ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

2016-ല്‍ ഇന്ത്യയില്‍ എത്തിയതുമുതല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ്-കോംപാക്ട് എസ്‌യുവിയായി മാരുതി സുസുക്കി വിറ്റാര ബ്രെസ ശ്രേണിയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വാഹനത്തിന്റെ വില്‍പ്പന 7 ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി വെളിപ്പെടുത്തിയിരുന്നു.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

വിപണിയില്‍ എത്തി വെറും 6 വര്‍ഷം പിന്നിടുമ്പോഴാണ് മോഡല്‍ ഈ നേട്ടം കൈവരിക്കുന്നത്. എന്നിരുന്നാലും, പുതിയതും കൂടുതല്‍ സമകാലികവും ആധുനികവുമായ മോഡലുകളുടെ വരവ് ശ്രേണിയില്‍ ബ്രെസയുടെ ജനപ്രീതി കുറയ്ക്കുന്നുവെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

ഇത് മനസ്സിലാക്കിയ മാരുതി സുസുക്കു മോഡലിന്റെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എസ്‌യുവിയുടെ പുതിയ രണ്ടാം തലമുറ മോഡല്‍ ഇതിനകം തന്നെ നിരത്തുകളില്‍ സജീവ പരീക്ഷണയോട്ടത്തിലാണ്. പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, അടുത്ത വര്‍ഷം പകുതിയോടെ വിറ്റാര ബ്രെസയുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്താന്‍ ഒരുങ്ങുകയാണ്.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

പുതിയ മോഡല്‍ സംബന്ധിച്ച് ഏതാനും വിവരങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ മാരുതി സുസുക്കി YTA എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന പുതിയ വിറ്റാര ബ്രെസയ്ക്ക് നിരവധി അപ്ഡേറ്റുകള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

പേര് തന്നെയാകും വാഹനത്തിന്റെ ആദ്യ അപ്‌ഡേറ്റ്. മാരുതി സുസുക്കി ഇത്തവണ 'വിറ്റാര' പ്രിഫിക്സ് ഒഴിവാക്കും, എസ്‌യുവിയെ ബ്രെസ എന്ന് മാത്രമേ ഇനി വിളിക്കൂ. സ്പൈ ഷോട്ടുകളില്‍ കാണുന്ന എസ്‌യുവിയുടെ പിന്‍ പ്രൊഫൈലില്‍ നിന്ന് ഇത് വ്യക്തമാണ്, അതില്‍ ക്രോം നെയിംപ്ലേറ്റില്‍ 'ബ്രെസ' ബ്രാന്‍ഡിംഗ് മാത്രമേ ഉള്ളൂ.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

മറ്റൊരു പ്രധാന മാറ്റം അതിന്റെ സ്‌റ്റൈലിംഗാണ്, പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് തികച്ചും പുതിയ ഡിസൈന്‍ ഭാഷയുണ്ട്, എന്നിരുന്നാലും ഇത് ഒരു പരമ്പരാഗത ചതുര ബോഡി പ്രൊഫൈലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ്‌യുവിയുടെ മുന്നിലും പിന്നിലും ഉള്ള പ്രൊഫൈലുകള്‍ പൂര്‍ണ്ണമായും മാറുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

ബ്രെസയ്ക്ക് സ്ലീക്കര്‍-ലുക്ക് ഗ്രില്ലും ബൈ-ബീം എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, സ്പോര്‍ട്ടിയറായി കാണപ്പെടുന്ന ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ടെയ്ലിനായി നേര്‍ത്തതും നീളമേറിയതുമായ സ്ട്രിപ്പുകള്‍ എന്നിവയുള്ള ഒരു പുതിയ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. ബൂട്ട് ലിഡിന്റെ താഴത്തെ ഭാഗത്ത് നമ്പര്‍ പ്ലേറ്റിനായി ലൈറ്റുകളും പുതുക്കിയ ഹൗസിംഗും കാണാം.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

പുതിയ മാരുതി സുസുക്കി ബ്രെസയുടെ ക്യാബിനും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നിലവിലെ മോഡലിന്റെ ഇന്റീരിയര്‍ ലേഔട്ടില്‍ നിന്ന് തികച്ചും വ്യത്യസ്തമാകുമിതെന്ന് വേണം പറയാന്‍. പുതിയ ഡാഷ്ബോര്‍ഡിന് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ട്, അത് ഒരു ഫ്രീ-സ്റ്റാന്‍ഡിംഗ് യൂണിറ്റാണ്.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

