പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

കാലങ്ങളായി ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് Maruti Suzuki. തങ്ങളുടെ മോഡൽ നിരയിലുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള അരീന, നെക്സ ഡീലർഷിപ്പുകൾ വഴിയാണ് നിർമ്മാതാക്കൾ വിൽക്കുന്നത്.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

Ignis, Baleno, Ciaz, XL6, S-Cross തുടങ്ങിയ പ്രീമിയം മോഡലുകൾ നെക്സ ഔട്ട്ലെറ്റുകൾ വഴി Maruti വിൽക്കുമ്പോൾ മറ്റെല്ലാ മോഡലുകളും അരീന ഡീലർഷിപ്പുകൾ വഴി കമ്പനി വിൽക്കുന്നു. യഥാർത്ഥത്തിൽ അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന Ertiga -യെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രീമിയം എംപിവി മോഡലാണ് XL6. Maruti Suzuki ഇപ്പോൾ XL6- നായി ഒരു പുതിയ TVC പങ്കുവെച്ചിരിക്കുകയാണ്.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

നെക്സ എക്സ്പീരിയൻസ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. XL6 യാത്രക്കാർക്ക് നൽകുന്ന കംഫർട്ടിന്റെ അളവിൽ വീഡിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ Maruti XL6 അരീന വഴി വിൽക്കുന്ന Ertiga -യെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിലെ തലമുറ Ertiga -യുടെ ലോഞ്ചിന് ശേഷം 2019 -ൽ Maruti XL6 MPV പുറത്തിറക്കി.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

രൂപകൽപ്പനയുടെ കാര്യത്തിൽ, XL6 എംപിവി Ertiga -യേക്കാൾ വളരെ പ്രീമിയമായി കാണപ്പെടുന്നു, കൂടാതെ Maruti ഈ കാറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ സാധാരണ Ertiga -യിൽ നിന്ന് വേർതിരിച്ചറിയാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

മുൻഭാഗം മികച്ച രീതിയിൽ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു. വാഹനത്തിന് ഇപ്പോൾ ഒരു പ്രീമിയം ലുക്കിംഗ് ഫ്രണ്ട് ഗ്രില്ല് ലഭിക്കുന്നു, മധ്യഭാഗത്തുകൂടി ക്രോം സ്ട്രിപ്പുകൾ ഗ്രില്ലിനെ രണ്ടായി വിഭജിക്കുന്നു. ഹെഡ്‌ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്‌തു, ഇപ്പോൾ ഇതൊരു എൽഇഡി യൂണിറ്റാണ്.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനുള്ളിൽ എൽഇഡി ഡിആർഎല്ലുകളും സംയോജിപ്പിച്ചിരിക്കുന്നു. താഴേക്ക് വരുമ്പോൾ, ബമ്പർ കൂടുതൽ മസ്കുലാറാണ്. കൂടാതെ കട്ടിയുള്ള ബ്ലാക്ക് ക്ലാഡിംഗ് കാറിന് ചുറ്റും ലേവർ പോർഷൻ മുഴുവൻ കവർ ചെയ്യുന്നു. എൽഇഡി ഫോഗ് ലാമ്പുകൾക്ക് ചുറ്റും ഒരു ബ്ലാക്ക് സറൗണ്ടും ലഭിക്കുന്നു.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

കാറിന്റെ സൈഡ് പ്രൊഫൈൽ ഗ്ലോസ് ബ്ലാക്ക് അലോയി വീലുകൾ, ORVM സംയോജിത എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, റൂഫ് റെയിലുകൾ, ക്രോം ഡോർ ഹാൻഡിലുകൾ എന്നിവ ഉപയോഗിച്ച് ഒരുക്കിയിരിക്കുന്നു.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

പിൻഭാഗത്ത് ടെയിൽ ലാമ്പുകൾ Ertiga -യുടേതിന് സമാനമാണ്, അതിനൊപ്പം താഴത്തെ ഭാഗത്ത് സിൽവർ ഫോക്സ് സ്കിഡ് പ്ലേറ്റും ലഭിക്കുന്നു. അകത്തേക്ക് നീങ്ങുമ്പോൾ, Maruti XL6 എംപിവി Ertiga -യേക്കാൾ പ്രീമിയം ലുക്കിംഗ് ക്യാബിൻ വാഗ്ദാനം ചെയ്യുന്നു. ക്യാബിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന അതേപടി നിലനിൽക്കുന്നു, പക്ഷേ, കളർ കോമ്പനിനേഷൻ അല്പം വ്യത്യസ്തമാണ്.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

സെന്ററിൽ, Maruti -യുടെ സ്മാർട്ട് പ്ലേ സ്റ്റുഡിയോയോടുകൂടിയ ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. XL6 ഒരു ആറ് സീറ്റർ എംപിവിയാണ്, അതിനാൽ രണ്ടാം നിര യാത്രക്കാർക്ക് ആംസ്ട്രെസ്റ്റിനൊപ്പം ക്യാപ്റ്റൻ സീറ്റുകളാണ് വാഹനത്തിൽ ബ്രാൻഡ് സജ്ജീകിരച്ചിരിക്കുന്നത്.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

എല്ലാ സീറ്റുകളും ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ് ഒരു പ്രീമിയം ലുക്ക് നൽകുന്നു. മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

Maruti Suzuki തങ്ങളുടെ എല്ലാ മോഡലുകളിൽ നിന്നും ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയിരുന്നു. Suzuki ഇൻഹൗസ് വികസിപ്പിച്ച 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് XL6 എംപിവി ഇപ്പോൾ ലഭ്യമാകുന്നത്.

പ്രീമിയം ഫീച്ചറുകളും കൂടുതൽ കംഫർട്ടും; XL6 -ന്റെ പുത്തൻ TVC പങ്കുവെച്ച് മാരുതി

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 105 bhp കരുത്തും 138 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ എഞ്ചിൻ ലഭ്യമാണ്.

Maruti Suzuki XL6 ഒരു പ്രീമിയം എംപിവി ആയതിനാൽ അതിന്റെ എക്സ്-ഷോറൂം വില 9.94 ലക്ഷം രൂപ മുതൽ ആരംഭിച്ച് 11.73 ലക്ഷം രൂപ വരെ ഉയരുന്നു. കൂടാതെ Maruti ഉടൻ തന്നെ ഏറ്റവും പുതിയ തലമുറ Celerio വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്, അതോടൊപ്പം Baleno പ്രീമിയം ഹാച്ച്ബാക്കിനായുള്ള ഒരു ഫെയ്‌സ്‌ലിഫ്റ്റിലും, പുതുതലമുറ വിറ്റാര ബ്രെസയിലും നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു. ജിംനിയുടെ അഞ്ച് സീറ്റർ പതിപ്പും താമസിയാതെ ബ്രാൻഡ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Maruti suzuki shares new tvc of xl6 mpv showcasing its comfort features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X