ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ഏതാനും വർഷങ്ങളായി ഒരു ഇലക്ട്രിക് വാഹനത്തിൽ പ്രവർത്തിക്കുന്നു. നിർമ്മാതാക്കളുടെ ജനപ്രിയ മോഡലായ വാഗൺആറിന്റെ രൂപകൽപ്പനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങുന്നത്.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിൽ, പുതിയ വാഗൺആർ ഇവി പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, ഇലക്ട്രിക് വാഹനത്തിന്റെ ചില പുതിയ സ്പൈ ഷോട്ടുകൾ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, അതിൽ ക്യാമൊഫ്ലാഗിനാൽ മറയ്ക്കാത്തതിനാൽ വാഗൺആർ ഇവി എങ്ങനെയാണെന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വർഷങ്ങളായി വാഗൺആറിൽ നാം കണ്ട ടോൾ ബോയ് ഡിസൈൻ ഇപ്പോഴും അത് നിലനിർത്തുന്നു. യാത്രക്കാർക്ക് മതിയായ ഹെഡ്‌റൂം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. മുൻവശത്ത് ടേൺ ഇൻഡിക്കേറ്ററുകൾ മുകളിൽ സ്ഥാപിക്കുകയും പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് ബമ്പറിൽ സ്ഥാപിക്കുകയും ചെയ്യുന്നു.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിഷ സജ്ജീകരിച്ചിരിക്കുന്നത് എന്ന് നമുക്ക് കാണാം, ഇതിന് താഴെയായി ഫോഗ് ലാമ്പുകളും സജ്ജീകരിച്ചിരിക്കുന്നു. എയർ ഉപയോഗിച്ചുള്ള കൂളിംഗ് ആവശ്യമില്ലാത്ത ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ ഇല്ലാത്തതിനാൽ ദൃശ്യമായ ഗ്രില്ല് വാഹനത്തിൽ ഇല്ല. എന്നാൽ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറുകൾ തണുപ്പിക്കുന്ന ഫോഗ് ലാമ്പുകൾക്കിടയിൽ ഒരു എയർ ഡാം ഉള്ളതായി തോന്നുന്നു.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സൈഡ് പ്രൊഫൈൽ വാഗൺആറിന് സമാനമാണ്. ഇഗ്നിസിൽ നിന്നാണ് അലോയ് വീലുകൾ കടം എടുത്തിരിക്കുന്നത്. ആയതിനാൽ, ടയർ വലുപ്പങ്ങളും ഇഗ്നിസിന് തുല്യമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, കൂടാതെ അലോയ്കൾക്ക് 15 ഇഞ്ച് വലിപ്പമുണ്ടാകും. ബൾക്കി വീൽ ആർച്ചുകളാണ് വാഹനത്തിലുള്ളത്.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വശങ്ങളിൽ നിന്ന് പിന്നിലേക്ക് വരുമ്പോൾ അവിടെ ഇപ്പോൾ ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്ന വെർട്ടിക്കൽ ടെയിൽ ലാമ്പുകൾ കാണാം. ഒരു വാഷറും റിയർ വൈപ്പറും ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

നമ്പർ പ്ലേറ്റിന് മുകളിൽ ഒരു ക്രോം സ്ട്രിപ്പും ഉണ്ട്. വാഗൺആർ സ്റ്റിംഗ്‌റേയിൽ നാം കണ്ടതുപോലെ വാഹനത്തിന്റെ പേര് ഇതിൽ എഴുതപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിൻ ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, ഇതിന് വെർട്ടിക്കൽ റിഫ്ലക്ടർ സ്ട്രിപ്പുകളും ഹൊറിസോണ്ടൽ ബ്ലാക്ക് വരയും ലഭിക്കുന്നു.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

അകത്തളവും വാഗൺആറിൽ കാണുന്നതുമായി സാമ്യമുള്ളതായിരിക്കും. ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനായുള്ള ഫോൺ കൺട്രോളുകളും ഓഡിയോ കൺട്രോളുകളും ഉള്ള അതേ മൂന്ന്-സ്പോക്ക് സ്റ്റിയറിംഗ് വീൽ ലഭിക്കും എന്ന് പ്രതീക്ഷിക്കാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും വാലറ്റുകളും മൊബൈൽ ഫോണുകളും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഒരു കബ്ബി സ്പേസും വാഹനത്തിൽ ഉണ്ടാകും.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് ഒരു AMT ഗിയർ ലിവർ ഉപയോഗിക്കുന്നു. ബാറ്ററി നിലയും ശ്രേണിയും പ്രദർശിപ്പിക്കുന്ന ഒരു ചെറിയ ഡിസ്പ്ലേയുള്ള ഒരു അനലോഗ് യൂണിറ്റാവും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. മാരുതി വാഗൺആർ ഇവി വിപണിയിൽ എത്തിയാൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇവികളിൽ ഒന്നായി മാറും എന്നതിൽ സംശയമില്ല.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതര ഇന്ധനങ്ങളിൽ മാരുതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാതാക്കൾ ഇതിനകം സിഎൻജി പവർ വാഹനങ്ങളിലും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തിരികെ കൊണ്ടുവരാനുള്ള പദ്ധതി കമ്പനി ഉപേക്ഷിച്ചു.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി ഇതിനകം ഫാക്ടറി ഫിറ്റഡ് സിഎൻജി വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ബ്രാൻഡിന്റെ ചില വാഹനങ്ങൾക്ക് SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമുണ്ട്.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്വിഫ്റ്റ്, വിറ്റാര ബ്രെസ, ഡിസയർ എന്നിവയ്ക്ക് ഉടൻ സിഎൻജി പവർട്രെയിൻ ലഭിക്കുകയും കമ്പനിയുടെ വരാനിരിക്കുന്ന വാഹനങ്ങൾക്ക് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ടാറ്റ മോട്ടോർസ് ഇതിനകം തെളിയിച്ചിട്ടുള്ളതിനാൽ നിർമ്മാതാക്കളുടെ പുതിയ ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളാകാം.

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തി Maruti WagonR ഇിവിയുടെ പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

നെക്‌സോൺ ഇവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ്, കൂടാതെ ടാറ്റ മോട്ടോർസ് അടുത്തിടെ ടിഗോർ ഇവി പുറത്തിറക്കിയിരുന്നു. ടിഗോർ ഇവി ഇപ്പോൾ നമ്മുടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനമാണ്.

Source: Topspeed

Most Read Articles

Malayalam
English summary
Maruti suzuki wagonr ev caught on camera undisguised revealing design and styling
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X