അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ഇന്ത്യൻ വിപണിയിലെ മാരുതിയുടെ മികച്ച കാർ മോഡലുകളിൽ ഒന്നാണ് വാഗൺആർ. ടോൾ ബോയി ശൈലിയിൽ എത്തുന്ന കാറിന് അവതരണം മുതൽ തന്നെ മികച്ച പ്രതികണമാണ് ലഭിക്കുന്നത്. ഇവിടെ മാത്രമല്ല മാതൃവിപണിയിലും വാഗൺആറിന് ആരാധകരേറെയാണ്.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ജാപ്പനീസ് വിപണിയിൽ, വാഗൺആർ നിലവിൽ അതിന്റെ ആറാം തലമുറയിലാണ്. 2003 മുതൽ ജപ്പാനിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കെയ് കാറുകളിൽ ഒന്നാണിത്. ആറാം തലമുറ വാഗൺആർ 2017 -ൽ ജപ്പാനിൽ അവതരിപ്പിച്ചു.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

വാഹനത്തിന്റെ പുതിയ തലമുറ വേരിയന്റ് അവതരിപ്പിക്കാൻ ഇപ്പോൾ നല്ല സമയമാണെന്ന് നിർമ്മാതാക്കൾ കരുതുന്നു. ഈ വർഷം ഡിസംബറിൽ പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ഏഴാം തലമുറ വാഗൺആറിന്റെ പ്രധാന അപ്‌ഡേറ്റുകൾ

പുതുതലമുറ വാഗൺആറിൽ എക്സ്റ്റീരിയറുകൾ വലിയൊരു നവീകരണത്തിന് വിധേയമായേക്കാം. ഫ്രണ്ട് ഫാസിയയ്ക്ക് ഇപ്പോൾ കൂടുതൽ കർവ്വി പ്രൊഫൈൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് മെച്ചപ്പെട്ട എയറോഡൈനാമിക്സിലേക്ക് വിവർത്തനം ചെയ്യപ്പെടും. ഇത് കാറിന് മനോഹരമായ രൂപവും ഭാവവും നൽകുന്നു.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

വാഗൺആറിന്റെ ബോക്സി രൂപം ഈ മാറ്റത്തോടെ ലയിപ്പിച്ചിരിക്കുന്നു, ഇത് കണ്ണുകൾക്ക് കൂടുതൽ സ്വീകാര്യമാണെന്ന് തോന്നുന്നു. ബോണറ്റ്, ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ, എയർ ഡാം എന്നിവയുൾപ്പെടെ മിക്ക ഘടകങ്ങളും പുതുക്കിയിരിക്കുന്നു.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

സൈഡ് പ്രൊഫൈൽ പരിചിതമായി കാണപ്പെടുന്നു, പക്ഷേ ഇതിന് വീലുകൾക്ക് മുകളിൽ പുതിയ സ്ക്വയർഡ് ഗ്രൂവുകൾ ലഭിക്കുന്നു. ഡോർ പാനലുകൾ പരന്നതായി കാണപ്പെടുന്നു, കൂടാതെ നിലവിലുള്ള മോഡലിൽ കാണാവുന്ന പ്രമുഖ ക്യാരക്ടർ ലൈനുകൾ ഇതിലില്ല. പുതിയ വാഗൺആറിന് ഒരു പുതിയ സെറ്റ് അലോയി വീലുകളും ലഭിക്കുന്നു. കൂടാതെ പിന്നിൽ, ഹാച്ചിന് പുതിയ ടെയിൽ ലൈറ്റുകളും ലഭിക്കും.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ന്യൂ-ജെൻ വാഗൺആറിനായി സുസുക്കി ചില പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ രൂപത്തിൽ, ആക്ടീവ് യെല്ലോ, ഫീനിക്സ് റെഡ് പേൾ, ബ്ലിസ്ക് ബ്ലൂ മെറ്റാലിക്, അർബൻ ബ്രൗൺ പേൾ മെറ്റാലിക്, ബ്ലൂയിഷ് ബ്ലാക്ക് പേൾ, മൂൺലൈറ്റ് വയലറ്റ് പേൾ മെറ്റാലിക് എന്നിങ്ങനെ നിരവധി കളർ ഓപ്ഷനുകളിലാണ് വാഗൺആർ വാഗ്ദാനം ചെയ്യുന്നത്. ഈ കളർ ഓപ്ഷനുകൾ ഇന്ത്യ-സ്പെക്ക് മാരുതി വാഗൺആറിന് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ഈ സമയത്ത് കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, ഇന്റീരിയറുകളും അപ്‌ഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. നിലവിലെ മോഡലിനായി, ഉപയോക്താക്കൾക്ക് ബ്ലാക്ക് അല്ലെങ്കിൽ ബീജ് കളർ തീമുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

