ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

വാഹന വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവതരണമാണ് ആഭ്യന്തര നിര്‍മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്നുള്ള പുതുതലമുറ സെലേറിയോയുടേത്. സെലേറിയോ അതിന്റെ ഏറ്റവും പുതിയ അവതാറില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

രണ്ടാം തലമുറ സെലേറിയോയെ നവംബര്‍ 10 ന് ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇന്തോ-ജാപ്പനീസ് നിര്‍മാതാവ് മാസങ്ങളോളം പുതിയ മോഡല്‍ നിരത്തുകളില്‍ പരീക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു, അതിന്റെ ഉത്പാദനം അടുത്തിടെ ഗുഡ്ഗാവിലെ മനേസര്‍ പ്ലാന്റില്‍ ആരംഭിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരിക്കുകയാണ്. 11,000 രൂപയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് തുറന്നതായി കമ്പനി അറിയിച്ചു. 2021 മാരുതി സെലേറിയോ അതിന്റെ ബാഹ്യ ഡിസൈന്‍ മുതല്‍ ക്യാബിന്‍ കംഫര്‍ട്ട്, ഫീച്ചര്‍ ലിസ്റ്റ് വരെ നിരവധി സുപ്രധാന അപ്ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ദൗര്‍ലഭ്യത്തിനിടയില്‍ വില്‍പ്പന അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ സ്വിഫ്റ്റിന് ശേഷം ഈ വര്‍ഷം കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് സെലേറിയോ.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

കൊവിഡ്-19 കാലത്ത് ആളുകള്‍ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വന്തം വാഹനം എന്ന രീതിയിലേക്ക് ചുരുങ്ങുമ്പോള്‍, ഏറ്റവും കൂടുതല്‍ പ്രധാന്യം ലഭിച്ച ശ്രേണിയാണ് ചെറിയ വാഹനങ്ങളുടേത്. ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്താനും സെലേറിയോയ്ക്ക് സാധിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

ഏറ്റവും പുതിയ സെലേറിയോയ്ക്കും ഈ പാത മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും. ''പുതിയ പെട്രോള്‍ എഞ്ചിന്‍, ചടുലവും സ്‌റ്റൈലിഷുമായ ഡിസൈന്‍, സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമുള്ള പുതിയ സെലേറിയോ ഒരു ഓള്‍റൗണ്ടര്‍ വാഹനമാണെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

ഓള്‍-ന്യൂ സെലേറിയോ കോംപാക്ട് സെഗ്മെന്റിന് വീണ്ടും ഊര്‍ജം പകരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെലേറിയോ 2014 മുതല്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. നാളിതുവരെ ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബജറ്റ് ഹാച്ച്ബാക്കുകളില്‍ ഒന്നുകൂടിയാണിത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

വരാനിരിക്കുന്ന മോഡല്‍ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഭാരം കുറഞ്ഞ Heartect K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ അവതാറിലെ സെലേറിയോയുടെ മൊത്തത്തിലുള്ള വലിപ്പം നിലവിലെ പതിപ്പിനെക്കാള്‍ വലുതായതായിക്കുമെന്നും പറയുന്നു. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ ക്യാബിന്‍ സ്‌പെയ്‌സ് വലുതായിരിക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

ഒന്നിലധികം കളര്‍ ഓപ്ഷനുകളിലാകും വാഹനം വിപണിയില്‍ എത്തുക. 2022 മാരുതി സുസുക്കി സെലേറിയോയുടെ പുറംഭാഗത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയും പുതിയ ഗ്രില്‍ സെക്ഷനും തിരശ്ചീനമായ ക്രോം സ്ലാറ്റും സുസുക്കി ബാഡ്ജ് മധ്യഭാഗത്തും കാണാന്‍ സാധിക്കും.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

ഹണികോമ്പ് ഇന്‍സെര്‍ട്ടുകള്‍, പുതുക്കിയ ഹെഡ്‌ലാമ്പ്, പുതിയ ബോണറ്റ് ഘടന, വിശാലമായ എയര്‍ ഇന്‍ടേക്കോടുകൂടിയ പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയെല്ലാം മുന്നിലെ പ്രധാന ഡിസൈന്‍ ഘടകങ്ങളാകും.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

വലിയ വിന്‍ഡോകള്‍, പിന്‍ഭാഗത്തേക്ക് ചെറുതായി ചരിഞ്ഞ റൂഫ്ലൈന്‍, പുതിയ ടെയില്‍ ലാമ്പുകള്‍, ബൂട്ട്ലിഡിന്റെ അരികില്‍ സംയോജിപ്പിച്ച സ്പോയിലര്‍, പുതുക്കിയ ബമ്പര്‍, വിംഗ് മിററുകളില്‍ സംയോജിപ്പിച്ചിരിക്കുന്ന ടേണ്‍ സിഗ്‌നലുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ടയറുകള്‍ തുടങ്ങിയവയാണ് മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളാണ്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

അടുത്ത തലമുറ K-സീരീസ് ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ VVT സാങ്കേതികവിദ്യയാണ് വാഹനത്തിന് ലഭിക്കുന്നത്. ഈ സാങ്കേതികവിദ്യയോടെ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന ഖ്യാതിയാണ് സെലേറിയോയ്ക്ക് ഉള്ളതെന്നും കമ്പനി അവകാശപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

ഇത് 26 കിലോമീറ്ററോളം ഇന്ധനക്ഷമത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് സിലിണ്ടര്‍ യൂണിറ്റിന് കരുത്തിലും നേരിയ വര്‍ധനവ് ലഭിക്കുമെന്നാണ് സൂചന. ഇത് സ്റ്റാന്‍ഡേര്‍ഡ് ആയി അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായോ, ഓപ്ഷനായി അഞ്ച് സ്പീഡ് AMT-യുമായോ ജോടിയാക്കുകയും ചെയ്യും.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

വാഹനത്തിന്റെ അകത്തളത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും കമ്പനി നവീകരിക്കും.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍! Celerio-യുടെ ബുക്കിംഗ് ആരംഭിച്ച് Maruti

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള വലിയ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ തുടങ്ങിയവയും ഫീച്ചര്‍ ലിസ്റ്റില്‍ മാരുതി ഉള്‍പ്പെടുത്തിയേക്കും.

Most Read Articles

Malayalam
English summary
Maruti suzuki start accepting neg gen celerio bookings in india here are all the details
Story first published: Tuesday, November 2, 2021, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X