അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി ഇന്ത്യയ്ക്കും രാജ്യാന്തര വിപണികൾക്കുമായി വിപുലമായ പുതിയ മോഡലുകൾ വികസിപ്പിക്കുകയാണ്. പുതിയ തലമുറ എസ്-ക്രോസ്, ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ്, വിറ്റാര എന്നിവ കമ്പനിയുടെ അണിയറയിൽ ഒരുങ്ങിന്നുണ്ട്.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

വാസ്തവത്തിൽ, അടുത്ത തലമുറ വിറ്റാര ബ്രെസ, ആൾട്ടോ ഇന്ത്യയ്ക്കും ചില അന്താരാഷ്ട്ര വിപണികൾക്കുമായി ഒരു പുതിയ മിഡ് സൈസ് എസ്‌യുവി എന്നിവയിലും മാരുതി സുസുക്കി പ്രവർത്തിക്കുന്നു. പുതിയ തലമുറ സുസുക്കി എസ്-ക്രോസ് 2021 നവംബർ അവസാന വാരത്തിൽ യൂറോപ്യൻ വിപണികളിൽ അരങ്ങേറ്റം കുറിക്കും എന്നതാണ് ബ്രാൻഡിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വലിയ വാർത്ത.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

2021 ഡിസംബറിൽ ക്രിസ്മസ് വേളയിൽ പുതിയ തലമുറ സുസുക്കി എസ്-ക്രോസ് സ്പെയിനിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അടുത്ത മാസം സ്പെയിനിൽ നടക്കുന്ന ഒരു വെർച്വൽ അവതരണത്തിലൂടെ പുതിയ മോഡൽ ആദ്യമായി ആഗോളതലത്തിൽ പ്രത്യക്ഷപ്പെടുമെന്ന് സുസുക്കി ഐബറിക്ക പ്രസിഡന്റ് ജുവാൻ ലോപ്പസ് ഫ്രേഡ് പറഞ്ഞു.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

പുതിയ തലമുറ സുസുക്കി എസ്-ക്രോസ് ഇതുവരെ പരീക്ഷണയോട്ടങ്ങൾക്ക് പോലും റോഡുകളിൽ കണ്ടെത്തിയിട്ടില്ല, ഓഫറിലെ ഡിസൈൻ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുമില്ല.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

പുതിയ മോഡൽ യഥാർത്ഥ ക്രോസ്ഓവർ ടൈപ്പ് ഡിസൈൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു; കൂടാതെ സമൂലമായ ഡിസൈൻ മാറ്റങ്ങൾ വാഹനത്തിന് ലഭിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, ഫ്രണ്ട് ഗ്രില്ല്, ലൈറ്റിംഗ് സിസ്റ്റം, അലോയി വീൽ ഡിസൈൻ എന്നിവയുൾപ്പെടെ ചില സ്റ്റൈലിംഗ് ഘടകങ്ങൾ പൂർണ്ണമായും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

ഹുഡിന്റെ കീഴിലാവും ഏറ്റവും വലിയ മാറ്റം കമ്പനി വരുത്തുന്നത്. സുസുക്കി നിലവിൽ വൈദ്യുതീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാൽ പുതിയ തലമുറ എസ്-ക്രോസിന് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ വലിയ മെച്ചപ്പെടുത്തലുകൾ ലഭിക്കും.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

യൂറോപ്യൻ എമിഷൻ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന് പുതിയ മോഡലിന് ലൈറ്റ് ഹൈബ്രിഡ് സാങ്കേതികവിദ്യ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. SHVS (സുസുക്കി ഹൈബ്രിഡ് വെഹിക്കിൾ സിസ്റ്റം) എന്ന് വിളിക്കപ്പെടുന്ന പുതിയ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം പെട്രോൾ എഞ്ചിനുമായി യോജിപ്പിക്കും.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

യൂറോപ്യൻ സ്പെക്ക് എസ്-ക്രോസിന് 48 വോൾട്ട് സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടാം.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

