ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ ഉൽ‌പ്പന്നങ്ങൾ‌ അവതരിപ്പിച്ചുകൊണ്ട് സി‌എൻ‌ജി ലൈനപ്പ് വിപുലീകരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. ഫാക്ടറി ഫിറ്റഡ് സി‌എൻ‌ജി കിറ്റുകൾ ഒന്നിലധികം മോഡലുകളിൽ കമ്പനി അവതരിപ്പിക്കും.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

വാഗൺആർ, സെലെറിയോ, എസ്-പ്രസ്സോ, എർട്ടിഗ, ആൾട്ടോ 800, ഇക്കോ എന്നിവയുൾപ്പെടെ ആറ് പാസഞ്ചർ വാഹനങ്ങളിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുകൾ മാരുതി സുസുക്കി നിലവിൽ വാഗ്ദാനം ചെയ്യുന്നു.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

വരാനിരിക്കുന്ന മാരുതി സി‌എൻ‌ജി കാറുകളുടെ പട്ടികയിൽ അടുത്തത് ഡിസയർ സബ് -ഫോർ മീറ്റർ സെഡാനാണ്. വാസ്തവത്തിൽ, മാരുതി ഡിസയർ സി‌എൻ‌ജിയുടെ പരിശോധന ഇതിനകം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

ഡീസൽ പവർട്രാൻസിന്റെ നഷ്ടം പരിഹരിക്കുന്നതിന് ഇതര ഇന്ധന ഓപ്ഷനുകൾ മാരുതി സുസുക്കി കാര്യമായി നോക്കുന്നുണ്ട്. കർശനമായ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ 2020 ഏപ്രിലിൽ നിലവിൽ വന്നപ്പോൾ ഡീസൽ എഞ്ചിൻ ഉത്പാദനം പൂർണ്ണമായും നിർത്തും എന്ന് MSIL പ്രഖ്യാപിച്ചിരുന്നു.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

സി‌എൻ‌ജി പവർ‌ട്രെയിനുകൾ‌ക്ക് ഡീസലിന്റെയോ പെർ‌ട്ടോളിൻറെയോ പവറും പഞ്ചും ലഭിക്കുകയില്ല. എന്നിരുന്നാലും, ഇത് ഗണ്യമായി ഉയർന്ന ഇന്ധനക്ഷമത നൽകുന്നു. സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ പ്രവർത്തന ചെലവ് പെട്രോൾ, ഡീസൽ പവർ കാറുകളേക്കാൾ വളരെ കുറവാണ്.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

അതിനാൽ സാധാരണ പെട്രോൾ, ഡീസൽ കാറുകളേക്കാൾ സി‌എൻ‌ജി കാറുകളാണ് ഇപ്പോൾ ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്നത്. കൊവിഡ് -19 മഹാമാരി ഉണ്ടായിരുന്നിട്ടും, 2020 -ൽ MSIL 1.58 ലക്ഷം സിഎൻജി കാറുകൾ ഇന്ത്യയിൽ വിറ്റു.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

റിപ്പോർട്ടുകൾ പ്രകാരം ഈ സാമ്പത്തിക വർഷം രണ്ടര ലക്ഷത്തോളം സിഎൻജി കാറുകൾ ഉത്പാദിപ്പിക്കാൻ MSIL ഒരുങ്ങുന്നു. അടുത്ത കുറച്ച് മാസങ്ങളിൽ ഡിസയർ സിഎൻജി സമാരംഭിക്കും. മാരുതി സുസുക്കി സ്വിഫ്റ്റിനും സമീപഭാവിയിൽ ഒരു സി‌എൻ‌ജി വേരിയന്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

മാരുതി സുസുക്കിയുടെ സി‌എൻ‌ജി കാറുകളിൽ ഡ്യുവൽ ഇന്റർ‌ഡിപെൻഡന്റ് ECU -കളും ഇന്ധനങ്ങൾക്കിടയിൽ തൽക്ഷണ സ്വിച്ചുചെയ്യലിനായി ഓട്ടോ മോഡിനൊപ്പം ഒരു ചേഞ്ച്-ഓവർ സ്വിച്ചും സജ്ജീകരിച്ചിരിക്കുന്നു.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

ഹ്യുണ്ടായി ഓറ സി‌എൻ‌ജിക്കെതിരെ മാരുതി ഡിസയർ സി‌എൻ‌ജി സ്ഥാനം പിടിക്കും. ടിഗോർ സബ് കോംപാക്ട് സെഡാന്റെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ടാറ്റ മോട്ടോർസും ഒരുങ്ങുന്നു.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

2020 -ൽ MSIL പുതിയ 1.2 ലിറ്റർ ഡ്യുവൽജെറ്റ് K 12C പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു, ഇത് 90 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. കൂൾഡ് EGR സിസ്റ്റം, ഉയർന്ന കംപ്രഷൻ അനുപാതം, പിസ്റ്റൺ കൂളിംഗ് ജെറ്റ് എന്നിവ ഉപയോഗിച്ച് എഞ്ചിൻ കാലിബ്രേറ്റ് ചെയ്യുന്നു.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

കോംപാക്ട് സെഡാൻ അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവ ഉപയോഗിക്കുന്നത് തുടരുന്നു. കാറിന്റെ മാനുവൽ പതിപ്പ് ലിറ്ററിന് 23.26 കിലോമീറ്റർ എന്ന സെഗ്‌മെന്റിന്റെ മുൻനിര മൈലേജ് നൽകുന്നു.

ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഡിസയർ സിഎൻജി പതിപ്പ് ഉടൻ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി

AGS മോഡൽ ലിറ്ററിന് 24.12 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹിൽ ഹോൾഡ് അസിസ്റ്റ്, ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) തുടങ്ങിയ സവിശേഷതകൾ AMT വേരിയന്റുകൾക്കായി നീക്കിവച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki To Launch CNG Variant Of Dzire Sedan Soon In India. Read in Malayalam.
Story first published: Thursday, July 8, 2021, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X