ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

2021 നവംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകളുമായി മാരുതി സുസുക്കി. ആഭ്യന്തര വില്‍പ്പനയില്‍ 1,39,184 യൂണിറ്റുകളുടെ വില്‍പ്പനയാണ് നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയത്. 2020 ലെ അതേ മാസത്തില്‍ വിറ്റ 1,53,223 യൂണിറ്റുകളെ അപേക്ഷിച്ച്, വാര്‍ഷിക വില്‍പ്പനയില്‍ 9 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

എന്നിരുന്നാലും, 2021 ഒക്ടോബറില്‍ വിറ്റ 1,38,335 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, മാരുതി സുസുക്കിക്ക് പ്രതിമാസം 1 ശതമാനത്തില്‍ താഴെ വളര്‍ച്ചയാണ് ഉണ്ടായത്. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഉല്‍പ്പാദനത്തില്‍ ചെറിയ സ്വാധീനം ചെലുത്തിയെങ്കിലും ആഭ്യന്തര വില്‍പ്പനയെ മാത്രമാണ് ഇത് ബാധിച്ചത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

മാരുതി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ് പോയ മാസം റിപ്പോര്‍ട്ട് ചെയ്തു, 21,393 യൂണിറ്റുകള്‍. ഇപ്പോള്‍ 2021 നവംബറില്‍ കയറ്റുമതി ചെയ്ത 9,004 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് 137 ശതമാനം വന്‍ വളര്‍ച്ചയാണ്, എന്നിരുന്നാലും, 2020 ല്‍ വിപണി സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു, അതിനാല്‍ ഇത് അനുയോജ്യമായ ഒരു താരതമ്യമായിരിക്കില്ലെന്നാണ് കമ്പനി പറയുന്നത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

2021 ഒക്ടോബറില്‍ കയറ്റുമതി ചെയ്ത 21,322 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രതിമാസം വളര്‍ച്ച വളരെ നാമമാത്രമാണ്. മാരുതി സുസുക്കിയുടെ 2021 നവംബറിലെ മൊത്ത ആഭ്യന്തര വില്‍പ്പന 1,17,791 യൂണിറ്റാണ്, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 1,44,219 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം ഇടിവ്. എന്നിരുന്നാലും, 2021 ഒക്ടോബറില്‍ വിറ്റ 1,17,013 യൂണിറ്റുകളെ അപേക്ഷിച്ച്, MoM വില്‍പ്പനയില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് വളര്‍ച്ചയുണ്ടായത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

ഇലക്ട്രോണിക് ഘടകങ്ങളുടെ പരിമിതി 2021 നവംബര്‍ മാസത്തില്‍ വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ചെറിയ സ്വാധീനം ചെലുത്തി, ബ്രാന്‍ഡ് അനുസരിച്ച് ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ ഉല്‍പ്പാദനത്തെയാണ് ഇത് പ്രധാനമായും ബാധിച്ചത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

അത്തരം ആഘാതം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്തോ-ജാപ്പനീസ് നിര്‍മാതാവ് വ്യക്തമാക്കി. ബ്രാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പനയുടെ ഭൂരിഭാഗവും മാരുതിയുടെ മിനി, കോംപാക്ട് സെഗ്മെന്റ് കാറുകളാണ് സംഭാവന ചെയ്തിരിക്കുന്നത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

2021 നവംബറില്‍ ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ തുടങ്ങിയ കാറുകള്‍ ഉള്‍പ്പെടുന്ന മാരുതിയുടെ മിനി, സബ്കോംപാക്ട് സെഗ്മെന്റ് 74,492 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. 2020 നവംബറില്‍ വിറ്റ 98,969 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനിക്ക് 25 ശതമാനം ഇടിവും രേഖപ്പെടുത്തി.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

2021 നവംബറില്‍, മാരുതി അതിന്റെ കോംപാക്റ്റ് സെഡാന്‍ സിയാസ് 1,089 യൂണിറ്റുകളും വിറ്റഴിച്ചു, 2020 ലെ അതേ മാസത്തില്‍ വിറ്റ 1,870 യൂണിറ്റുകളെ അപേക്ഷിച്ച് 41 ശതമാനം ഇടിവാണ് മോഡലിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ, XL6, ജിപ്സി എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന മേഖലയില്‍ നിന്നുള്ള വില്‍പ്പന 24,574 യൂണിറ്റുകളാണ്. 2020 നവംബറില്‍ വിറ്റ 23,753 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 3 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ച സെഗ്മെന്റ് കൂടിയാണിത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

വാന്‍ സെഗ്മെന്റിനെ സംബന്ധിച്ചിടത്തോളം, 2021 നവംബറില്‍ മാരുതി സുസുക്കി ഇക്കോ വാനിന്റെ 9,571 യൂണിറ്റുകള്‍ വിറ്റു, 2020 ലെ അതേ മാസത്തില്‍ വിറ്റ 11,183 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 ശതമാനം ഇടിവാണ് ഇവിടെയും കാണിക്കുന്നത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

കഴിഞ്ഞ മാസം മറ്റ് OEM-കളിലേക്കുള്ള വില്‍പ്പന, 2020 നവംബറില്‍ വിറ്റ 5,263 യൂണിറ്റുകളെ അപേക്ഷിച്ച് 9 ശതമാനം ഇടിവോടെ 4,774 യൂണിറ്റുകള്‍ മാത്രമാണ്. അടുത്തിടെയാണ് നിര്‍മാതാക്കള്‍ ഏറ്റവും പുതിയ സെലേറിയോയെ അവതരിപ്പിക്കുന്നത്. വരും മാസങ്ങളില്‍ മോഡല്‍ വില്‍പ്പന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

പുതുതലമുറ ബ്രെസ, ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ എസ്‌യുവികളുടെ ശ്രേണി എന്നിവയും അണിയറയില്‍ ഉള്ളതിനാല്‍ അടുത്ത വര്‍ഷം നിരവധി പുതിയ ലോഞ്ചുകളാണ് കമ്പനി അണിയറയില്‍ ഒരുക്കുന്നത്.

ആഭ്യന്തര വിപണിയിലെ കച്ചവടം ഇടിഞ്ഞു; കയറ്റുമതിയില്‍ വലിയ കുതിപ്പുമായി മാരുതി

ഇന്ന് രാജ്യത്ത് ലഭ്യമായി ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷതയുള്ള പെട്രോള്‍ കാര്‍ എന്ന ഖ്യാതിയോടെയാണ് സെലേറിയോ എത്തുന്നത്. അടിമുടി മാറ്റത്തോടെ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 4.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 6.94 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Article Published On: Wednesday, December 1, 2021, 19:02 [IST]
English summary
Maruti suzuki revealed car sales report in november 2021 find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X