സുസുക്കിയുടെ ഓൾഗ്രിപ്പ് 4×4 ഡ്രൈവ് സിസ്റ്റവും കമ്പനി ഇതിൽ ചേർക്കും. 1.5 ലിറ്റർ എഞ്ചിന് 103 bhp കരുത്തും 138 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കാൻ കഴിയും. ക്രോസ്ഓവറിന് 127 bhp പരമാവധി കരുത്തും 235 Nm പീക്ക് torque ഉം നൽകുന്ന 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ എഞ്ചിനും ലഭിക്കും.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

മറ്റ് അനുബന്ധ വാർത്തകളിൽ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ പുതുതലമുറ സെലേറിയോ ഹാച്ച്ഹാക്കും പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇതുവരേയും മോഡലിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല എങ്കിലും സ്പൈ ഷോട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും വാഹനത്തിന്റെ എക്സ്റ്റീരിയർ ലുക്കിനേയും രൂപകൽപ്പനയേയും കുറിച്ച് അത്യാവശം മികച്ച ഒരു ധാരണ നമുക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

പൂർണ്ണമായും പുനർ രൂപകൽപ്പന ചെയ്ത ഒരു സ്റ്റൈലിംഗോടെയാണ് ഹാച്ച്ബാക്ക് എത്തുന്നത്. നിലവിലുള്ള മോഡലിലെ ടോൾ ബോയ് നിലപാട് പുതുതലമുറ മോഡൽ പാടെ ഉപേക്ഷിക്കുന്നു എന്ന് ഇതിനോടകം പുറത്തു വന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

കൂടാതെ പുതിയ 2021 സെലെറിയോ മറ്റ് നിരവധി മാരുതി സുസുക്കി കാറുകൾക്ക് അടിവരയിടുന്ന സുസുക്കിയുടെ HEARTECT പ്ലാറ്റ്ഫോമിലാവും ഒരുങ്ങുന്നത്. വാഹനത്തിന്റെ ഇന്റീരിയറിനെ കുറിച്ചുള്ള യാതൊരും വിശദാംശങ്ങളും നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

എന്നിരുന്നാലും, ഹാച്ച്ബാക്ക് ഇൻഫോടെയിൻമെന്റ് സിസ്റ്റം, കൺട്രോൾ ബട്ടണുകൾ, വിൻഡോ സ്വിച്ചുകൾ തുടങ്ങിയവ പോലുള്ള പല സവിശേഷതകളും മറ്റ് മാരുതി മോഡലുകളുമായി പങ്കിടാൻ സാധ്യതയുണ്ട്.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

പുതിയ 2021 മാരുതി സെലെറിയോയ്ക്ക് ശക്തി നൽകുന്നതിനായി വാഗൺആറിന്റെ 83 bhp 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കും, അത് ഇപ്പോഴുള്ള 1.0 ലിറ്റർ K10 ഗ്യാസോലിൻ യൂണിറ്റിനേക്കാൾ കൂടുതൽ ശക്തവും റിഫൈൻഡുമായിരിക്കും.

അപ്പ്ഡേറ്റുകളും മെച്ചപ്പെടുത്തലുകളുമായി പുതുതലമുറ Maruti S-Cross നവംബർ അവസാനം എത്തും

ഹാച്ച്ബാക്ക് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നതും കമ്പനി നിലനിർത്തും. എഞ്ചിൻ യൂണിറ്റ് അഞ്ച്സ്പീ ഡ് മാനുവൽ അല്ലെങ്കിൽ അഞ്ച്-സ്പീഡ് AMT ഗിയർബോക്സ് ഓപ്ഷനുകൾ ഉപയോഗിച്ച് ലഭ്യമാകും.

Most Read Articles

Malayalam
English summary
Maruti suzuki to launch new gen s cross in india by 2021 november last week
Story first published: Monday, November 1, 2021, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X