കുമെന്നാണ് സൂചന. വിപണിയില്‍ എത്തി ഏകദേശം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ആറ് ലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചെല്ലാനും വാഹനത്തിന് സാധിച്ചതായി കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോയ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി നവീകരിച്ച് വിപണിയില്‍ എത്തിക്കുന്നത്. ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ലെങ്കിലും, ഫീച്ചറുകളിലും എഞ്ചിനിലും മാറ്റങ്ങള്‍ കമ്പനി നല്‍കിയിരുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, പുതുക്കിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍, പുനര്‍ രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ മറ്റ് ചെറിയ കോസ്മെറ്റിക് മാറ്റങ്ങള്‍ എന്നിവയാണ് പോയ വര്‍ഷം വാഹനത്തിന് ലഭിച്ച് ഏതാനും മാറ്റങ്ങള്‍.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അകത്തളത്തിലേക്ക് വന്നാല്‍ 7.0 ഇഞ്ച് സ്മാര്‍ട്ട്പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, മൗണ്ട് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയും വാഹനത്തിന് ലഭിച്ചു.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സിഎന്‍ജി പതിപ്പും ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

7.39 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി വെന്യു, നിസാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍, റെനോ കൈഗര്‍, കിയ സോനെറ്റ്, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് എന്നിവര്‍ക്കെതിരെയാണ് ബ്രെസ വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki planning to launch vitara brezza cng models in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X