കൂടാതെ വിദേശത്ത് അരങ്ങേറ്റം കുറിച്ച പുതുതലമുറ എസ്-ക്രോസില്‍ കാണുന്ന ഒരു പുതിയ സോഫ്റ്റ്‌വെയറില്‍ ഇത് പ്രവര്‍ത്തിക്കും. മാരുതി സുസുക്കിക്ക് വേണ്ടിയുള്ള ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, പുതിയ മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ TFT MID, പാഡില്‍ ഷിഫ്റ്ററുകള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാകും വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

അകത്തും പുറത്തും മൊത്തത്തിലുള്ള സ്‌റ്റൈലിംഗില്‍ ഒരു വലിയ നവീകരണം ഉണ്ടായിട്ടുണ്ടെങ്കിലും, പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് അതിന്റെ ബോണറ്റിന് കീഴില്‍ അതേ എഞ്ചിന്‍ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1.5-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകതുന്നത്.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

ഇത് 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കുന്നു. പുതിയ മോഡലും പരമാവധി പവറും ടോര്‍ക്ക് ഔട്ട്പുട്ടും ഇതേപടി നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പത്തെപ്പോലെ, എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും, കൂടാതെ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമൊത്ത് മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണവും ലഭിക്കും.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

പുതിയതും കൂടുതല്‍ ഉയര്‍ന്നതുമായ അപ്പീലിനൊപ്പം, പുതിയ മാരുതി സുസുക്കി ബ്രെസ അതിന്റെ വിലയിലും സെഗ്മെന്റ് പൊസിഷനിംഗിലും ഒരു കുതിച്ചുചാട്ടം നടത്തിയേക്കും. നിലവില്‍ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 9 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

ഉയര്‍ന്ന വേരിയന്റിനായി 13 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി ഉയരുന്നു. വിപണിയില്‍ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങി സബ്-കോംപാക്ട് എസ്‌യുവികളുമായി ഇത് മത്സരിക്കും.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

വിലവെച്ച് നോക്കുമ്പോള്‍ വിറ്റാര ബ്രെസ ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്‌യുവിയല്ല, എന്നാല്‍ നിങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന പണത്തിന് ഏറ്റവും മൂല്യമുള്ള വാഹനമാണിത്. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ എതിരാളികള്‍ കൂടുതല്‍ താങ്ങാനാവുന്ന ഓപ്ഷനുകളാണ്.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

എന്നിരുന്നാലും ആളുകള്‍ ഇപ്പോഴും വിറ്റാര ബ്രെസ തന്നെയാണ് തെരഞ്ഞെടുക്കുന്നത്, കാരണം ഇത് സെഗ്മെന്റിലെ ഏറ്റവും ജനപ്രീയ മോഡലുകളില്‍ ഒന്നായി മാറി കഴിഞ്ഞു. അതോടൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ ശൃംഖലയാണ് മാരുതി സുസുക്കിക്കുള്ളത്.

ശ്രേണിയില്‍ കൂടുതല്‍ ശക്തനാകാന്‍ പുതുതലമുറ Brezza എത്തുന്നു; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി Maruti Suzuki

അതിനാല്‍, ഉടമയ്ക്ക് തന്റെ വാഹനം സര്‍വീസ് ചെയ്യുന്നത് വളരെ എളുപ്പമാണ്, കാരണം അയാള്‍ക്ക് അടുത്തുള്ള ഒരു സര്‍വീസ് ശൃംഖല കണ്ടെത്താന്‍ വലിയ പ്രയാസമുള്ള കാര്യമല്ല. മാത്രമല്ല, മാരുതി സുസുക്കിയുടെ സ്പെയര്‍ പാര്‍ട്സുകള്‍ എതിരാളികളുടെ സ്‌പെയര്‍ പാര്‍ട്സുകളേക്കാള്‍ താങ്ങാനാവുന്ന വിലയാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളതും. ഇതൊക്കെയാണ് വാഹനത്തെ ഈ ശ്രേണിയില്‍ ജനപ്രീയമാക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki revealed more details about new gen brezza
Story first published: Wednesday, December 15, 2021, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X