2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

മുമ്പത്തേക്കാളും കൂടുതൽ ഫീച്ചറുകളോടെയാണ് മാരുതി സുസുക്കി പുതുതലമുറ സെലേറിയോ പുറത്തിറക്കിയിരിക്കുന്നത്, എന്നാൽ ഹാച്ച്ബാക്കിനെ കൂടുതൽ മിനുക്കുന്നതിന് ഓപ്ഷണൽ ആക്‌സസറികളും മറ്റ് ഉപകരണങ്ങളും ഇന്തോ ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ഉപഭോക്താക്കൾ ഏത് വേരിയൻറ് തിരഞ്ഞെടുത്താലും, കാർ നിർമ്മാതാക്കൾ അതിന് വേണ്ടതായ വിഷ്വൽ, ഇന്റീരിയർ, ഗാഡ്‌ജെറ്റ് അപ്‌ഗ്രേഡുകൾ സെലേറിയോ ഹാച്ച്ബാക്കിന് നൽകുന്നു. ഡീലർഷിപ്പിൽ നിന്ന് ഈ ആക്‌സസറികൾ നേടുന്നതിലൂടെ (ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകൾക്ക് പകരം), വാറന്റിയോ വിശ്വാസ്യതയോ സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പിക്കാം.

മാരുതി സുസുക്കി പുത്തൻ സെലേറിയോയിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ അപ്‌ഗ്രേഡുകളും ഇതാ:

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

എക്സ്റ്റീരിയർ പരിഷ്കാരങ്ങളും അനുബന്ധ ഉപകരണങ്ങളും:

8,000 രൂപയിൽ താഴെ വിലയ്ക്ക് വാഹനത്തിന് ഒരു ഫുൾ ബോഡി പ്ലാസ്റ്റിക് ക്ലാഡിംഗ് ലഭിക്കും. മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ആറ് നിറങ്ങളിൽ അല്ലെങ്കിൽ ഗ്ലോസ് ബ്ലാക്ക് നിറത്തിലോ ഹാച്ചിന് ഒരു സ്‌പോയിലറും ലഭ്യമാണ്.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ഫാക്ടറി ഫിറ്റഡ് അലോയി വീലുകൾ ടോപ്പ്-സ്പെക്ക് ZXI+ വേരിയന്റിൽ മാത്രമാണ് വരുന്നത്, എന്നാൽ 30,000 രൂപയിൽ താഴെ വിലയ്ക്ക്, ഉപഭോക്താക്കൾക്ക് നാല് അലോയികൾ ഏത് വേരിയന്റിലും സജ്ജീകരിക്കാം. ഈ ആക്‌സസറികൾ പാക്കേജ് അല്ലാതെ ഒരോന്നായി എടുക്കാനും മാരുതി അനുവദിക്കും.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ഇന്റീരിയർ വിഷ്വൽ മോഡുകൾ:

അകത്തളത്തിൽ കോർണർ എയർ വെന്റുകൾക്ക് ബ്ലാക്ക് പ്ലാസ്റ്റിക് സറൗണ്ടിംഗുകളാണ് സ്റ്റോക്ക് ആയി ഉള്ളത്, എന്നാൽ ഉപഭോക്താക്കൾക്ക് അവ നീല അല്ലെങ്കിൽ കഫീൻ ബ്രൗൺ നിറത്തിലും ലഭിക്കും.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

സീറ്റുകളെ സംബന്ധിച്ചിടത്തോളം, ബീജ്, ബ്ലാക്ക് തീമുകളിൽ 13 വ്യത്യസ്ത PU ലെതറെറ്റ് അല്ലെങ്കിഷ ഫാബ്രിക് സീറ്റ് കവർ ഓപ്ഷനുകളും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ഊഷ്മളമായ കാലാവസ്ഥയ്ക്കായി ഒരു ലെതറെറ്റ്-ഫാബ്രിക് കോംബോ സീറ്റ് കവർ പോലും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ഇൻഫോടെയിൻമെന്റ് ഓപ്ഷനുകൾ:

ഫാക്‌ടറി ഫിറ്റഡ് ടച്ച്‌സ്‌ക്രീനോടുകൂടിയ മാരുതിയുടെ സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സിസ്റ്റം ടോപ്പ്-സ്പെക്ക് സെലേറിയോയ്ക്ക് മാത്രമേ ലഭിക്കൂ.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

എന്നാൽ ലോവർ-സ്പെക്ക് വേരിയന്റുകളിൽ, നമുക്ക് JVC, സോണി അല്ലെങ്കിൽ പയനിയർ എന്നിവയിൽ നിന്ന് ഒരു ടച്ച്സ്ക്രീൻ യൂണിറ്റ് ലഭിക്കും. ഇനി അല്പം ബജറ്റിലാണെങ്കിൽ, നിങ്ങൾക്ക് 2-ഡിൻ അല്ലെങ്കിൽ സിംഗിൾ-ഡിൻ ഹെഡ് യൂണിറ്റുകൾ തെരഞ്ഞെടുക്കാം.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ഈ ആക്സസറികൾ കൂടാതെ, ഫോഗ് ലാമ്പുകൾ, ഒരു കാർ കവർ, സെക്യൂരിറ്റി സിസ്റ്റം, മഡ് ഫ്ലാപ്പുകൾ, ഒരു റിയർ പാഴ്സൽ ട്രേ എന്നിവ ലഭിക്കും. സുസുക്കി കണക്‌റ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും പിൻ പാർക്കിംഗ് ക്യാമറയും ഉപയോഗിച്ച് നിങ്ങൾക്ക് മിഡ്-സ്പെക്ക് സെലേറിയോയെ സജ്ജീകരിക്കാം!

