ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

18,000 കോടി രൂപ മുതല്‍മുടക്കില്‍ ഇന്ത്യയില്‍ പുതിയ ഉല്‍പാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങി നിര്‍മാതാക്കളായ മാരുതി സുസുക്കി. 700 ഏക്കറിനും 1000 ഏക്കറിനുമിടയിലായിരിക്കും ഈ പുതിയ ഫാക്ടറി സ്ഥിതി ചെയ്യുന്നതെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

പ്രതിവര്‍ഷം 7.5 ലക്ഷം മുതല്‍ 10 ലക്ഷം യൂണിറ്റ് വരെ ഉല്‍പാദന ശേഷി ഈ പ്ലാന്റിലുണ്ടായിരിക്കുമെന്നാണ് സൂചന. അടുത്ത കാലത്തായി ഉല്‍പാദനം വര്‍ധിച്ചതുമൂലം നിലവിലുള്ള ഗുരുഗ്രാം പ്ലാന്റില്‍ സ്ഥലപരിമിതി നേരിടുന്നുണ്ടെന്നും മാരുതി സുസുക്കി വെളിപ്പെടുത്തി.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം കാരണം ഗുരുഗ്രാം പ്ലാന്റിനെ ഇപ്പോള്‍ പാര്‍പ്പിട പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, ഇത് ലോജിസ്റ്റിക്‌സിനെ കൂടുതല്‍ ബാധിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ഇതോടെയാണ് പുതിയ പ്ലാന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാക്കിയിരിക്കുന്നതും.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

ഇത്തരത്തിലുള്ള ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍, അടുത്തിടെ നിര്‍ദ്ദേശിച്ച അത്യാധുനിക ഉല്‍പാദന കേന്ദ്രം മാരുതി സുസുക്കിയുടെ ഗുരുഗ്രാമില്‍ നിലവിലുള്ള 300 ഏക്കര്‍ ഉല്‍പാദന കേന്ദ്രത്തെ മാറ്റിസ്ഥാപിക്കുമെന്ന് പറയപ്പെടുന്നു. മാരുതി സുസുക്കി പുതിയ ഫാക്ടറി എത്രയും വേഗം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, പക്ഷേ നിലവിലെ സാഹചര്യങ്ങളാണ് പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നത്.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ കമ്പനിയായതിനാല്‍ മാരുതി സുസുക്കിക്ക് അത്തരമൊരു സ്‌കെയില്‍ നിര്‍മ്മാണ പ്ലാന്റ് ആവശ്യമാണ്. സെയില്‍സ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇത് അതിന്റെ മത്സരത്തെക്കാള്‍ വലിയ വ്യത്യാസത്തില്‍ മുന്നിലാണ്.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

ബജറ്റ് കേന്ദ്രീകരിച്ചുള്ള ഉപഭോക്തൃ അടിത്തറയും നിലവിലുള്ള മഹാമാരി ഉണ്ടായിരുന്നിട്ടും, ജാപ്പനീസ് കാര്‍ നിര്‍മാതാവ് ഇപ്പോഴും രാജ്യത്തെ കാര്‍ നിര്‍മാണ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തി മുന്നോട്ട് പോകുന്നു. കാറുകളുടെ ആവശ്യം ഭാവിയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാലാണ് മാരുതി സുസുക്കി ഒരു പുതിയ ഫാക്ടറി ലക്ഷ്യമിടുന്നത്.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

നിരവധി മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വിപണിയിലേക്ക് എത്താനൊരുങ്ങുന്നത്. അതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വലിയ പദ്ധതികളും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

ഡീസല്‍ മോഡലുകളെ വൈകാതെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. പോയ വര്‍ഷം ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രബല്യത്തില്‍ വന്നതിന്റെ ഭാഗമായി ഡീസല്‍ വാഹന വില്‍പ്പന നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ആവശ്യക്കാര്‍ കൂടുന്നു; 18,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ ഫക്ടറി നിര്‍മിക്കാനൊരുങ്ങി മാരുതി

എന്നാല്‍ ഭാവിയില്‍ ആവശ്യക്കാര്‍ ഏറിയാല്‍ അവയെ തിരികെ കൊണ്ടുവരാനും കമ്പനി മടിക്കില്ലെന്ന് അന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഡീസല്‍ വാഹനത്തിന് ഇപ്പോഴും വിപണിയില്‍ ആവശ്യക്കാര്‍ ഏറെ ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഇവയെ വീണ്ടും വിപണിയില്‍ എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്.

Source: Times Of India

Most Read Articles

Malayalam
English summary
Maruti Suzuki To Invest Rs 18,000 Crore In New Manufacturing Plant, Find Here All New Details. Read in Malayalam.
Story first published: Wednesday, July 14, 2021, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X