ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

ഇന്ത്യന്‍ വിപണിയില്‍ വളരെക്കാലമായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളില്‍ ഒന്നാണ് മാരുതി സുസുക്കി എര്‍ട്ടിഗ. കൂടാതെ 2019-ല്‍ അവതരിപ്പിച്ച അതിന്റെ ആറ് സീറ്റുകളുള്ള പ്രീമിയം പതിപ്പായ XL6.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

XL6 മോഡലിനെ അവതരിപ്പിച്ചത് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിനെ എംപിവി വിഭാഗത്തില്‍ മികച്ച വിപണി വിഹിതം പിടിച്ചെടുക്കാന്‍ സഹായിച്ചുവെന്ന് വേണം പറയാന്‍. 2021 ഒക്ടോബറില്‍ മാത്രം രണ്ട് കാറുകളുടെ 17,000 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ മാരുതി സുസുക്കിക്ക് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് കഴിഞ്ഞ മാസം XL6, എര്‍ട്ടിഗ എന്നിവയുടെ 17,525 യൂണിറ്റുകള്‍ വിറ്റു. അതില്‍ 12,923 യൂണിറ്റുകള്‍ എര്‍ട്ടിഗ സംഭവ ചെയ്തപ്പോള്‍, XL6 4,602 യൂണിറ്റും നിരത്തിലെത്തിച്ചു. രണ്ട് എംപിവികളും സെഗ്മെന്റില്‍ ആധിപത്യം നിലനിര്‍ത്തുക മാത്രമല്ല, രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ നിര്‍മ്മാതാവെന്ന സ്ഥാനം നിലനിര്‍ത്താന്‍ മാരുതി സുസുക്കിയെ സഹായിക്കുകയും ചെയ്തു.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കും XL6 നും കരുത്ത് പകരുന്നത് 105 bhp പരമാവധി കരുത്തും 138 Nm torque ഉം സൃഷ്ടിക്കുന്ന അതേ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

ട്രാന്‍സ്മിഷന്‍ ചുമതലകള്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓപ്ഷണല്‍ 4-സ്പീഡ് ഓട്ടോമാറ്റിക്കും കൈകാര്യം ചെയ്യുന്നു. എതിരാളികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിനായി, നിരവധി സവിശേഷതകളോടെയാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

മുന്നില്‍ നിന്ന് ആരംഭിച്ചാല്‍, ക്രോം ഇന്‍സേര്‍ട്ടോടുകൂടിയ വലിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ചരിഞ്ഞ റൂഫ്, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. L ആകൃതിയിലുള്ള ടെയില്‍ ലാമ്പാണ് എര്‍ട്ടിഗയുടെ പിന്നിലെ പ്രധാന സവിശേഷത.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

ഫീച്ചര്‍ ലിസ്റ്റ് പരിശോധിച്ചാല്‍, രണ്ട് കാറുകള്‍ക്കും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ സീറ്റിനുള്ള മാനുവല്‍ ഉയരം ക്രമീകരിക്കല്‍, ക്രൂയിസ് കണ്‍ട്രോള്‍, പിന്‍ എയര്‍-കോണ്‍ വെന്റുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി എന്നിവയ്ക്കൊപ്പം മാരുതിയുടെ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭിക്കുന്നു.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

പുറത്തെ കാഴ്ച മാറ്റങ്ങള്‍ക്ക് പുറമേ, ഏറ്റവും വലിയ വ്യത്യാസം ക്യാബിനിലാണ്. XL6-ന് എര്‍ട്ടിഗയുടെ ബെഞ്ച്-ടൈപ്പ് മധ്യനിര നഷ്ടപ്പെടുകയും പകരം രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, എര്‍ട്ടിഗയുടെ ഡ്യുവല്‍-ടോണ്‍ തീമിനെ അപേക്ഷിച്ച്, XL6-ന് ഒരു ബ്ലാക്ക് ക്യാബിന്‍ ലേഔട്ടും ലഭിക്കുന്നു.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

സുരക്ഷയുടെ കാര്യത്തിലും മോഡലുകള്‍ ഒട്ടും പിന്നിലല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷ സംവിധാനങ്ങളും വാഹനത്തിന്റെ സവിശേഷതയാണ്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

നിലവില്‍, മാരുതി സുസുക്കി എര്‍ട്ടിഗ 7.96 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതിന്റെ ടോപ്പ് എന്‍ഡ് ഓട്ടോ ട്രിമ്മിന് 10.69 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വിലയായി നല്‍കണം.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

മറുവശത്ത്, XL6 ന്റെ ഇപ്പോഴത്തെ വില 9.98 ലക്ഷം മുതല്‍ 11.86 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മഹീന്ദ്ര മറാസോയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും എതിരെയാണ് ഈ രണ്ട് മാരുതി സുസുക്കി എംപിവികള്‍ വിപണിയില്‍ മത്സരിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, സെലേറിയോയുടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കമ്പനി. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

അടുത്ത തലമുറ മാരുതി സുസുക്കി സെലേറിയോ ഹാച്ച്ബാക്ക് കമ്പനിയുടെ Heartect പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറെന്ന ഖ്യാതിയോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

പുതുതലമുറ മാരുതി സുസുക്കി സെലേറിയോ പുതിയ 1.0 ലിറ്റര്‍ K10C പെട്രോള്‍ എഞ്ചിനില്‍ നിന്നാകും കരുത്ത് സൃഷ്ടിക്കുക. നിലവിലുള്ള 1.0 ലിറ്റര്‍ K10B എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വ്യത്യസ്തമാണ്.

ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷ തെറ്റിച്ചില്ല; Ertiga, XL6 മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് Maruti

ഈ എഞ്ചിന്‍ 67 bhp പവറും 90 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓഫര്‍ ചെയ്യില്ല. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ യൂണിറ്റും എഎംടി ഓപ്ഷനുമായി ജോടിയാക്കുകയും ചെയ്യും. പുതിയ സെലേരിയോ സിഎന്‍ജി ഓപ്ഷന്‍ പിന്നീട് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki shared ertiga xl6 sales chart in october 2021 sold over 17 000 units
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X