വൈവിധ്യമാർന്ന ലഗേജുകൾക്കും ഉപകരണങ്ങൾക്കും അനുയോജ്യമായ രീതിയിൽ മടക്കാവുന്നതും ക്രമീകരിക്കാവുന്നതുമായ സീറ്റുകളുമായാണ് വാഗൺആർ വരുന്നത്. അംബ്രല്ല ഹോൾഡർ, ഡോർ പോക്കറ്റുകൾ, ഷോപ്പിംഗ് ഹുക്ക്, പാസഞ്ചർ സീറ്റ് അണ്ടർബോക്സ് എന്നിങ്ങനെ നിരവധി യൂട്ടിലിറ്റി സ്പെയ്സുകൾ വാഹനത്തിൽ നൽകിയിട്ടുണ്ട്.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ന്യൂ-ജെൻ വാഗൺആർ എഞ്ചിനും സവിശേഷതകളും

ഏഴാം തലമുറ വാഗൺആർ ഒരു R06D ഇൻ-ലൈൻ ത്രീ സിലിണ്ടർ മോട്ടോർ ഉപയോഗിക്കും. കൂൾഡ് EGR, റാപ്പിഡ് കംബസ്റ്റൻ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

വാഗൺആറിന്റെ മൈൽഡ്-ഹൈബ്രിഡ് വേരിയന്റിലും മെച്ചപ്പെടുത്തലുകൾ നടത്തും. നിലവിലെ രൂപത്തിൽ, വാഗൺആറിന് 658 സിസി R06D DOHC മോട്ടോറാണ് കരുത്ത് പകരുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച്-സ്പീഡ് മാനുവൽ, CVT എന്നിവ ഉൾപ്പെടുന്നു.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് പുതിയ വാഗൺആറും തുടരും. എന്നിരുന്നാലും, ഇത് നിരവധി പുതിയ മെച്ചപ്പെടുത്തലുകളും പരിഷ്ക്കരണങ്ങളും അവതരിപ്പിക്കും. പുതുക്കിയ ഹൃദയത്തോടെ, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്സും ഹാൻഡ്‌ലിംഗും പ്രതീക്ഷിക്കാം.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ഏഴാം തലമുറ വാഗൺആറിന് ചില പുതിയ സേഫ്റ്റി & സെക്ക്യൂരിറ്റി സവിശേഷതകളും ലഭിച്ചേക്കാം. റിയർ ഫോൾസ് സ്റ്റാർട്ട് സപ്രഷൻ, റിവേർസ് ചെയ്യുമ്പോൾ ബ്രേക്ക് സപ്പോർട്ട്, കൊളീഷൻ അവോയിഡൻസ് സിസ്റ്റം എന്നിങ്ങനെ നിരവധി ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ ഇതിനോടകം സജ്ജീകരിച്ചിരിക്കുന്നു.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് സംവിധാനം, സ്റ്റാഗർ വാർണിംഗ് ഫംഗ്ഷൻ, ഹൈ ബീം അസിസ്റ്റ്, 360 ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഹിൽ ഹോൾഡ് കൺട്രോൾ, ESP, SRS എയർബാഗുകൾ എന്നിവയാണ് മറ്റ് സുരക്ഷാ സവിശേഷതകൾ.

അടിമുടി മാറ്റങ്ങളോടെ പുതുതലമുറ WagonR ഹാച്ച്ബാക്ക് ഡിസംബറിൽ എത്തിയേക്കാം

അടുത്തിടെ വാഗൺആർ ഹാച്ചിന്റെ പുതുതലമുറ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറ കണ്ണിപെട്ടിരുന്നു. ഇതിന് ഒരു പരിഷ്കരിച്ച ഫ്രണ്ട് ഗ്രില്ല്, പുതുക്കിയ ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ വിഷ്വൽ അപ്പ്ഡേറ്റുകളുണ്ടായിരുന്നു. ഇതോടൊപ്പം നിർമ്മാതാക്കൾ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ, എൻട്രി ലെവൽ ഹാച്ച് സെലേറിയോ, കോപാക്ട്എസ്‌യുവി വിറ്റാര ബ്രെസ എന്നിവയ്ക്കും ഒരു പുതുതലമുറ പതിപ്പുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

അവയോടൊപ്പം സ്വിഫ്റ്റ്, ഡിസയർ എന്നിവയുടേയും സിഎൻജി മോഡലുകളും താമസിയാതെ പുറത്തിറക്കും.

Most Read Articles

Malayalam
English summary
Maruti suzuki to unveil updated new gen wagonr by december 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X