സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കാറുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. വിലവർധന നടപ്പാക്കുമെന്ന് കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചതിനാൽ അടുത്ത മാസം മുതൽ, മാരുതി കാറുകളുടെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

ഈ വർഷം ജനുവരി മുതൽ മാരുതി കാറുകൾക്ക് ലഭിക്കുന്ന മൂന്നാമത്തെ വില വർധനയാണിത്. ആൾട്ടോ മുതൽ വിറ്റാര ബ്രെസ്സ വരെ, മാരുതി നിലവിൽ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ മോഡലുകളിലും വില വർധനവ് ആസൂത്രണം ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

കഴിഞ്ഞ ഒരു വർഷമായി, കമ്പനിയുടെ വാഹനങ്ങളുടെ വില വിവിധ ഇൻപുട്ട് ചെലവുകൾ വർധിച്ചതിനാൽ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ, വില വർധനയിലൂടെ ഉപഭോക്താക്കൾക്ക് അധിക ചിലവിന്റെ ചില ആഘാതം കൈമാറേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

വരാനിരിക്കുന്ന ഉത്സവകാലത്തിന് തൊട്ടുമുമ്പ് സെപ്റ്റംബർ മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, വർധനവ് എത്ര വലുതായിരിക്കും എന്നതിനെക്കുറിച്ച് മാരുതി വ്യക്തത നൽകിയിട്ടില്ല. നേരത്തെ, മാരുതി രണ്ടുതവണ കാറുകളുടെ വില വർധിപ്പിച്ചിരുന്നു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

ജനുവരിയിൽ, ഇൻപുട്ട് വില വർധനവ് ചൂണ്ടിക്കാട്ടി ചില കാറുകളുടെ മോഡലുകളിൽ മാരുതി കാറുകളുടെ വില 34,000 രൂപ വരെ വർധിപ്പിച്ചു. ഏപ്രിലിൽ, രണ്ടാമത്തെ വർധനവ് നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ, കമ്പനിയുടെ കാറുകളുടെ വില ഏകദേശം 1.6 ശതമാനം ഉയർന്നു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

ഇൻപുട്ട് ചെലവ് വർധിക്കുന്നതിനാൽ കാറുകളുടെ വില വർധിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ കാർ നിർമ്മാതാവല്ല മാരുതി സുസുക്കി. കഴിഞ്ഞ വർഷം മാർച്ചിൽ കൊറോണ വൈറസ് മഹാമാരി ബാധിച്ചതിന് ശേഷം ഇന്ത്യൻ വാഹന വ്യവസായം ദുർബലമായ ഡിമാൻഡും ഉയർന്ന വിലയ്ക്കുമെതിരെ പൊരുതുകയാണ്.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

അതിനുശേഷം, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഓട്ടോ കമ്പനികൾ ഡിമാൻഡ് റിട്ടേൺ കണ്ടെങ്കിലും മുന്നിലുള്ള അനിശ്ചിതത്വങ്ങളെക്കുറിച്ച് വിപണി മുന്നറിയിപ്പ് നൽകുന്നു. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കാൻ വിവിധ കാർ നിർമ്മാതാക്കളും ഈ വർഷം കാറുകളുടെ വില വർധിപ്പിച്ചു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

ജൂലൈയിൽ, മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ എല്ലാ മോഡലുകളുടെയും വില ഈ വർഷം മൂന്നാം തവണ വർധിപ്പിച്ചു. അവസാനത്തെ വർധനവിൽ, മഹീന്ദ്ര ഥാറിന്റെ വിലയിൽ ഏറ്റവും ഉയർന്ന പരിഷ്ക്കരണം ലഭിച്ചു, വാഹനത്തിന്റെ ചില വകഭേദങ്ങൾക്ക് ഏകദേശം ഒരു ലക്ഷം രൂപ വരെ വിലകൂടി. ജൂലൈക്ക് മുമ്പ്, മഹീന്ദ്ര ജനുവരിയിലും തുടർന്ന് മെയിലുമായി രണ്ട് തവണ വാഹനങ്ങളുടെ വില പുതുക്കിയിരുന്നു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

ഈ മാസം ആദ്യം ടാറ്റ മോട്ടോർസ് കാറുകളുടെ വില വർധിപ്പിച്ചിരുന്നു. എല്ലാ മോഡലുകളിലും ശരാശരി 0.8 ശതമാനം വർധനവ് നടപ്പാക്കി. മേയിലും ടാറ്റ മോട്ടോർസ് തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചിരുന്നു, അന്ന് ചില മോഡലുകൾക്ക് 36,000 രൂപ വരെ വിലകൂടിയിരുന്നു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

ഇത് കൂടാതെ, ഈ വർഷം ജൂലൈയിൽ മാരുതി തങ്ങളുടെ സി‌എൻ‌ജി ഓഫറുകളുടേയും വില 15,000 രൂപ വർധിപ്പിച്ചിരുന്നു. ഇപ്പോൾ, ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റ് സി‌എൻ‌ജി, ഡിസയർ സി‌എൻ‌ജി, വിറ്റാര ബ്രെസ സി‌എൻ‌ജി എന്നിങ്ങനെ മൂന്ന് പുതിയ സി‌എൻ‌ജി ഓഫറുകൾ അവതരിപ്പിക്കാൻ കാർ നിർമ്മാതാക്കൾ പദ്ധതിയിടുന്നു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

സമീപകാല റിപ്പോർട്ടുകളിൽ, വരാനിരിക്കുന്ന ഈ മോഡലുകളുടെ സ്പെക്ക് ഷീറ്റുകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. സി‌എൻ‌ജി അവതാരത്തിലെ സ്വിഫ്റ്റും ഡിസയറും 1.2 ലിറ്റർ K-സീരീസ് പവർ പ്ലാന്റിനൊപ്പം തുടരുമെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തി.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

എന്നിരുന്നാലും, മോട്ടോർ സിഎൻജി പരിവേഷത്തിൽ യഥാക്രമം 70 bhp കരുത്ത്, 95 Nm torque എന്നിങ്ങനെ കുറഞ്ഞ ഔട്ട്പുട്ടുകൾ പുറപ്പെടുവിക്കും. പെട്രോളിലേക്ക് മാറുമ്പോൾ, എഞ്ചിൻ 83 bhp പരമാവധി കരുത്തും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നത് തുടരും. മാരുതി സുസുക്കി LXi, VXi ഗ്രേഡുകളിൽ മാത്രം സ്വിഫ്റ്റിനും ഡിസയറിനും CNG ഓപ്ഷൻ വാഗ്ദാനം ചെയ്യുമെന്ന് കരുതപ്പെടുന്നു.

സെപ്റ്റംബർ മുതൽ മാരുതി കാറുകൾക്ക് വീണ്ടും ചെലവേറും; 2021 -ൽ മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി നിർമ്മാതാക്കൾ

വിറ്റാര ബ്രെസ്സയെ സംബന്ധിച്ചിടത്തോളം, 1.5 ലിറ്റർ മോട്ടോർ അതിന്റെ സി‌എൻ‌ജി വേഷത്തിൽ യഥാക്രമം 90 bhp കരുത്ത്, 122 Nm torque എന്നിവയുമായി വരും. പെട്രോൾ അവതാരത്തിൽ, ഇത് 105 bhp, 138 Nm എന്നിങ്ങനെ തുടരും. വിറ്റാര ബ്രെസ്സ എസ്-സിഎൻജി VXi ട്രിമ്മിൽ മാത്രം റീട്ടെയിൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Maruti suzuki to increase prices of their cars for the third time
Story first published: Monday, August 30, 2021, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X