Tata Punch -ന് വെല്ലുവിളിയാകാൻ Maruti; Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാൻ പദ്ധതി

ഈ വർഷം ആദ്യം ഇന്റർവെബിൽ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ഒരു കോംപാക്ട് എസ്‌യുവി വികസിപ്പിക്കുന്നു.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

ആന്തരികമായി YTB എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഇത് ഒരു ചെറിയ ക്രോസ്ഓവർ അല്ലെങ്കിൽ കൂപ്പെയുടെ ആകൃതിയിലാവും വരുന്നത്. ടൊയോട്ടയുമായി സഹകരിച്ച് നിരവധി എസ്‌യുവികൾ അണിനിരത്താൻ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. ഒരു മിഡ്-സൈസ് എസ്‌യുവിയിലും ഈ കൂട്ടുകെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

വാഗൺ ആർ, എസ്-പ്രസ്സോ, എർട്ടിഗ, XL6, ഇഗ്നിസ് എന്നിവയുൾപ്പെടെ മാരുതി സുസുക്കിയിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലുകൾക്ക് അടിവരയിടുന്ന ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ബലേനോ പ്രീമിയം ഹാച്ച്ബാക്കും ഒരുങ്ങുന്നത്.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

ഒരേ ആർക്കിടെക്ച്ചർ ഉപയോഗിക്കുന്നത് ഡെവലപ്പ്മെന്റൽ ചെലവ് കുറയ്ക്കാൻ സഹായിക്കും. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ ഇതിനകം തന്നെ വിറ്റാര ബ്രെസ സബ്-ഫോർ-മീറ്റർ എസ്‌യുവി ആഭ്യന്തര വിപണിയിൽ വിൽക്കുന്നു.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

നാല് വർഷത്തിലേറെയായി ഈ വിഭാഗത്തെ നയിച്ചിട്ടും, വിറ്റാര ബ്രെസയ്ക്ക് വിപണിയിൽ കിയ സോണറ്റ്, മാഗ്നൈറ്റ്, കൈഗർ, ഹ്യുണ്ടായി വെന്യു തുടങ്ങിയ സെഗ്മെന്റിലെ സമീപകാല എൻട്രികളിൽ നിന്ന് സമ്മർദ്ദം വർധിച്ച് വരികയാണ്.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

കൂടാതെ, ബിഎസ്‌ VI മാനദണ്ഡങ്ങൾ മൂലം വിറ്റാര ബ്രെസ ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത് എന്നത് ചെറിയോരു പോരായ്മയുണ്ടാക്കുന്നു. എന്നാൽ മറുവശത്ത് കൊറിയൻ ഇരട്ടകൾ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ ഉപയോഗിച്ച് വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

ബലേനോയുടെ 'സിസ്റ്റർ കാർ' എന്ന് പരാമർശിക്കപ്പെടുന്ന ഇതിന് ഹാച്ച്ബാക്കുമായി നിരവധി പൊതുവായ സവിശേഷതകളുണ്ടാകാം, കൂടാതെ ഇത് വിറ്റാര ബ്രെസയ്ക്ക് താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

നിലവിൽ, ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ എസ്-പ്രസ്സോയെ തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവിയായി വിൽക്കുന്നു, അതിനാൽ YTB -ക്ക് ഗ്ലോബൽ C പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള വിറ്റാര ബ്രെസയ്ക്ക് താഴെയിരിക്കും, കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ നിസാൻ മാഗ്നൈറ്റ്, ടാറ്റ പഞ്ച് എന്നിവയ്ക്ക് സമാനമായ മാർക്കറ്റ് പൊസിഷനിംഗ് ലക്ഷ്യമിടാം.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

എസ്-പ്രസ്സോയുടെ വില 3.78 ലക്ഷം രൂപ മുതൽ 5.20 ലക്ഷം രൂപ വരെയും, വിറ്റാര ബ്രെസയുടെ വില 7.61 ലക്ഷം രൂപ 11.2 ലക്ഷം വരെയുമാണ് എക്ക്സ്-ഷോറൂം വില. ഈ സാഹചര്യത്തിൽ ബലെനോ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി/ക്രോസ്ഓവറിന് 5.25 ലക്ഷം രൂപ 8.0 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

ടാറ്റ പഞ്ച് പോലെയുള്ള മോഡലുകളുടെ ഉപഭോക്ത ശ്രേണി ലക്ഷ്യമിടുന്ന മോഡൽ ഈ മാസം അവസാനം അവതരിപ്പിക്കാൻ നിർമ്മാതാക്കൾ ഒരുങ്ങുകയാണ്.

Tata Punch -ന് വെല്ലുവിളിയായി Baleno അടിസ്ഥിത ചെറു എസ്‌യുവി പുറത്തിറക്കാനൊരുങ്ങി Maruti

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 1.2-ലിറ്റർ നാച്ചുറലി-ആസ്പിറേറ്റഡ് K12C പെട്രോൾ എഞ്ചിനാവും വാഹനത്തിൽ വരുന്നത്. ഇതിന് അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT ഓപ്ഷനുകളും വാഗ്ദാനം ചെയ്യും എന്ന് കരുതുന്നു. ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലാത്തതിനാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടിവരും!

Most Read Articles

Malayalam
English summary
Maruti suzuki to introduce new small suv based on baleno premium hatchback
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X