പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

മാരുതി സുസുക്കി അടുത്തിടെയാണ് പുതിയ സെലേറിയോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അതിന് ശേഷം ഇപ്പോൾ, നിർമ്മാതാക്കൾ യൂട്യൂബിൽ സെലെരിയോയ്‌ക്കായി ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്. 4.99 ലക്ഷം രൂപ മുതലാണ് സെലേറിയോയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്, അത് 6.94 ലക്ഷം രൂപ വരെ ഉയരുന്നു.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് മാരുതി പുതുതലമുറ സെലേറിയോ അവതരിപ്പിക്കുന്നത്.

Celerio Price
LXI MT ₹4,99,000
VXI MT ₹5,63,000
VXI AMT ₹6,13,000
ZXI MT ₹5,94,000
ZXI AMT ₹6,44,000
ZXI+ MT ₹6,44,000
ZXI+ AMT ₹6,94,000

നിലവിൽ, ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേ വാഹനത്തിന് ലഭിക്കുന്നുള്ളൂ. 68 bhp പരമാവധി കരുത്തും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ K10C മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ് പുത്തൻ സെലേറിയോയുടെ ഹൃദയം.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti
Engine Size 1.0-litre
Engine Type Naturally aspirated, inline-3, petrol
Power 67 PS
Torque 89 Nm
Transmission 5-speed MT / 5-speed AMT

ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT യൂണിറ്റുമായി ഇണചേരുന്നു. അടിസ്ഥാന വേരിയന്റായതിനാൽ LXi ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും AMT ഗിയർബോക്സ് കമ്പനി വാഗ്ദാനം ചെയ്യുന്നു. AMT ഗിയർബോക്‌സിന് ഒപ്പം ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

AMT ഗിയർബോക്സുമായി ഇണചേരുമ്പോൾ VXi വേരിയന്റിന് ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. എന്നിരുന്നാലും, മാനുവൽ ഗിയർബോക്സുള്ള ZXi+ വേരിയന്റിന് ലിറ്ററിന് 24.97 കിലോമീറ്ററാണ് സെലെരിയോയുടെ ഏറ്റവും കുറഞ്ഞ ഇന്ധനക്ഷമത.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

JATO ഡൈനാമിക്സ് ലിമിറ്റഡാണ് ഈ ഇന്ധനക്ഷമത പരിശോധനകൾ നടത്തിയത്. വരും മാസങ്ങളിൽ മാരുതി സുസുക്കി ഹാച്ചിൽ ഒരു സിഎൻജി ഡ്രൈവ്ട്രെയിനും ചേർക്കും.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

നിലവിലെ എഞ്ചിൻ ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയിലാണ് വരുന്നത്. അതിനാൽ, മാരുതി സുസുക്കി ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഇൻജക്ടറുകൾ സ്ഥാപിച്ചിരിക്കുന്നു. ഇത് സിലണ്ടറുകൾക്ക് ഇന്ധനം നൽകുന്നതിൽ കൂടുതൽ കൃത്യമായ നിയന്ത്രണം നൽകുകയും എഞ്ചിൻ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

എഞ്ചിനിൽ ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്, അതിനാൽ കാർ നിർത്തുമ്പോൾ എഞ്ചിൻ സ്വയമേവ ഷട്ട് ഡൗൺ ആകുകയും ഡ്രൈവർ ക്ലച്ച് പെഡലിൽ അമർത്തുമ്പോൾ എഞ്ചിൻ ഓട്ടോമറ്റിക്കായി ആരംഭിക്കുകയും ചെയ്യുന്നു. ഇത് ഇന്ധനം ലാഭിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

അളവുകൾ

2021 സെലേറിയോ ഇപ്പോൾ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 3,695 mm നീളവും 1,655 mm വീതിയും 1,555 mm ഉയരവുമുണ്ട്. ഹാച്ച്ബാക്കിന്റെ വീൽബേസ് 2,435 mm ഉം ഗ്രൗണ്ട് ക്ലിയറൻസ് 170 mm ആണ്. മുൻ മോഡലിനെ അപേക്ഷിച്ച് 313 ലിറ്ററിന്റെ ബൂട്ട് സ്പേസ് ആണ് പുതിയ തലമുറ സെലേറിയോയ്ക്കുള്ളത്.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും

മാരുതി സുസുക്കി പുതുതലമുറ ഹാച്ചിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. പുറംഭാഗം ഇപ്പോൾ ഒരു ആധുനിക ഹാച്ച്ബാക്ക് പോലെയാണ്.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

ബോഡി പാനലുകൾ എല്ലാം പുതിയതാണ് ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്പീഡി ബ്ലൂ, കഫീൻ ബ്രൗൺ, ആർട്ടിക് വൈറ്റ്, സോളിഡ് ഫയർ റെഡ്, ഗ്ലിസ്റ്റണിംഗ് ഗ്രേ, സിൽക്കി സിൽവർ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് സെലേറിയോ വാഗ്ദാനം ചെയ്യുന്നത്.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

തുടർന്ന് പുനർരൂപകൽപ്പന ചെയ്ത ഇന്റീരിയറിലേക്ക് വരുമ്പോൾ, ഒരു പുതിയ ഡാഷ്‌ബോർഡാണ് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗൺആറിൽ നിന്ന് കടമെടുത്തതാണ്.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

അതിനാൽ, ടാക്കോമീറ്റർ, ഫ്യുവൽ ഗേജ്, മറ്റ് വിവരങ്ങൾ എന്നിവ കാണിക്കുന്ന ഒരു ചെറിയ വൃത്താകൃതിയിലുള്ള ഡിസ്പ്ലേയുള്ള ഒരു അനലോഗ് സ്പീഡോമീറ്ററാണ് ഹാച്ചിൽ വരുന്നത്.

പുത്തൻ Celerio -യുടെ സവിശേഷതകൾ വെളിപ്പെടുത്തി TVC പങ്കുവെച്ച് Maruti

സവിശേഷതകൾ

പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, റിമോട്ട് കീലെസ് എൻട്രി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓൾ ഡോർ പവർ വിൻഡോസ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, വാഷറുള്ള റിയർ വൈപ്പർ എന്നിവയുമായാണ് സെലെരിയോ ഇപ്പോൾ വരുന്നത്.

സുരക്ഷയ്ക്കായി, നിങ്ങൾക്ക് ഡ്യുവൽ എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ ലഭിക്കും.

Most Read Articles

Malayalam
English summary
Maruti suzuki shares 1st tvc of new gen celerio highlighting its features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X