പുതുമകൾക്കൊപ്പം ഹൈബ്രിഡ് പവർട്രെയിനുമായി പുത്തൻ എസ്-ക്രോസ് 2022 -ൽ വിപണിയിലെത്താം
പുതുതലമുറ എസ്-ക്രോസിൽ സുസുക്കി പ്രവർത്തിക്കുന്നുണ്ടെന്ന് പരക്കെ റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം ഇത് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

രൂപകൽപ്പനയിൽ സമഗ്രമായ നവീകരണം ലഭിക്കുമെന്നും ചിലതരം ഇലക്ട്രിക് ഘടകങ്ങൾ വാഹനത്തിൽ ലഭ്യമാക്കുമെന്നും പറയപ്പെടുന്നു, ഇത് ബ്രാൻഡിന്റെ മൊത്തത്തിലുള്ള കാർബൺ കാൽപ്പാടുകൾ കുറയ്ക്കാൻ സഹായിക്കും.

മൂന്നാം തലമുറ എസ്-ക്രോസിനു പുറമേ, ജാപ്പനീസ് നിർമ്മാതാക്കൾ അടുത്ത തലമുറ വിറ്റാരയും വികസിപ്പിക്കുന്നതായി പറയപ്പെടുന്നു. പുതുതലമുറ എസ്-ക്രോസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും, ലോക പ്രീമിയറിന് മുമ്പ് വരും മാസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിറ്റാരയ്‌ക്കൊപ്പം യൂറോപ്പിലെ സുസുക്കിയുടെ പ്രധാന മോഡലുകളിൽ ഒന്നാണിത്.

നിലവിൽ, 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് നാല് സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ചാണ് എസ്-ക്രോസ് റീട്ടെയിൽ ചെയ്യുന്നത്. ഇത് 5,500 rpm -ൽ 129 bhp പരമാവധി കരുത്ത് വികസിപ്പിക്കാൻ പര്യാപ്തമാണ്.

പവർട്രെയിൻ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു, കൂടാതെ യൂറോപ്പിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഒരു ഓപ്ഷനായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

മാനുവൽ ഗിയർബോക്സ് ടു-വീൽ ഡ്രൈവ് സിസ്റ്റത്തിലേക്കോ ഓൾഗ്രിപ്പ് 4WD കോൺഫിഗറേഷനിലേക്കോ പവർ കൈമാറുന്നു, എന്നാൽ ഓട്ടോമാറ്റിക് യൂണിറ്റിന് 4WD സിസ്റ്റം മാത്രമേയുള്ളൂ.

വരാനിരിക്കുന്ന സുസുക്കി എസ്-ക്രോസിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം 48V ഹൈബ്രിഡ് സംവിധാനവും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ലഭിക്കാം, അതോടൊപ്പം നിലവിലുള്ള 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് യൂണിറ്റും നിലനിർത്തും.

പുതുതലമുറ മാരുതി സുസുക്കി എസ്-ക്രോസ് 2023 -ൽ ഇന്ത്യയിലേക്ക് എത്തുമെന്ന് കരുതുന്നു, നിലവിൽ ഇത് 1.5 ലിറ്റർ നാല് സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി വരുന്നു.

യൂണിറ്റ് 104.7 bhp പരമാവധി പവറും 138 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു.

വാഹനത്തിന്റെ എക്സ്-ഷോറൂം വില എൻട്രി ലെവൽ സിഗ്മ വേരിയന്റിന് 8.39 ലക്ഷം രൂപ മുതൽ റേഞ്ച്-ടോപ്പിംഗ് ആൽഫ AT ട്രിമിന് 12.39 ലക്ഷം രൂപ വരെയാണ്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ തങ്ങളുടെ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രണ്ടാം തലമുറ സെലെറിയോയെ ഈ വർഷം അവസാന ഘട്ടത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications








