വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

നോയിഡയില്‍ പുതിയ സ്‌ക്രാപ്പിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് മാരുതി സുസുക്കി ടൊയോട്സു വെഹിക്കിള്‍. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി (MoRTH) നിതിന്‍ ഗഡ്കരി പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

മാരുതി സുസുക്കിയും ടൊയോട്ട സുഷോ ഗ്രൂപ്പും ചേര്‍ന്നാണ് MSTI പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്, എന്‍ഡ്-ഓഫ്-ലൈഫ് വെഹിക്കിളുകള്‍ക്കുള്ള (ELV) സര്‍ക്കാര്‍ അംഗീകൃത സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് പ്ലാന്റാണിതെന്നും കമ്പനി വ്യക്തമാക്കി.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഏകദേശം 44 കോടി രൂപ മുതല്‍മുടക്കിലാണ് 10,993 ചതുരശ്ര മീറ്ററില്‍ സ്‌ക്രാപ്പേജ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിക്ക് അനുസൃതമായി മാരുതി സുസുക്കി ടൊയോട്സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇത് പ്രവര്‍ത്തിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

സ്‌ക്രാപ്പേജ് പ്ലാന്റിന് പ്രതിമാസം 2,000 വാഹനങ്ങളും പ്രതിവര്‍ഷം 24,000 വാഹനങ്ങളും സ്‌ക്രാപ്പ് ചെയ്യാനുള്ള ശേഷിയുണ്ട്. ഒരു വാഹനം പൂര്‍ണമായും സ്‌ക്രാപ്പ് ചെയ്യാന്‍ ഏകദേശം 200 മിനിറ്റ് അല്ലെങ്കില്‍ ഏകദേശം 3.3 മണിക്കൂര്‍ എടുക്കുമെന്നും കമ്പനി വെളിപ്പെടുത്തി.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

സര്‍ക്കാര്‍ അംഗീകരിച്ച ആദ്യത്തെ സ്‌ക്രാപ്പേജ് പ്ലാന്റ് ഇതാണെങ്കിലും, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 200-300 യൂണിറ്റുകളെങ്കിലും കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതികള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. പുതിയ സ്‌ക്രാപ്പേജ് നയത്തിന് നന്ദി പറയുന്നുവെന്നും, വാഹന വ്യവസായം 10-12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

പുതിയ MSTI സൗകര്യം അതിന്റെ എല്ലാ മെഷീനുകളും ആഭ്യന്തരമായി ലഭ്യമാക്കുന്നു. സീറോ ഡിസ്ചാര്‍ജ് ചെയ്യാതെ പരിസ്ഥിതി സൗഹൃദമായ സ്‌ക്രാപ്പിംഗ് പദ്ധതിയാണ് പ്ലാന്റ് പിന്തുടരുന്നത്. ഇതിന് റേഡിയോ ആക്ടീവ് മെറ്റീരിയല്‍ സ്‌കാനിംഗും 95 ശതമാനം സ്‌ക്രാപ്പ് വീണ്ടെടുക്കലും ഉണ്ട്. ഈ സൗകര്യം വീണ്ടെടുക്കുന്ന സ്‌ക്രാപ്പ് അംഗീകൃത റീസൈക്ലര്‍മാര്‍ക്കും സ്‌മെല്‍റ്ററുകള്‍ക്കും മാത്രമേ വില്‍ക്കുകയുള്ളൂ.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഉപഭോക്താവിന്, ELV സ്‌ക്രാപ്പിംഗ് സെന്ററുകള്‍ ഉപയോഗിച്ച് പഴയ വാഹനം സ്‌ക്രാപ്പ് ചെയ്യുന്നത് എളുപ്പമാകും. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ (RTO) രജിസ്ട്രേഷന്‍ ഡീ-രജിസ്ട്രേഷനായി ഉപയോഗിക്കാവുന്ന ഡിസ്മാന്റ്ലിംഗ് സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

സ്‌ക്രാപ്പിംഗ് സൗകര്യം സുതാര്യമായ പ്രക്രിയയും ഡിജിറ്റല്‍ പേയ്മെന്റും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാം, പഴയ കാറുകള്‍ സ്‌ക്രാപ്പുചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വാങ്ങുന്നവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് സ്‌ക്രാപ്പേജ് നയം, പുതിയ കാറുകളേക്കാള്‍ മലിനീകരണം കൂടുതലാണ് പഴയ കാറുകള്‍, അതിനാല്‍ അവ ഘട്ടംഘട്ടമായി നിര്‍ത്തേണ്ടതുണ്ടെന്നും, പഴയ വാഹനങ്ങള്‍ മലിനീകരണത്തിന് കാരണമാകുന്നത് വലിയ പ്രശ്നമാണെന്നും ഗഡ്കരി പറഞ്ഞു.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

സമൂഹം, സമ്പദ്വ്യവസ്ഥയ്ക്ക് സ്‌ക്രാപ്പിംഗ് വളരെ പ്രധാനമാണ്. എല്ലാ അസംസ്‌കൃത വസ്തുക്കളും കുറഞ്ഞ ചിലവില്‍ ലഭിക്കും, അതിലൂടെ നമുക്ക് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനാകുമെന്നും അദ്ദേഹം പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

''സ്‌ക്രാപ്പേജ് പോളിസിക്ക് അസംസ്‌കൃത വസ്തുക്കളുടെ വില 33 ശതമാനം കുറയ്ക്കാനും വാഹന വില്‍പ്പനയില്‍ നിന്ന് 30,00-40,00 കോടി രൂപയുടെ ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന് കഴിവുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

''പല രാജ്യങ്ങളെയും പോലെ, ഓരോ 3-4 വര്‍ഷത്തിലും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന ഒരു നയം തങ്ങള്‍ക്ക് ആവശ്യമാണ്. തങ്ങള്‍ 15 വര്‍ഷങ്ങള്‍ വരെ കാത്തിരിക്കേണ്ടതില്ലെന്നായാരുന്നു ചടങ്ങില്‍ സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞത്.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

എല്ലാ ജില്ലയിലും കുറഞ്ഞത് 3-4 വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് സെന്ററുകളെങ്കിലും ഉണ്ടെന്നും ഗഡ്കരി പറഞ്ഞു. 'ഓട്ടോമോട്ടീവ് ഫിറ്റ്നസ് സെന്ററുകളിലും സ്‌ക്രാപ്പിംഗ് സെന്ററുകളിലും 10,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

എല്ലാ ജില്ലകളിലും തങ്ങള്‍ക്ക് കുറഞ്ഞത് 3-4 സ്‌ക്രാപ്പിംഗ് സെന്ററുകളെങ്കിലും ഉണ്ടായിരിക്കണം. അവര്‍ക്ക് പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ഗഡ്കരി പറഞ്ഞു. കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും ഉള്ള വിവിധ ജില്ലകളിലെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഈ നീക്കം സഹായിക്കും.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

'ഓട്ടോ മേഖലയുടെ വാര്‍ഷിക വിറ്റുവരവ് 7.5 ലക്ഷം കോടി രൂപയാണ്. 5 വര്‍ഷത്തിനുള്ളില്‍ ഇത് 15 ലക്ഷം കോടി രൂപയായി എത്തിക്കുകയാണ് ലക്ഷ്യം. 2070-ഓടെ മലിനീകരണം പൂജ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഇത് തങ്ങള്‍ക്ക് വളരെ പ്രധാനമാണെന്നും കൂടുതല്‍ വിവരിച്ചുകൊണ്ട് ഗഡ്കരി വ്യക്തമാക്കി.

വാഹനങ്ങള്‍ പൊളിക്കാനും മാരുതി; നോയിഡയില്‍ സ്‌ക്രാപ്പിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) വകുപ്പിന്റെ കീഴിലുള്ള അസംഘടിത സ്‌ക്രാപ്പേജ് മേഖല പ്രയോജനപ്പെടുത്താനും പുതിയ സ്‌ക്രാപ്പിംഗ് സെന്ററുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

Most Read Articles

Malayalam
English summary
Maruti suzuki toyotsu vehicle scrapping facility start functioning in noida details
Story first published: Tuesday, November 23, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X