നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

ബിഎസ് VI കാലഘട്ടത്തിലേക്ക് വാഹനലേകം എത്തിയതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുന്നതായി നിര്‍മാതാക്കളായ മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണെങ്കില്‍ ഈ തീരുമാനത്തിന് മാറ്റമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

ഇത് വ്യക്തമാക്കുന്നതാണ് അടുത്ത നാളുകളിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡീസല്‍ മോഡലുകള്‍ക്ക് ബദലായി സിഎന്‍ജി വാഹനങ്ങളില്‍ ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡീസല്‍ വാഹനങ്ങളിലേക്ക് മാരുതി തിരികെ എത്തിയേക്കുമെന്നാണ് സൂചന.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് S-സിഎന്‍ജി വേരിയന്റുകള്‍ക്കൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോ അല്ലാതെയോ പെട്രോള്‍ പവര്‍ട്രെയിനുകള്‍ വില്‍ക്കുന്നു. ഇന്തോ-ജാപ്പനീസ് നിര്‍മാതാവ് സമീപഭാവിയില്‍ ഒരു ബിഎസ് VI ഡീസല്‍ എഞ്ചിന്‍ തിരികെ കൊണ്ടുവരുമെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

പുതുക്കിയ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ എര്‍ട്ടിഗ, XL6, സിയാസ്, വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളില്‍ ലഭ്യമാകും. XL6 എഞ്ചിന്‍ ആദ്യം ലഭിക്കാനുള്ള സാധ്യതയും ഉയര്‍ന്നതാണെന്ന് പറയപ്പെടുന്നു. XL6 പ്രധാനമായും എര്‍ട്ടിഗ എംപിവിയുടെ കൂടുതല്‍ പ്രീമിയം പതിപ്പാണ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയും മധ്യത്തിലായി ക്യാപ്റ്റന്‍ സീറ്റുകളും വാഗ്ദാനം ചെയ്യുന്നു.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

മാരുതി സുസുക്കി XL6-ന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അരങ്ങേറ്റം ഈ വര്‍ഷം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നവീകരിച്ച XL6-ന്റെ അവതരണം അടുത്ത വര്‍ഷം ആദ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്നാണ് സൂചന.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

അവതരണം നീട്ടുന്നതു വഴി പുതിയ സവിശേഷതകള്‍ക്കൊപ്പം ചെറിയ ബാഹ്യവും ഇന്റീരിയര്‍ മാറ്റങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം. കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ച് ഏറ്റവും പുതിയ സ്മാര്‍ട്ട്പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ വാഗ്ദാനം ചെയ്‌തേക്കും.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

മാരുതി സുസുക്കി പുതുതലമുറ സെലേറിയോയുടെ അവതരണവും ഈ വര്‍ഷാവസാനത്തേക്ക് നീട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15B പെട്രോള്‍ എഞ്ചിനാണ് XL6-ന്റെ കരുത്ത്.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

ഈ യൂണിറ്റ് 104.7 bhp കരുത്തും 138 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് പവര്‍ട്രെയിന്‍ ബന്ധിപ്പിച്ചിരിക്കുന്നു.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

9.94 ലക്ഷം രൂപ മുതല്‍ 11.73 ലക്ഷം രൂപ വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മോഡലിന്റെ ഡീസല്‍ പതിപ്പിനെ കൂടി അവതരിപ്പിച്ച് കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിനാണ് കമ്പനി പദ്ധതിയിടുന്നത്.

നവീകരിച്ച XL6-നായി ഇനിയും കാത്തിരിക്കണം; അവതരണം നീട്ടിവെച്ചുവെന്ന് മാരുതി

അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി അല്‍കസാറിന്റെയും മറ്റ് മിഡ്-സൈസ് എസ്‌യുവിയുടെയും മൂന്ന് നിര മോഡലുകളായ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയുടെയും വിപണിയാണ് മോഡലിലൂടെ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Postponed Updated XL6 Launch To Next Year, Find Here All Details. Read in Malayalam.
Story first published: Saturday, July 10, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X