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti
Accessories Price
Front extender ₹1,550
Rear extender ₹1,450
Side skirts ₹1,710
Spoiler ₹2,590
Wheel arch cladding ₹3,050
Rear windshield garnish ₹890
Body graphics ₹2,890
Machine-finished alloy wheels (set of four) ₹26,360
Fog lamp garnish ₹410 to ₹510
Body side moulding with chrome insert ₹1,090 to ₹2,490
Chrome window kit ₹1,690
Door visor / door visor with chrome insert ₹1,790 / ₹1,990
Bumper corner protector ₹330 to ₹510
Interior styling kit ₹7,990 to ₹8,190
Door sill guard ₹790
Boot mat ₹1,390
Floor mats ₹1,190 to ₹1,590
Designer floor mats ₹1,990
Seat covers ₹4,990 to ₹7,750
Touchscreen system ₹11,050 to ₹26,990
2-din audio system ₹8,990 to ₹13,819
Music system ₹5,990 to ₹8,550
Speakers ₹1,025 to ₹5,290
Air purifier ₹4,590 to ₹5,260
Digital tyre inflator ₹2,111 to ₹2,590
In-car vacuum cleaner ₹970 to ₹1,990
In-car mobile fast charger ₹1,550
Dual-port mobile charger ₹1,300
Steering wheel lock ₹1,890
Trunk organiser ₹1,399
Rear mobile holder (seat hook) ₹340
Child seat ₹29,900
Cushion ₹1,070
Car care kit ₹345 to ₹1,525
Car polish ₹475
Car wash and wax ₹899
Car AC disinfectant ₹715
Car interior cleaner ₹415
2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ആക്ടീവ് & കൂൾ ആക്സസറീസ് പാക്കേജ്:

VXI ട്രിം ലെവൽ മുതൽ, നിങ്ങൾക്ക് 'ആക്ടീവ് ആൻഡ് കൂൾ' പാക്കേജ് ഉപയോഗിച്ച് സെലേറിയോയെ സജ്ജീകരിക്കാം, ഇത് നിങ്ങൾക്ക് എക്സ്റ്റീരിയറിന് ബോഡി ക്ലാഡിംഗ് നൽകുന്നു. ഇത് കറുത്ത ലെതറെറ്റ് സീറ്റ് കവറുകൾ, ഒരു ബൂട്ട് മാറ്റ്, കോർണർ എയർ വെന്റുകൾക്ക് റെഡ് സറൗണ്ട് എന്നിവ ചേർക്കുന്നു.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ബൂട്ട് മാറ്റ്, ഫ്ലോർ മാറ്റുകൾ, ഡോർ വിസറുകൾ, സ്റ്റിയറിംഗ് വീൽ കവർ എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ടീവ് റെഡ് പാക്കേജിന് 27,590 രൂപയും സിൽവർ പാക്കിന് 24,590 രൂപയുമാണ്.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

പെപ്പി & സ്റ്റൈലിഷ് ആക്സസറീസ് പാക്കേജ്:

അടിസ്ഥാന LXi വേരിയന്റൊഴികെ മറ്റെല്ലാ മോഡലുകളിലും ലഭ്യമായ ഈ പാക്കേജ്, ഓറഞ്ച് ആക്‌സന്റുകളുള്ള ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, കഫീൻ ബ്രൗൺ എയർ വെന്റ് സറൗണ്ടുകൾ, വിൻഡോ ഫ്രെയിം ഗാർണിഷ് എന്നിവയുമായി നിങ്ങൾക്ക് ലഭിക്കും.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

'ആക്ടീവ്', 'കൂൾ' എന്നിവയ്ക്ക് സമാനമായി, പെപ്പി ആൻഡ് സ്റ്റൈലിഷ് പാക്കേജ് നമുക്ക് ബോഡി ക്ലാഡിംഗ്, ഫ്ലോർ മാറ്റുകൾ, ഒരു ബൂട്ട് കാർപെറ്റ്, സ്റ്റിയറിംഗ് കവർ, ഡോർ വൈസറുകൾ എന്നിവയും നൽകുന്നു. 26,590 രൂപയാണ് ഈ പാക്കേജിന്റെ വില.

2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

4.99 ലക്ഷം മുതൽ 6.94 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി സെലേറിയോയുടെ എക്സ് ഷോറൂം വില. സാധാരണ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റുമായി ജോടിയാക്കിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് ശക്തി പകരുന്നത്. എഞ്ചിന് യൂണിറ്റ് 67 bhp കരുത്തും 89 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. VXI ട്രിം ലെവൽ മുതൽ, ഹാച്ചിന് അഞ്ച് സ്പീഡ് AMT ഓട്ടോമാറ്റിക് സജ്ജീകരണവും ലഭിക്കും.

Celerio Price
LXI MT ₹4,99,000
VXI MT ₹5,63,000
VXI AMT ₹6,13,000
ZXI MT ₹5,94,000
ZXI AMT ₹6,44,000
ZXI+ MT ₹6,44,000
ZXI+ AMT ₹6,94,000
2021 Celerio ഹാച്ചിനെ കൂടുതൽ മെച്ചപ്പെടുത്താൻ പുത്തൻ ആക്സസറി പാക്കേജുകൾ അവതരിപ്പിച്ച് Maruti

ടാറ്റ ടിയാഗോ, ഡാറ്റ്‌സൻ ഗോ, മാരുതി സുസുക്കി വാഗൺആർ, ഹ്യുണ്ടായി സാൻട്രോ എന്നിവയാണ് മാരുതി സെലേറിയോയുടെ മുഖ്യ എതിരാളികൾ.

Most Read Articles

Malayalam
English summary
Maruti suzuki unveils official accessories and packages for new gen celerio hatchback
Story first published: Friday, November 12, 2021, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X