കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

ഏറെ നാളത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കും ശേഷം മാരുതി തങ്ങളുടെ സെലേറിയോ ഹാച്ചിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ്. പുതിയ തലമുറ സെലേറിയോ ഹാച്ച്ബാക്കിന്റെ വില മാരുതി സുസുക്കി നാളെ (2021 നവംബർ 10) പ്രഖ്യാപിക്കും.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

വില പ്രഖ്യാപനത്തിന് ശേഷം മോഡലിന്റെ ഡെലിവറി നിർമ്മാതാക്കൾ ഉടൻ ആരംഭിക്കും. 11,000 രൂപ ടോക്കൺ തുകയിൽ പുതിയ 2022 മാരുതി സെലേറിയോയുടെ ഔദ്യോഗിക ബുക്കിംഗ് കഴിഞ്ഞ ആഴ്ച ബ്രാൻഡ് ആരംഭിച്ചിരുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറാണ് പുതിയ സെലേറിയോയെന്ന് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. പുതിയ 1.0 ലിറ്റർ K10C K-സീരീസ് ഡ്യുവൽജെറ്റ്, ഡ്യുവൽ VVT (വേരിയബിൾ വാൽവ് ടൈമിംഗ്) പെട്രോൾ എഞ്ചിൻ, അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വാഹനം വരുന്നത്.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

പുതിയ പെട്രോൾ മോട്ടോർ നിലവിലുള്ള 1.0 ലിറ്റർ ഗ്യാസോലിൻ യൂണിറ്റിനേക്കാൾ ശക്തവും ഫ്രൂഗലുമായിരിക്കും. യൂണിറ്റ് 67 bhp കരുത്ത് പുറപ്പെടുവിക്കും. പുതിയ ഡ്യുവൽജെറ്റ് എഞ്ചിന്റെ ഔദ്യോഗിക പവർ, torque കണക്കുകൾ നാളെ മാരുതി വെളിപ്പെടുത്തും.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

ഐഡൽ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമായിരിക്കും പുതിയ മാരുതി സെലേറിയോ 2022, ഈ സംവിധാനം ഹാച്ചിനെ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായി മാറ്റുന്നു. ഏകദേശം 26 കിലോമീറ്റർ മൈലേജ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

പുതിയ 2022 മാരുതി സെലേറിയോ നാല് ട്രിമ്മുകളിലും (LXi, VXi, ZXi, ZXi+) ഏഴ് വേരിയന്റുകളിലും ലഭ്യമാകും. സിൽക്കി സിൽവർ, സോളിഡ് ഫയർ റെഡ്, ആർട്ടിക് വൈറ്റ്, കഫീൻ ബ്രൗൺ, ഗ്ലിസ്റ്റനിംഗ് ഗ്രേ, സ്പീഡി ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ജനറേഷൻ മാറ്റത്തോടെ, സെലേറിയോ HEARTECT പ്ലാറ്റ്‌ഫോമിലേക്ക് മാറും, അത് വാഹനത്തെ മുമ്പത്തേതിനേക്കാൾ കൂടുതൽ കരുത്തുറ്റതും ദൃഢവുമാക്കും.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതുതായി രൂപകൽപന ചെയ്ത എസി വെന്റുകൾ, പുതിയ സെന്റർ കൺസോൾ എന്നിവയുൾപ്പെടെ ഒരു കൂട്ടം പുതിയ എക്യുപ്മെന്റുകളാൽ വാഹന നിർമ്മാതാക്കൾ മാരുതി സെലേറിയോ 2022 മോഡൽ സജ്ജീകരിക്കും.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

നിലവിലെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ 2022 മാരുതി സെലേറിയോ വലുതും കൂടുതൽ ക്യാബിൻ സ്പേസും വാഗ്ദാനം ചെയ്യും. സിഗ്നേച്ചർ ടോൾ സ്റ്റാൻസ് ഒഴിവാക്കിയാൽ, ഹാച്ച്ബാക്ക് കൂടുതൽ ആംഗുലറായി കാണപ്പെടുന്നു (പ്രത്യേകിച്ച് മുൻഭാഗം). ഒന്നിലധികം കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ഹാച്ചിനെ നിലവിലുള്ള മോഡലിനെക്കാൾ കൂടുതൽ റിഫ്രഷിംഗ് ആക്കും.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

നിലവിലെ തലമുറ സെലേറിയോയുടെ എക്സ്-ഷോറൂം വില 4.65 ലക്ഷം മുതൽ 6.0 ലക്ഷം രൂപ വരെയായിരുന്നു. പുതിയ മോഡലിന് ഇതിനെ അപേക്ഷിച്ച് ഏകദേശം 50,000 മുതൽ 60,000 രൂപ വരെ ചെറിയ വില വർദ്ധനയ്ക്ക് സാധ്യതയുണ്ട്. പുത്തൻ ഹാച്ചിന്റെ വിലകൾ മാരുതി സുസുക്കി ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

സെലേറിയോയ്ക്ക് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ, വിറ്റാര ബ്രെസ, സ്വിഫ്റ്റ് എന്നിവയുടേയും പുതുതലമുറകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ ജാപ്പനീസ് വാഹന ഭീമൻ. കാര്യമായ കോസ്മെറ്റിക്ക് മാറ്റങ്ങൾക്കൊപ്പം എഞ്ചിനുകളിലും കാര്യമായ അപ്പ്ഡേറ്റുകളും നവീകണവും വാഹനങ്ങൾക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Celerio ഹാച്ച്ബാക്ക് Maruti നാളെ പുറത്തിറക്കും

കൂടുതൽ റിഫൈൻഡ് എഞ്ചിനൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി വാഗ്ദാനം ചെയ്തേക്കാം. ഇത് കൂടാതെ രാജ്യത്ത് വർധിച്ചു വരുന്ന സിഎൻജി കാറുകളുടെ ഡിമാൻഡ് കാരണം സ്വിഫ്റ്റ് ഡിസയർ എന്നിവയുടെ സിഎൻജി പതിപ്പുകൾ താമസിയാതെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്.

Most Read Articles

Malayalam
English summary
Maruti suzuki to launch new gen celerio hatchback tomorrow in india
Story first published: Tuesday, November 9, 2021, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X