വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി ജനപ്രീയ നിര്‍മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്നുള്ള എസ്-പ്രസോ. അധികം വൈകാതെ തന്നെ മോഡല്‍ ബ്രാന്‍ഡ് നിരയിലെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

വിപണിയില്‍ എത്തിയ നാള്‍ മുതല്‍ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിര്‍മാതാവിന് ഗുണം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണില്‍ മാരുതി സുസുക്കിക്ക് എസ്-പ്രസോയുടെ 4,926 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 3,160 യൂണിറ്റ് വില്‍പ്പനയാണ് മോഡലിന് ലഭിച്ചത്. തല്‍ഫലമായി, എസ്-പ്രസോയുടെ വില്‍പ്പനയില്‍ 56 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൈക്രോ എസ്‌യുവിയുടെ 1,540 യൂണിറ്റുകള്‍ മാത്രമേ ഈ വര്‍ഷം മെയ് മാസത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞുള്ളു, എന്നതിനാല്‍ ഇത് മാസം തോറും 220 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

മാരുതി സുസുക്കി എസ്-പ്രസോയുടെ പ്രാരംഭ പതിപ്പിന് 3.78 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.26 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എസ്-പ്രസോയെ സംബന്ധിച്ചിടത്തോളം, മാരുതി സുസുക്കി അതിന്റെ HEARTECT പ്ലാറ്റ്ഫോം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു മോഡലാണ്.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

ഇതിന്റെ നീളം 3,566 മില്ലീമീറ്റര്‍ മാത്രമാണ്, ഇതിന് 1,520 മില്ലീമീറ്റര്‍ വീതിയും 1,564 മില്ലീമീറ്റര്‍ ഉയരവുമുണ്ട്. ക്യാബിനകത്ത് മാന്യമായ ഇടം വാഹനം വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കിയുടെ സമര്‍ത്ഥമായ പാക്കേജിംഗ് എന്നാണ് വിപണി വാഹനത്തെ വിശേഷിപ്പിക്കുന്നത്.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

എസ്-പ്രസോയുടെ വീല്‍ബേസ് 2,380 മില്ലിമീറ്ററാണ്, അതേസമയം 180 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ലഭിക്കുന്നു. 1.0 ലിറ്റര്‍ K10B യൂണിറ്റാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

ഇത് 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വാങ്ങുന്നവര്‍ക്ക് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനും 5 സ്പീഡ് AMT ഓപ്ഷനും തെരഞ്ഞെടുക്കാനാകും.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 21.4 കിലോമീറ്റര്‍ മൈലേജും AMT യൂണിറ്റിനൊപ്പം 21.7 കിലോമീറ്റര്‍ മൈലേജും ARAI വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഒരു സിഎന്‍ജി വേരിയന്റും വാഹനത്തിന് ലഭ്യമാണ്. ഇതിന് 31.2 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്.

വില്‍പ്പനയില്‍ വലിയ മുന്നേറ്റം നടത്തി എസ്-പ്രസോ; സ്വീകാര്യതയേറുന്നുവെന്ന് മാരുതി

സവിശേഷതകളുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ വാഹനം ഒരിക്കലും പിന്നിലല്ല. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, കീലെസ് എന്‍ട്രി, എബിഎസ് വിത്ത് ഇബിഡി, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സീറ്റ് ബെല്‍റ്റ് അലാറം, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, പ്രീ-ടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍ എന്നിവയെല്ലാം വാഹനത്തിലെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso Getting High Demand In Market, Find Here YoY Sales Growth in June 2021. Read in Malayalam.
Story first published: Monday, July 26, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X